ബിസിനസുകാരി വധു, കല്യാണി വന്നശേഷം ജീവിതത്തിൽ സന്തോഷം മാത്രം; നായിക നായകൻ താരം നന്ദു ആനന്ദ് വിവാഹിതനായി!
ലാൽ ജോസ്, കുഞ്ചാക്കോ ബോബൻ, സംവൃത സുനിൽ എന്നിവർ വിധി കർത്താക്കളായി എത്തിയ നായിക നായകൻ റിയാലിറ്റി ഷോ ഒരു സമയത്ത് വലിയ ജനപ്രീതിയുള്ള ഒന്നായിരുന്നു. നായിക നായികന്റെ ഭാഗമായശേഷം ജീവിതം മാറിയവരിൽ ഒരാളാണ് യുവനടൻ നന്ദു ആനന്ദ്. അഭിനയത്തോടും സിനിമയോടുമുള്ള താൽപര്യം മൂലമാണ് നായിക നായികനിൽ നന്ദു ആനന്ദും മത്സരാർത്ഥിയായി പങ്കെടുത്തത്. റിയാലിറ്റി ഷോയിൽ വിജയിയായില്ലെങ്കിലും സിനിമയിൽ നിന്നുള്ള അവസരങ്ങൾ നന്ദുവിനെ തേടി എത്തിയിരുന്നു.
ഓട്ടം, അയ്യപ്പനും കോശിയും തുടങ്ങിയ സിനിമകളിലാണ് നന്ദു അഭിനയിച്ചത്. സിനിമയിൽ നല്ല കഥാപാത്രങ്ങൾ ചെയ്യുക എന്ന ഉദ്ദേശമാണ് നന്ദുവിനുള്ളത്. കൂടാതെ പ്രൊഡക്ഷൻ പ്രോജക്ട് ഡിസൈനിങ് എന്നിവയ്ക്കായി സിനിമാരസ പ്രൊഡക്ഷൻ എന്നൊരു മീഡിയ പ്രൊഡക്ഷൻ കമ്പനിയും നന്ദുവിനുണ്ട്.

ഇന്ന് പുലർച്ചെ ഗുരുവായൂർ ക്ഷേത്രത്തിൽ വെച്ച് നന്ദു ആനന്ദ് വിവാഹിതനായി. താലികെട്ട് ചടങ്ങിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. ബിസിനസുകാരിയായ കല്യാണി കൃഷ്ണയാണ് നന്ദുവിന്റെ വധു. ഗോള്‍ഡ്, ഡയമണ്ട് ബിസിനസുമായി സജീവമാണ് കല്യാണി. ഇന്‍സ്റ്റഗ്രാമിലൂടെയായി തന്റെ ബിസിനസ് വിശേഷങ്ങളും കല്യാണി പങ്കിടാറുണ്ട്. താലികെട്ട് ചടങ്ങിന് വരനും വധുവും സിംപിൾ ലുക്കിലാണ് എത്തിയത്.
സെറ്റും മുണ്ടും മിനിമൽ ആഭരണങ്ങളും അണിഞ്ഞ് അതീവ സുന്ദരിയായിരുന്നു കല്യാണി. സ്വർണ്ണ കസവുള്ള മുണ്ടും നേര്യതും ധരിച്ചാണ് നന്ദു എത്തിയത്. കുറച്ച് മാസങ്ങൾക്ക് മുമ്പ് അത്യാഢംബര പൂർവം ഇരുവരുടേയും വിവാഹനിശ്ചയം നടന്നിരുന്നു. എൻഗേജ്മെന്റ് ഫങ്ഷന്റെ ഫോട്ടോകളും വീഡിയോയും എല്ലാം നന്ദു സോഷ്യൽമീഡിയ വഴി പങ്കുവെച്ചിരുന്നു. മാത്രമല്ല കല്യാണി ജീവിതത്തിലേക്ക് വന്നതെങ്ങനെ എന്നും നന്ദു പങ്കുവെച്ചിരുന്നു.
കല്യാണി വന്നശേഷം ജീവിതത്തിൽ ഏറെയും സന്തോഷം മാത്രമാണെന്നാണ് നന്ദു പറഞ്ഞത്. ഫെബ്രുവരി 14നായിരുന്നു പെണ്ണുകാണാന്‍ പോയത്. വീടിന് പുറത്തൂടെ വണ്ടിയോടിച്ച് പോവുമ്പോള്‍ ദൈവമേ എന്നാണ് ആ വീടിന് ഉള്ളിലേക്ക് വണ്ടി ഒന്ന് കയറ്റാന്‍ പറ്റുകയെന്ന് ആലോചിച്ചിരുന്നു. പെണ്ണിനെ തരാമെന്ന് അച്ഛനും അമ്മയും സമ്മതിച്ചു. അങ്ങനെയാണ് കല്യാണം തീരുമാനമായത്. പെണ്ണുകാണാന്‍ വന്നപ്പോള്‍ ആകെ വിറച്ചിരിക്കുകയായിരുന്നു.
എന്നാലും എനിക്ക് പ്രിയപ്പെട്ട മെമ്മറി അത് തന്നെയാണെന്നായിരുന്നു കല്യാണി പെണ്ണുകാണാൻ വന്നപ്പോഴുള്ള അനുഭവം പങ്കിട്ട് പറഞ്ഞത്. ഇനിയങ്ങോട്ട് ഒന്നിച്ചാവാമെന്ന് തീരുമാനിച്ചത് മുതല്‍ കല്ലുവിനൊപ്പമുള്ള ഓരോ നിമിഷവും എനിക്ക് പ്രിയപ്പെട്ടതാണ്. കല്യാണി വന്ന ശേഷം ജീവിതത്തില്‍ ഒത്തിരി സന്തോഷങ്ങള്‍ ഉണ്ടായിട്ടുണ്ട്.

ഇനിയങ്ങോട്ടും അതാണ് പ്രതീക്ഷിക്കുന്നത് എന്നുമായിരുന്നു നന്ദു ആനന്ദ് കല്യാണിയെ കുറിച്ച് സംസാരിക്കവെ പറഞ്ഞത്. നന്ദു ആനന്ദിനൊപ്പം നായിക നായകനിൽ സഹമത്സരാർത്ഥികളായി പങ്കെടുത്തിരുന്നവരെല്ലാം വരനും വധുവിനും ആശംസകൾ നേരാൻ എത്തിയിരുന്നു. ഏറെ നാളുകൾക്കുശേഷം നായിക നായകൻ ടീം ഒരുമിച്ച് കൂടിയ ചടങ്ങ് കൂടിയായിരുന്നു നന്ദു ആനന്ദിന്റെ വിവാഹം.
നടിയും അവതാരകയും സോഷ്യൽമീഡിയ ഇൻഫ്ലൂവൻസറുമായ മാളവിക കൃഷ്ണദാസും ഭർത്താവും നായിക നായകൻ റിയാലിറ്റി ഷോ മത്സരാർത്ഥിയുമായിരുന്ന തേജസ് ജ്യോതിയുമെല്ലാം വിവാഹത്തിൽ പങ്കെടുക്കാൻ എത്തിയിരുന്നു. നായിക നായകൻ ടീമിനൊപ്പമുള്ള വരന്റേയും വധുവിന്റേയും വീഡിയോയും സോഷ്യൽമീഡിയയിൽ വൈറലാണ്. നായിക നായകനിൽ മത്സരാർത്ഥികളായിരുന്നവരിൽ വളരെ ചുരുക്കം ചിലർ മാത്രമാണ് വിവാഹിതരായത്.
തേജസും മാളവികയും വിവാഹിതരാകാൻ പോകുന്നുവെന്ന് അറിഞ്ഞപ്പോൾ നന്ദു അടക്കമുള്ള നായിക നായകൻ ടീമിന് അത്ഭുതമായിരുന്നു. അവർ തമ്മിൽ അങ്ങനൊരു ബന്ധമുള്ളതായി അറിയില്ലെന്നായിരുന്നു ഇരുവരും പറഞ്ഞത്. പക്ഷെ മാളവികയുടേയും തേജസിന്റേയും വീട്ടുകാർ പറഞ്ഞ് ഉറപ്പിച്ച വിവാഹമായിരുന്നു. ഇരുവരും ഇന്നൊരു പെൺകുഞ്ഞിന്റെ മാതാപിതാക്കളാണ്.


Click it and Unblock the Notifications











