'നീയൊന്നും ആയിരുന്നില്ല ജയിക്കേണ്ടിയിരുന്നത്... ചക്കയിട്ടപ്പോൾ മുയൽ ചത്തു, എങ്ങനെ ഡീൽ ചെയ്യണമെന്ന് അറിയില്ല'

ഏഴ് വർഷം മുമ്പ് മിനിസ്ക്രീനിൽ ടിആർപിയിൽ മുന്നിൽ നിന്ന റിയാലിറ്റി ഷോയായിരുന്നു നായിക നായകൻ. ആ ഷോയിലൂടെ വിൻസി അലോഷ്യസ് അടക്കം ഒരുപിടി യുവപ്രതിഭകളെ മലയാള സിനിമയ്ക്ക് ലഭിച്ചു. ഷോ ടൈറ്റിൽ വിജയിച്ചത് ശംഭുവും ദർശനയുമായിരുന്നു. പക്ഷെ അന്ന് ഉണ്ടായ വിജയം നന്നായി ആസ്വദിക്കാൻ കഴിഞ്ഞില്ലെന്നും നായിക നായകൻ എന്ന ഷോയെ കുറിച്ച് ഓർക്കുമ്പോൾ കയ്പും മധുരവും നിറഞ്ഞ ഓർമ്മകളാണ് മനസിലേക്ക് വരികയെന്നും പറയുകയാണിപ്പോൾ വിജയായ ശംഭു.

ടൈറ്റിൽ വിജയി ആയതുകൊണ്ട് തന്നെ ആ ഷോയ്ക്കുശേഷം ലാൽ ജോസ് സംവിധാനം ചെയ്ത സോളമന്റെ തേനീച്ചകൾ സിനിമ‌യിൽ നായകൻ ശംഭു ആയിരുന്നു. കയ്പും മധുരവും നിറഞ്ഞ ഓർമ്മകളാണ് നായിക നായകനിൽ നിന്നും എനിക്ക് കിട്ടിയിട്ടുള്ളത്.

Nayika Nayakan Shambhu
Photo Credit: Shambhu / Instagram

ഇതെല്ലാം സംഭവിച്ചതിൽ ഞാൻ വളരെ സന്തോഷിക്കുന്നുണ്ട്. പക്ഷെ ഇത് എവിടെ എങ്കിലും പറയണമെന്ന് എനിക്ക് ഉണ്ടായിരുന്നു. നായിക നായകൻ ഫിനാലെ കഴിഞ്ഞശേഷം പലർക്കും ഒരു അഭിപ്രായമുണ്ടായിരുന്നു ഞാൻ ആ വിജയം അർഹിക്കുന്നില്ലെന്ന്. അത് എനിക്ക് ആ ടേം ആളുകൾ ഉപയോ​ഗിക്കുന്നത് ഇഷ്ടമല്ല. കാരണം അതൊരു വിജയമല്ല. ഓൾറെഡി എഴുതിയ ഒരു സിനിമയിലേക്ക് സെലക്ട് ചെയ്യുകയാണല്ലോ ചെയ്തത്.

നായിക നായകൻ മെറിറ്റിന്റെ രീതിയിൽ ആയിരുന്നുവെങ്കിൽ ഞാൻ വിജയിക്കുമായിരുന്നില്ല. എനിക്ക് ആയിരിക്കുകയില്ല വിജയം കിട്ടുക. ഞാൻ ഇത് പറയാൻ കാരണമെന്താണെന്ന് വെച്ചാൽ... ഈ പ്രായത്തിലാണെങ്കിൽ എനിക്ക് അത് ഹാന്റിൽ ചെയ്യാൻ അറിയാം. എനിക്ക് ഇപ്പോൾ മുപ്പത് വയസുണ്ട്. എനിക്ക് അന്ന് അതിൽ വിഷമമുണ്ട്.

ആ പരിപാടിയിൽ എന്ത് കിട്ടും കിട്ടില്ല എന്നതിൽ എനിക്ക് വോയ്സ് ഇല്ലല്ലോ. മാത്രമല്ല ഞാൻ അത്ര കെയർഫുള്ളും ആയിരുന്നില്ല. നായിക നായകന്റെ സീരിയസ്നെസ് ഞാൻ മനസിലാക്കിയത് ആ ഷോ കഴിഞ്ഞ ശേഷമാണ്. എത്രത്തോളം വ്യൂവർഷിപ്പുണ്ടെന്ന് മനസിലാക്കിയത് പോലും. അടുത്തിടെ എന്റെ ഒരു സീരീസ് ഇറങ്ങിയ സമയത്ത് പ്രമോഷന് വേണ്ടി ഞാൻ ഒരു കോളേജിൽ പോയി.

ഒരു കൂട്ടം കുട്ടികൾ വന്ന് ഞാൻ അതിൽ ചെയ്ത പല ടാസ്ക്കുകളെ കുറിച്ചും സെ​ഗ്മന്റുകളെ കുറിച്ചും സംസാരിച്ചു. ഏഴ് വർഷം മുമ്പ് ഇറങ്ങിയ സാധനമാണ്. പക്ഷെ ഇപ്പോഴും ആൾക്കാർ കാണുന്നുണ്ട്. പലതും അയച്ച് തരുന്നുണ്ട്. ഞാൻ നായിക നായകൻ വിജയിച്ചതിൽ സന്തോഷമുണ്ടെങ്കിലും ഞാൻ ‍ഡിസർവിങ്ങാണോയെന്ന ഒരു സംഭവം എനിക്ക് തോന്നാറുണ്ടായിരുന്നു. കോംപ്ലിക്കേറ്റഡ് ഇമോഷൻസായിരുന്നു.

Nayika Nayakan Shambhu
Photo Credit: Shambhu / Instagram

എങ്ങനെ ഡീൽ ചെയ്യണമെന്ന് അറിയില്ല. ഇരുപത്തിമൂന്ന് വയസ് മാത്രമല്ലേയുള്ളു. എല്ലാവരും വന്ന് വിജയിച്ചതിൽ അഭിനന്ദിക്കുന്നുണ്ട്. വിജയം വേണമായിരുന്നുവോയെന്ന് ചോദിച്ചാൽ വേണം... പക്ഷെ ഞാൻ ഡിസർവിങ് അല്ലെന്ന തോന്നൽ മനസിൽ കിടപ്പുണ്ടായിരുന്നു. മാത്രമല്ല നാല് വർഷം കഴിഞ്ഞാണ് ആ സിനിമ വന്നത്. പോരാത്തതിന് മറ്റെല്ലാവരും ആ നാല് വർഷത്തിന് ഇടയിൽ സിനിമകൾ ചെയ്തു. വിൻസി എല്ലാവർക്കും അറിയുന്ന താരമായി മാറി.

വെങ്കിടേഷ് ഒരു നാല് സിനിമ ചെയ്തു. എല്ലാവരേയും എല്ലായിടത്തും കാണാനുണ്ട്. ഞാനും ആഡിസും ദർശനയും മാത്രമാണ് ഒന്നും ചെയ്യാതിരുന്നത്. പിന്നീട് ആ സിനിമ റിലീസായപ്പോഴും പ്രതീക്ഷിച്ച സ്വീകരണം ആ സിനിമയ്ക്ക് കിട്ടിയില്ല. എല്ലാം കൂടി നോക്കുമ്പോൾ കയ്പും മധുരവും നിറഞ്ഞ ഓർമ്മകളാണ് നായിക നായകനിൽ നിന്നും എനിക്ക് കിട്ടിയത്. ചക്കയിട്ടപ്പോൾ മുയൽ ചത്തു എന്നൊക്കെ ഒരുപാട് ട്രോളുകൾ വന്നു.

നീ ഒന്നും ആയിരുന്നില്ല ജയിക്കേണ്ടതെന്ന് മെസേജുകൾ... ഇതെല്ലാം കൂടി എങ്ങനെ കൈകാര്യം ചെയ്യണം എന്നറിയില്ലായിരുന്നു എന്നും ശംഭു പറയുന്നു. സോളമന്റെ തേനീച്ചകൾക്കുശേഷം നിരവധി സിനിമ, സീരിസ് അവസരങ്ങൾ ശംഭുവിന് ലഭിക്കുന്നുണ്ട്.

More from Filmibeat

Read more about: lal jose reality shows
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X