നായികാ നായകനെ കണ്ടെത്തി ലാല്‍ജോസ്! റിയാലിറ്റി ഷോയില്‍ വിജയികളായി ദര്‍ശനയും ശംഭുവും! കാണൂ

By Midhun Raj

മലയാള ടെലിവിഷന്‍ റിയാലിറ്റി ഷോകളില്‍ പ്രേക്ഷകരുടെ ഇഷ്ട പ്രോഗ്രാമുകളിലൊന്നാണ് നായികാ നായകന്‍. പതിവ് റിയാലിറ്റി ഷോകളില്‍ നിന്നും വ്യത്യസ്ഥമായിട്ടായിരുന്നു മഴവില്‍ മനോരമയില്‍ ഈ പരിപാടി തുടങ്ങിയിരുന്നത്. ലാല്‍ ജോസിന്റെ പുതിയ സിനിമയിലേക്കുളള നായികയെയും നായകനെയും കണ്ടെത്തുന്നതിന്റെ ഭാഗമായിട്ടായിരുന്നു റിയാലിറ്റി ഷോ നടത്തിയിരുന്നത്. തുടക്കം മുതലേ മികച്ച പ്രേക്ഷക പ്രശംസകളായിരുന്നു ഈ പരിപാടിക്ക് ലഭിച്ചിരുന്നത്.

നായികാ നായകന്റെ ഓരോ എപ്പിസോഡുകള്‍ക്കും മികച്ച സ്വീകാര്യതയാണ് പ്രേക്ഷകര്‍ നല്‍കാറുളളത്. പതിനാറ് മല്‍സരാര്‍ത്ഥികളുമായി തുടങ്ങിയ പരിപാടിയില്‍ കഴിവും പ്രതിഭയുളള മല്‍സരാര്‍ത്ഥികളായിരുന്നു പങ്കെടുത്തിരുന്നത്. പ്രേക്ഷകര്‍ ഒന്നടങ്കം നെഞ്ചിലേറ്റിയ നായികാ നായകന്റെ ഫൈനല്‍ കഴിഞ്ഞ ദിവസമായിരുന്നു സംപ്രേക്ഷണം ചെയ്തിരുന്നത്. എറെ നാളത്തെ കോംപറ്റീഷനൊടുവില്‍ ലാല്‍ജോസ് തന്റെ നായകനെയും നായികയെയും കണ്ടെത്തിയിരിക്കുകയാണ്.

നായികാ നായകന്‍

നായികാ നായകന്‍

മറ്റു റിയാലിറ്റി ഷോകളില്‍ നിന്നും വ്യത്യസ്ഥമായുളള അവതരണവും പുതുമയുമായിരുന്നു നായികാ നായകന് ഇത്രത്തോളം സ്വീകാര്യത ലഭിക്കുവാന്‍ കാരണമായിരുന്നത്. ഡി ഫോര്‍ ഡാന്‍സ് എന്ന പരിപാടിക്ക് ശേഷം മഴവില്‍ മനോരമയില്‍ സംപ്രേക്ഷണം ചെയ്ത ഹിറ്റ് പ്രോഗ്രാമുകളിലൊന്നായിരുന്നു ഈ റിയാലിറ്റി ഷോ. ലാല്‍ജോസിനൊപ്പം കുഞ്ചാക്കോ ബോബന്‍,സംവൃതാ സുനില്‍ തുടങ്ങിയവരുടെ സാന്നിദ്ധ്യവും പരിപാടിയുടെ മുഖ്യ ആകര്‍ഷണമായി മാറിയിരുന്നു.

വ്യത്യസ്തമായ റൗണ്ടുകള്‍

വ്യത്യസ്തമായ റൗണ്ടുകള്‍

നാല് വ്യത്യസ്ഥ റൗണ്ടുകളായിരുന്നു തുടക്കത്തില്‍ നായിക നായകന്‍ റിയാലിറ്റി ഷോയിലുണ്ടായിരുന്നത്. മുഖം,അപരന്‍,മൃഗയ, ഇരുവര്‍ തുടങ്ങിയ റൗണ്ടുകളെല്ലാം തന്നെ എറെ ശ്രദ്ധിക്കപ്പെട്ടിരുന്നവയാണ്. തുടര്‍ന്നും വ്യത്യസ്തമായ റൗണ്ടുകള്‍ പരിപാടിയില്‍ ഉള്‍പ്പെടുത്തിയിരുന്നു. പരിപാടിയില്‍ ലാല്‍ജോസ് പ്രധാന വിധികര്‍ത്താവായി എത്തുമ്പോള്‍ മെന്റെഴ്സ് ആയാണ് ചാക്കോച്ചനും സംവൃതയുമെത്തിയിരുന്നത്

ഗ്രാന്റ് ഫിനാലെ

ഗ്രാന്റ് ഫിനാലെ

തിങ്കള്‍ മുതന്‍ ബുധന്‍ വരെ രാത്രി ഒന്‍പത് മണിക്കാണ് നായികാ നായകന്‍ ചാനലില്‍ സംപ്രേക്ഷണം ചെയ്തിരുന്നത്. പതിനാറ് പുതിയ പ്രതിഭകള്‍ മാറ്റുരച്ച പരിപാടിയില്‍ നിന്നും ആറ് പേരായിരുന്നു ഗ്രാന്റ് ഫിനാലെയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരുന്നത്. ആഡിസ് ആന്റണി അക്കര, വിന്‍സി അലോഷ്യസ്, മാളവിക, കൃഷ്ദാസ്, വിആര്‍ വിഷ്ണുദാസ്,ദര്‍ശന,ശംഭു തുടങ്ങിയവരായിരുന്നു ഇവര്‍. നായികാ നായകന്റെ മുന്‍ എപ്പിസോഡുകള്‍ പോലെ തന്നെ ശ്രദ്ധേയമായിരുന്നു ഫൈനല്‍ എപ്പിസോഡും. മല്‍സരാര്‍ത്ഥികളെല്ലാം തന്നെ മികച്ച പ്രകടനമായിരുന്നു ഫൈനലില്‍ കാഴ്ചവെച്ചിരുന്നത്.

വിജയികളായവര്‍

വിജയികളായവര്‍

ആറ് പേര്‍ മാറ്റുരച്ച ഫൈനലില്‍ നിന്നും ദര്‍ശന എസ് നായര്‍, ശംഭു മേനോന്‍ തുടങ്ങിയവരായിരുന്നു വിജയികളായി തിരഞ്ഞെടുക്കപ്പട്ടത്. റിയാലിറ്റി ഷോയിലെ പ്രധാന വിധികര്‍ത്താവായ ലാല്‍ജോസ് തന്നെയായിരുന്നു സുപ്രധാന പ്രഖ്യാപനം നടത്തിയിരുന്നത്. ലാല്‍ജോസിന്റെ പുതിയ സിനിമയില്‍ നായികയും നായകനും ആവാനുളള ഭാഗ്യമാണ് ഇവര്‍ക്ക് കൈവന്നിരിക്കുന്നത്. പാലാ മല്ലികശ്ശേരി കാവുംകണ്ടത്തില്‍ സുദര്‍ശനകുമാറിന്റെയും ലതയുടെയും മകളായ ദര്‍ശന ന്യൂഡല്‍ഹി എയിംസ് ആശുപത്രിയിലെ നഴ്‌സിംഗ് ഓഫീസറാണ്. മുംബൈയില്‍ ബിടെക്ക് വിദ്യാര്‍ത്ഥിയായ ശംഭു കൊല്ലം ആശ്രമം കാവടപ്പുറം ശബരിയില്‍ സുരേഷ് മേനോന്റെയും സിന്ധുവിന്റെയും മകനാണ്. പരിപാടിയില്‍ ആഡിസ് ആന്റണി,വിന്‍സി തുടങ്ങിയവര്‍ രണ്ടാംസ്ഥാനവും മാളവിക,വിഷ്ണുദാസ് തുടങ്ങിയവര്‍ മൂന്നാം സ്ഥാനവും നേടി

വീഡിയോ

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X