സുബി സുരേഷിനൊപ്പം ഒളിച്ചോടിയെന്ന് കേട്ടപ്പോള്‍ ഭാര്യയുടെ മറുപടി ഇങ്ങനെ, അളിയനായിരുന്നു പരിഭ്രമം
ഹാസ്യ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതനായി മാറിയ താരമാണ് നസീര്‍ സംക്രാന്തി. വിവിധ ചാനലുകളിലായി സംപ്രേഷണം ചെയ്തുവരുന്ന നിരവധി പരിപാടികളിലാണ് അദ്ദേഹം അഭിനയിക്കുന്നത്. പ്രേക്ഷകരെ കുടുകുടാ ചിരിപ്പിക്കുന്ന തരത്തിലുള്ള സ്വഭാവിക അഭിനയ പ്രകടനങ്ങളുമായാണ് താരമെത്താറുള്ളത്. ഇടയ്ക്ക് പെണ്‍വേഷത്തിലും എത്തിയിരുന്നു. സുബി സുരേഷിനൊപ്പം പുതിയ പരിപാടിയുമായെത്തുന്നുണ്ട് അദ്ദേഹം. കൈരളി ചാനലില്‍ സംപ്രേഷണം ചെയ്യാനിരിക്കുന്ന പരിപാടിയുടെ പ്രമോ വീഡിയോ കഴിഞ്ഞ ദിവസം വൈറലായി മാറിയിരുന്നു.
സുബി സുരേഷും നസീര്‍ സംക്രാന്തിയും ഒളിച്ചോടാന്‍ പോവുകയാണെന്ന തരത്തിലായിരുന്നു പ്രമോ. നിമിഷനേരം കൊണ്ടായിരുന്നു വീഡിയോ വൈറലായി മാറിയത്. തങ്ങള്‍ ഇരുവരും ഒളിച്ചോടിയോ എന്ന് ചോദിച്ച് നിരവധി പേരായിരുന്നു വിളിച്ചതെന്ന് സുബി സുരേഷ് പറഞ്ഞിരുന്നു. പരിപാടിയെക്കുറിച്ച് വീട്ടില്‍ പറഞ്ഞിരുന്നു. അതിനാല്‍ പ്രശ്‌നങ്ങളൊന്നുമുണ്ടായിരുന്നില്ല. ഇതിനിടയിലായിരുന്നു സുബി നസീര്‍ സംക്രാന്തിയെ വിളിച്ചത്.

നസീര്‍ സംക്രാന്തിയുടെ കാര്യം
ഭാര്യയും കൊച്ചുമക്കളുമൊക്കെയുള്ള ആളാണെന്ന് തോന്നുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ വീട്ടിലെ അവസ്ഥയെന്താണ് എന്ന് വിളിച്ച് ചോദിക്കട്ടെയെന്ന് പറഞ്ഞായിരുന്നു സുബി നസീര്‍ സംകാന്ത്രിയെ വിളിച്ചത്. ചേട്ടാ, എന്താണ് അവിടത്തെ കാര്യമെന്നായിരുന്നു ആദ്യം ചോദിച്ചത്. നമ്മള്‍ ഒളിച്ചോടിയെന്നൊക്കെ ഞാനൊക്കെ കേട്ടു. കുറേ പേര്‍ എന്നേയും വിളിച്ചു. വിദേശത്തുള്ള അളിയനും വിളിച്ചിരുന്നു, എവിടെയാണെന്ന് ചോദിച്ചു. അദ്ദേഹത്തിനൊപ്പമുള്ളയാളായിരുന്നു കാര്യത്തെക്കുറിച്ച് ചോദിച്ചത്.

വീട്ടില്‍ പറഞ്ഞിരുന്നു
പുതിയ പരിപാടിയെക്കുറിച്ച് വീട്ടില്‍ പറഞ്ഞിരുന്നു. മക്കളെല്ലാം ഇവിടെത്തന്നെയുണ്ട്. അതുകൊണ്ട് കുഴപ്പമില്ലായിരുന്നു. സുബിയുമായി ഒളിച്ചോടിയോ എന്ന് ചോദിച്ച് ചിലരൊക്കെ വിളിച്ചിരുന്നു. വീട്ടുകാരോട് പരിപാടിയെക്കുറിച്ച് കൃത്യമായി പറഞ്ഞിരുന്നു. പ്രമോ ചെയ്യുന്നതിന് മുന്‍പ് ചാനലിലുള്ളവരും സമ്മതം ചോദിച്ചിരുന്നു. നമുക്ക് കൂടി പ്രയോജനമുള്ള കാര്യങ്ങള്‍ ചെയ്യുന്നതില്‍ കുഴപ്പമൊന്നുമില്ലെന്നായിരുന്നു പറഞ്ഞത്. അവര്‍ തന്നോടും അനുമതി തേടിയിരുന്നുവെന്നായിരുന്നു സുബി പറഞ്ഞത്.

ഭാര്യയുടെ പ്രതികരണം
ഭാര്യ എന്താണ് പറഞ്ഞതെന്നറിയാനായിരുന്നു സുബിക്ക് ആകാംക്ഷ. താന്‍ കാരണം ഒരു കുടുംബം വഴിയാധാരമായി പോവുമോയെന്ന തരത്തിലുള്ള ആശങ്കകളുണ്ടായിരുന്നു. വിവാഹം കഴിഞ്ഞ് നാലാം നാള്‍ നിങ്ങള്‍ ഇങ്ങോട്ട് വരില്ലേ, അപ്പോള്‍ കൂടെ വരുമെന്നായിരുന്നു ഭാര്യ പറഞ്ഞത്. ചേട്ടന് പറ്റിയ ഭാര്യ തന്നെ, കിടിലന്‍ മറുപടിയാണല്ലോ ഭാര്യയുടേതെന്നായിരുന്നു സുബി ചോദിച്ചത്.
Recommended Video

സുബിയും നസീര്‍ സംക്രാന്തിയും
സുബി സുരേഷും നസീര്‍ സംക്രാന്തിയും അണിനിരക്കുന്ന പുതിയ ഹാസ്യ പരിപാടി സംപ്രേഷണം ചെയ്യുന്നത് കൈരളി ചാനലിലാണ്. പരിപാടിയുടെ പ്രമോ വീഡിയോ വൈറലായി മാറിയതോടെയായിരുന്നു ആളുകള്‍ ഇരുവരേയും വിളിച്ചത്. പ്രേക്ഷകര്‍ക്ക് ചിരിക്കാനുള്ള കാര്യങ്ങളുമായാണ് ഇരുവരുടേയും വരവ്. തിങ്കള്‍ മുതല്‍ വെള്ളി വരെയാവും പരിപാടി സംപ്രേഷണം ചെയ്യുന്നതെന്നും ഇരുവരും പറഞ്ഞിരുന്നു.


Click it and Unblock the Notifications