രണ്ട് ഹിറ്റ് സീരിയലുകള്‍ ഒരുമിച്ച് അവസാനിക്കുന്നു! ആരാധകരെ നിരാശയിലാക്കി നായകന്മാരുടെ കുറിപ്പ്

മഴവില്‍ മനോരമയില്‍ സംപ്രേക്ഷണം ചെയ്തിരുന്ന ഹിറ്റ് പരമ്പരയായ ഭാഗ്യജാതകം അവസാനിക്കുന്നു. പരമ്പരയിലെ നായകന്‍ തന്നെയാണ് ഇക്കാര്യം പുറത്ത് വിട്ടിരിക്കുന്നത്. ഭാഗ്യജാതകത്തിലേക്ക് അവസരം തന്നവര്‍ക്കെല്ലാം നന്ദി പറഞ്ഞ് ലൊക്കേഷനില്‍ നിന്നുള്ള വീഡിയോ അടക്കും പുറത്ത് വിട്ട് കൊണ്ടായിരുന്നു നടന്‍ സിദ്ധാര്‍ഥ് വേണുഗോപാല്‍ സീരിയല്‍ അവസാനിക്കാന്‍ പോകുന്ന കാര്യം പറഞ്ഞത്.

സമാനമായി ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്തിരുന്ന നീലക്കുയില്‍ എന്ന സീരിയലും അവസാനിക്കുകയാണെന്നാണ് മറ്റൊരു റിപ്പോര്‍ട്ട്. നീലക്കുയിലെ നായകനായ നിധിന്‍ ജെയ്ക്ക് ആണ് ഫേസ്ബുക്ക് പേജിലൂടെ വീകാരനിര്‍ഭരമായി പരമ്പര അവസാനിക്കുന്ന കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. ഇതോടെ പ്രേക്ഷക പ്രശംസ സ്വന്തമാക്കിയ രണ്ട് സീരിയലുകളാണ് ഒരേ സമയം പൂര്‍ത്തിയാവുന്നത്.

 ഭാഗ്യജാതകം അവസാനിക്കുന്നു

'ഭാഗ്യജാതകം പരിസമാപ്തിയിലേക്ക്.... ഇതിലെ നായക കഥാപാത്രം എന്നില്‍ പൂര്‍ണമായും വിശ്വസിച്ചു ഏല്‍പിച്ച പ്രൊഡ്യൂസറും ജ്യേഷ്ഠ സഹോദരനുമായ ജയേട്ടനും ബിനി ചേച്ചിക്കും നന്ദി. സിദ്ധാര്‍ഥ് തന്നെ മതി അരുണ്‍ ഷേണായ് ആയി നമ്മുടെ സീരിയലില്‍ എന്ന് ഉറപ്പിച്ചു പറഞ്ഞു എന്നെ ഈ സീരിയലിലേക്കു ക്ഷണിച്ച നാളത്തെ വലിയൊരു താരമായി കൊണ്ടിരിക്കുന്ന സുമേഷ് ആന്‍ഡ് രമേഷ് എന്ന സിനിമയിലെ നായികയും ജയേട്ടന്റേയും ബിനി ചേച്ചിയുടെയും മകളും ഞങ്ങളുടെയെല്ലാം സ്വന്തം കൂട്ടുകാരിയും ആയ ദേവുനും നന്ദി.

 ഭാഗ്യജാതകം അവസാനിക്കുന്നു

ഒപ്പം പൂര്‍ണ പിന്തുണ തന്നു അഭിനയത്തിന്റെ പുതിയ തലങ്ങളിലേക്കു എന്നെക്കൊണ്ടെത്തിച്ച ഒരു അഭിനേതാവിനു വേണ്ട എല്ലാ സ്‌പേസും തന്നു കൂടെ നിന്ന ഒരു ജ്യേഷ്ഠനായി എന്നും കൂടെ നില്‍ക്കുന്ന ഈ സീരിയലിന്റെ ഡയറക്ടര്‍ ആയ ബിനു ചേട്ടനും നന്ദി പറയുന്നു. അദ്ദേഹം ചെയ്ത ഭ്രമണം സീരിയലിന്റെ ഷോട്‌സ് കണ്ടു എന്നെങ്കിലും അദ്ദേഹത്തിന്റെ കൂടെ വര്‍ക്ക് ചെയ്യണമെന്ന് ആഗ്രഹിച്ച എനിക്ക് ലഭിച്ച ഒരു ഭാഗ്യമാണ് ഈ സീരിയല്‍. പിന്നെ എപ്പോഴും തമാശ പറഞ്ഞും വാചാലനായും കൂടെ നടന്നു ഈ സീരിയലിനെ ഇത്രത്തോളം മുന്നോട്ടു പോകാന്‍ കൂട്ട് നിന്ന ഈ സീരിയലിന്റെ റൈറ്റര്‍.

ഭാഗ്യജാതകം അവസാനിക്കുന്നു

മനസ്സ് കൊണ്ട് എന്റെ പ്രായമുള്ള സ്വന്തം വിക്രമന്‍ ചേട്ടന്‍. എല്ലാ സപ്പോര്‍ട്‌സും തന്നു കൂടെ നിന്ന ഈ സീരിയല്‍ കഴിഞ്ഞ ഈ വേളയില്‍ തന്നെ അടുത്ത പ്രൊജക്റ്റ് ഉടന്‍ സിദ്ധാര്‍ത്ഥിന് തരും എന്ന് പറഞ്ഞു കൂടെ നില്‍ക്കുന്ന കൂടെ നിന്ന മഴവില്‍ മനോരമ ചാനലിനും മഴവില്‍ മനോരമയുടെ ഫിക്ഷന്‍ ഹെഡും പ്രശസ്ത മൂവി ഡയറക്ടറും തിരക്കഥകൃത്തും ആയ ശ്രീ കലവൂര്‍ രവികുമാര്‍ സാറിനും ഹൃദയത്തിന്റെ ഭാഷയില്‍ നന്ദി അറിയിക്കുന്നു. പിന്നെ ഈ സീരിയലില്‍ ജോയിന്‍ ചെയ്തപ്പോള്‍ മുതല്‍ ചങ്ക്സ് ആയി എന്നെ സ്‌നേഹിച്ചു കൂടെ നിന്ന എല്ലാര്‍ക്കും ഞാന്‍ നന്ദി പറയുന്നു' എന്നുമാണ് സിദ്ധാര്‍ഥിന്റെ പോസറ്റ്.

നീലക്കുയില്‍ അവസാനിക്കുന്നു

ഭാഗ്യജാതകം അവസാനിക്കുന്നതിനൊപ്പം തന്നെ നീലക്കുയിലുമുണ്ട്. 'ഇനി ആദി ഇല്ല. ഒരുപാട് സങ്കടമുണ്ട്. ആദിയുടെയും നീലക്കുയിലിന്റെയും അവസാന ഷോട്ട് ആണിത്. എന്റെ കണ്ണുനീര്‍ നിയന്ത്രിക്കാന്‍ കഴിയാത്ത ഒരു വൈകാരിക നിമിഷമായിരുന്നു അത്. എനിക്ക് ഇനി ആദിയാകാന്‍ കഴിയില്ല എന്ന വസ്തുത അംഗീകരിക്കാന്‍ സാധിക്കില്ല. നീലക്കുയില്‍ ബ്ലോക്ക് ബസ്റ്ററാക്കിയ നിര്‍മാതാവിനും സംവിധായകനും ക്യാമറമാനും ബാക്കി എല്ലാ അണിയറ പ്രവര്‍ത്തകരോടും നന്ദി പറയുകയാണെന്നുമാണ് നിധിന്‍ ജെയ്ക്ക് പറയുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X