സീരിയലിലെ ലുക്ക് മാറ്റിയതാണോ അതോ സീരിയല്‍ മാറിയതാണോ? നടിയുടെ ഫോട്ടോ കണ്ട് ആരാധകര്‍ ചോദിക്കുന്നു
അടുത്ത കാലത്തായി സിനിമാ നടിമാരെക്കാള്‍ ജനപ്രീതി സ്വന്തമാക്കിയ സീരിയല്‍ താരങ്ങളുണ്ട്. ആദ്യ കാലത്ത് വില്ലത്തി ആയിരുന്നെങ്കില്‍ നായികയായി വന്ന് കൈയടി വാങ്ങിയവരാണ് പലരും. കൂടുതല്‍ പേരും വിവാഹം കഴിച്ച് കുടുംബിനിയായി പോവുന്ന കാര്യമാണ് ഈ വര്‍ഷം കൂടുതലായും കണ്ട് വരുന്നത്. നടി ദര്‍ശന ദാസ്, സ്വാതി നിത്യാനന്ദ്, എന്നിവര്‍ ലോക്ഡൗണിലും അതിന് മുന്‍പുമായി വിവാഹിതരായി.
ഇപ്പോള്‍ നീലക്കുയില്‍ എന്ന സീരിയലിലെ നായികയായ ലത സംഗരാജുവാണ് വിവാഹിതയാവാന്‍ പോവുന്നത്. കഴിഞ്ഞ ദിവസം പ്രതിശ്രുത വരനൊപ്പം നില്‍ക്കുന്ന ചിത്രം പങ്കുവെച്ച് കൊണ്ട് നടി തന്നെയാണ് ഇക്കാര്യം ആരാധകരെ അറിയിച്ചതും. ഇപ്പോഴിതാ നീലക്കുയില്‍ എന്ന പരമ്പരയിലെ മറ്റൊരു നടിയായ സ്‌നിഷ ചന്ദ്രനെ കുറിച്ചുള്ള ചില വിവരങ്ങളാണ് തരംഗമാവുന്നത്.

നീലക്കുയിലില്‍ ആദിവാസി പെണ്‍കുട്ടിയായ കസ്തൂരി എന്ന കഥാപാത്രത്തെയായിരുന്നു സ്‌നിഷ അവതരിപ്പിച്ചിരുന്നത്. ഈ വലിയ ജനപ്രീതി സ്വന്തമാക്കിയതാണ്. ഇടക്കാലത്ത് ചെറിയ വേഷങ്ങളിലൂടെ സിനിമയിലും അഭിനയിച്ചിരുന്നു. സ്‌നിഷ തന്നെ ഇന്‍സ്റ്റാഗ്രാമിലൂടെ പുറത്ത് വിട്ടൊരു ഫോട്ടോയാണ് ഇപ്പോള്‍ ചര്‍ച്ചയാവുന്നത്. പുതിയൊരു ഗെറ്റപ്പിലെത്തിയ ചിത്രമായിരുന്നിത്.
ന്യൂ ലുക്ക് എന്ന് നടി തന്നെ സൂചിപ്പിച്ച് കൊണ്ടാണ് ഈ ചിത്രം പങ്കുവെച്ചിരുന്നത്. സാരി ഉടുത്ത് അതീവസുന്ദരിയായി നില്‍ക്കുന്നൊരു ചിത്രമായിരുന്നിത്. ഇതോടെ ആരാധകര്‍ക്ക് ചില സംശയങ്ങളും ഉടലെടുത്തു. പുതിയൊരു സീരിയലില്‍ അഭിനയിക്കാനുള്ള തയ്യാറെടുപ്പിലാണോ നടിയെന്നാണ് കൂടുതല്‍ പേരും ചോദിക്കുന്നത്. അതേ സമയം സീരിയലിന് പകരം സിനിമയിലേക്കാണോ എന്നും ചോദ്യം ഉയരുന്നുണ്ട്.

എന്തായാലും ഇതിനെ കുറിച്ചൊന്നും നടി സൂചിപ്പിച്ചിട്ടില്ലെങ്കിലും പുതിയ ലുക്ക് എല്ലാവര്‍ക്കും ഇഷ്ടപ്പെട്ടിരിക്കുകയാണ്. ലോക്ഡൗണ്‍ കാരണം സീരിയലുകളുടെ അടക്കം ഷൂട്ടിങ് നിര്‍ത്തി വെച്ചിരുന്നെങ്കിലും ജൂണ്‍ ഒന്ന് മുതല്‍ വീണ്ടും ആരംഭിച്ചിരുന്നു. ഏറെ കാലത്തിന് ശേഷം പരമ്പരകളെല്ലാം തിരിച്ച് വരുമ്പോള്‍ പല മാറ്റങ്ങളും കഥയില്‍ വരുത്തിയിട്ടുണ്ട്. അത്തരമൊരു മാറ്റത്തിന്റെ ഭാഗമാണോ ഈ ലുക്ക് മാറിയതെന്നും വരും ദിവസങ്ങളില്‍ കണ്ടറിയാം.


Click it and Unblock the Notifications