അഞ്ച് മാസം ഗര്‍ഭിണിയാണെന്ന് നീലക്കുയില്‍ സീരിയലിലെ റാണി; ഭര്‍ത്താവിനെ കുറിച്ചും മനസ് തുറന്ന് ലത സംഗരാജു

നീലക്കുയില്‍ സീരിയല്‍ അവസാനിച്ചെങ്കിലും അതിലെ റാണി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ലത സംഗരാജുവിനെ ആരും മറക്കില്ല. അന്യഭാഷ നടി ആണെങ്കില്‍ പോലും വളരെ കുറഞ്ഞ കാലം കൊണ്ട് മലയാളത്തില്‍ പ്രത്യേകമായൊരു സ്ഥാനം കണ്ടെത്താന്‍ ലതയ്ക്ക് സാധിച്ചിരുന്നു. ഈ ലോക്ഡൗണ്‍ നാളുകളിലാണ് ലതയുടെ ഏറെ കാലത്തെ പ്രണയം സഫലമാകുന്നത്.

സൂര്യനുമായിട്ടുള്ള വിവാഹത്തോടെ കുടുംബിനിയായി കഴിയുകയായിരുന്നു നടി. അടുത്തിടെയാണ് താന്‍ ഗര്‍ഭിണിയാണെന്നും വൈകാതെ ഒരു കുഞ്ഞതിഥി കൂടി എത്തുമെന്നുള്ള കാര്യം ലത ആരാധകരെ അറിയിച്ചത്. സോഷ്യല്‍ മീഡിയയിലൂടെ നിരന്തരം പോസ്റ്റുകള്‍ ഇടാറുള്ള ലത നിറവയറ് കാണിച്ചുള്ള ഫോട്ടോസും പങ്കുവെച്ചിരുന്നു.

latha-sangaraju

ഇപ്പോഴിതാ ഇന്‍സ്റ്റാഗ്രാമിലെ ചോദ്യോത്തര പംക്തിയിലൂടെ ആരാധകരുമായി സംവദിച്ചിരിക്കുയാണ് നടി. തന്റെ ഗര്‍ഭകാലത്തെ കുറിച്ചും ഭര്‍ത്താവിനെ കുറിച്ചും ഇനി സീരിയലിലേക്ക് മടങ്ങി വരുമോ തുടങ്ങി ഒട്ടനവധി ചോദ്യങ്ങള്‍ക്കുള്ള ഉത്തരം ലത പറഞ്ഞിരിക്കുകയാണ്.

അവിശ്വസീയമായ മാറ്റമാണ്, വിസ്മയ മോഹൻലാലിൻ്റെ അപൂർവ്വ മേക്കോവർ, താരപുത്രിയുടെ പഴയ ചിത്രങ്ങൾ വീണ്ടും വൈറലാവുന്നു

'അഞ്ച് മാസം ഗര്‍ഭിണിയാണ് താനിപ്പോള്‍. കേരളത്തില്‍ നിന്നും ഇനിയും നല്ല സീരിയല്‍ പ്രൊജക്ട് കിട്ടിയാല്‍ എന്റെ പ്രസവശേഷം തിരികെ വരുമെന്നാണ് ലത പറയുന്നത്. എത്ര കുട്ടികളെ വേണമെന്നാണ് ആഗ്രഹമെന്ന ചോദ്യത്തിന് രണ്ട് പേരെങ്കിലും ഉണ്ടാവണം എന്നാണ് ലതയുടെ ആഗ്രഹം. താനിപ്പോള്‍ ആരോഗ്യവതിയാണെന്നും കുഴപ്പങ്ങളൊന്നുമില്ലെന്നും നടി പറയുന്നു.

latha sangaraju

കുഞ്ഞ് ഇനിയാണ് വയറിനുള്ളില്‍ നിന്നും ചലിക്കാന്‍ തുടങ്ങുന്നത്. ഗര്‍ഭകാലത്തെ ഏറ്റവും മനോഹര നിമിഷങ്ങളിലാന്നാണ്. അത് ആസ്വദിക്കാന്‍ തയ്യാറെടുത്തോളൂ എന്നാണ് ഒരു ആരാധിക ലതയോട് പറയുന്നത്. കൂടുതല്‍ പേരും മലയാളത്തിലേക്ക് തിരികെ വരുമോ എന്നുള്ള ചോദ്യങ്ങളാണ് ഉന്നയിച്ചത്. എല്ലാവരോടും താന്‍ തീര്‍ച്ചയായും മടങ്ങി വരുമെന്ന് തന്നെയാണ് ലത പറയുന്നത്. സീരിയലില്‍ അഭിനയിച്ചതോടെ താന്‍ മലയാളം പഠിച്ചു. തന്നെ മനസിലാക്കുകയും സംരക്ഷിക്കുകയും ചെയ്യുന്നതാണ് ഭര്‍ത്താവില്‍ കാണുന്ന ഏറ്റവും മികച്ച ക്വാളിറ്റി എന്നാണ് ലത പറയുന്നത്.

Recommended Video

കുഞ്ഞിനെ കേസിലേക്ക് വലിച്ചിഴച്ചത് സഹിച്ചില്ല; ലക്ഷ്മി പ്രമോദിന് പറയാനുള്ളത്

2020 ജൂണ്‍ പതിനാലിനായിരുന്നു ലതയുടെ വിവാഹം. തമിഴ് ആചാരപ്രകാരം കുടുംബാംഗങ്ങളുടെ അനുഗ്രഹത്തോടെ നടത്തിയ വിവാഹത്തിന്റെ ഫോട്ടോസും വീഡിയോകളും പുറത്ത് വന്നിരുന്നു. പിന്നാലെ ഭര്‍ത്താവിനും കുടുംബത്തിനുമൊപ്പം സന്തുഷ്ടയായി കഴിയുകയായിരുന്നു. വിവാഹത്തോടെ അഭിനയത്തില്‍ നിന്നും മാറി നിന്നെങ്കിലും ഇനിയും തിരികെ വരുമെന്നുള്ള ഉറപ്പ് നടി നല്‍കി കഴിഞ്ഞു.

Read more about: serial സീരിയല്‍
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X