നിറവയറില്‍ ക്ഷേത്ര ദര്‍ശനത്തിനെത്തി സീരിയല്‍ നടി ലത സംഗരാജു; ഭര്‍ത്താവിനൊപ്പമുള്ള നടിയുടെ ചിത്രങ്ങള്‍ വൈറല്‍

മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ ഏറ്റവും പ്രിയപ്പെട്ട നടിയാണ് ലത സംഗരാജു. അന്യഭാഷയില്‍ നിന്നും മലയാളത്തിലേക്ക് എത്തിയ ലത നീലക്കുയില്‍ എന്ന സീരിയലിലെ റാണി എന്ന കഥാപാത്രത്തിലൂടെ ജനപ്രീതി നേടിയെടുത്തു. കൊറോണ കാലത്താണ് ലതയും വിവാഹിതയായി കുടുംബ ജീവിതത്തിലേക്ക് പ്രവേശിച്ചത്. അന്ന് മുതല്‍ തന്റെ വിശേഷങ്ങള്‍ നടി തന്നെ ആരാധകരുമായി പങ്കുവെക്കാറുണ്ട്.

ഭര്‍ത്താവിനൊപ്പമുള്ള ഫോട്ടോസായിരുന്നു ആദ്യം പങ്കുവെച്ചിരുന്നത്. പിന്നാലെ താന്‍ ഗര്‍ഭിണിയാണെന്നും വൈകാതെ കുഞ്ഞതഥി എത്തുമെന്നുള്ള കാര്യവും നടി ആരാധകരെ അറിയിച്ചിരുന്നു. ഇപ്പോഴിതാ ഗര്‍ഭകാലത്തും ചില യാത്രകള്‍ നടത്തിയതിന്റെ ഫോട്ടോസാണ് ഇന്‍സ്റ്റാഗ്രാം പേജിലൂടെ പുറത്ത് വിട്ടിരിക്കുന്നത്. ലതയും ഭര്‍ത്താവും കുടുംബാംഗങ്ങളുമെല്ലാം ചിത്രങ്ങളിലുണ്ട്.

 latha-sangaraju

നടിയും കുടുംബവും പലയിടങ്ങളിലായി ക്ഷേത്ര ദര്‍ശനത്തിന് എത്തിയതാണ്. സമാധാനമുള്ള ഇടങ്ങള്‍ എന്ന ക്യാപ്ഷനില്‍ പങ്കുവെച്ച ഫോട്ടോസെല്ലാം അതിവേഗം വൈറലായി മാറി. ചിത്രങ്ങളില്‍ നിറവയറുമായി നില്‍ക്കുന്ന നടിയെയും കാണാം. എന്നും സമാധാനവും സന്തോഷവും നിറഞ്ഞ ജീവിതം ലഭിക്കട്ടേ എന്ന ആശംസകള്‍ കമന്റിലെഴുതി ആരാധകരും സുഹൃത്തുക്കളുമെല്ലാം പറയുന്നു.

ഏറെ കാലത്തെ സൗഹൃദത്തിനൊടുവില്‍ ജൂണ്‍ പതിനാലിനായിരുന്നു ലതയും സൂര്യനും തമ്മിലുള്ള വിവാഹം. തമിഴ്‌നാട്ടിലെ ഹിന്ദു ആചാരപ്രകാരം ലളിതമായ വിവാഹമായിരുന്നു. വിവാഹത്തോട് അനുബന്ധിച്ച് സീരിയലുകളിലൊന്നും നടി അഭിനയിക്കുന്നില്ലായിരുന്നു. അധികം വൈകാതെ ഗര്‍ഭിണിയായതോടെ വീട്ടില്‍ കഴിയുകയാണ്.

ലോക്ഡൗണ്‍ തുടങ്ങിയതിന് പിന്നാലെ തന്നെ നീലക്കുയില്‍ സീരിയല്‍ അവസാനിച്ചു. എങ്കിലും പ്രേക്ഷകരുടെ പ്രിയപ്പെട്ട റാണിയായി ലത എന്നും നിറഞ്ഞ് നില്‍ക്കുയാണെന്ന് ആരാധകര്‍ പറയുന്നു. പുതിയ ചിത്രങ്ങളില്‍ റാണിയില്‍ നിന്നും ലതയിലേക്കുള്ള മേക്കോവറാണെന്നും ചിലര്‍ സൂചിപ്പിക്കുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X