വിവാഹത്തിന് ചില പ്രത്യേകതകളുണ്ട്! നീലക്കുയില്‍ സീരിയല്‍ നടിയുടെ വിവാഹ വീഡിയോ കണ്ട് ആരാധകര്‍ പറയുന്നു

ലോകഡൗണ്‍ ഷൂട്ടിങ് ഇല്ലാത്തതിനാല്‍ ആ ദിവസങ്ങളില്‍ വീടുകളില്‍ തന്നെയായിരുന്നു സിനിമാ, സീരിയല്‍ താരങ്ങളും. ഇതിനിടെ മലയാളത്തിലെ മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ ഇഷ്ട നായികമാരില്‍ പലരും കുടുംബ ജീവിതത്തിലേക്ക് കൂടി കടന്നിരിക്കുകയാണ്. കഴിഞ്ഞ മൂന്നാല് മാസത്തിനുള്ളില്‍ നിരവധി സീരിയല്‍ നടിമാരാണ് വിവാഹിതരായത്.

ഇതിനിടെ ചില സീരിയലുകള്‍ സംപ്രേക്ഷണം തന്നെ അവസാനിപ്പിച്ചിരുന്നു. അതില്‍ ശ്രദ്ധേയമായ നീലക്കുയില്‍ എന്ന പരമ്പരയെ കുറിച്ച് ഒരുപാട് കാര്യങ്ങള്‍ വന്നിരുന്നു. സീരിയലിലെ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചിരുന്ന ലത സംഗരാജുവും ഈ ലോക്ഡൗണിലാണ് വിവാഹിതയായത്. നീലക്കുയിലിലെ റാണി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചാണ് ലത പ്രേക്ഷകരുടെ പ്രീതി സ്വന്തമാക്കുന്നത്.

 latha-sangaraju

അന്യഭാഷ നടിയാണെങ്കിലും ലത സംഗരാജു മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടിയാണ്. ഭാഷയുടെ പ്രശ്‌നം ഉണ്ടെങ്കിലും മികച്ച അഭിനയത്തിനൊപ്പം അതിന് ചേരുന്ന ഡബ്ബിംഗ് ശൈലിയുമൊക്കെയായിരുന്നു ലത സംഗരാജുവിന് പ്രേക്ഷക പ്രശംസ നേടി കൊടുത്തത്. വിവാഹത്തോടെ ഭര്‍ത്താവിനൊപ്പം സമയം ചിലവഴിക്കുകയാണ് നടി. ആദ്യമായി ഭര്‍ത്താവിനൊപ്പം ഡ്രൈവ് ചെയ്ത് പോവുന്ന ചിത്രം ലത പങ്കുവെച്ചത് നേരത്തെ തരംഗമായിരുന്നു.

ഇപ്പോഴിതാ വിവാഹത്തിന്റെ ചടങ്ങുകളെല്ലാം ഉള്‍കൊള്ളിച്ചുള്ള വീഡിയോ ആയിരുന്നു നടി ഇന്‍സ്റ്റാഗ്രാമിലൂടെ പോസ്റ്റ് ചെയ്തിരുന്നത്. വിവാഹത്തിന്റെ പ്രൊമോ എന്ന് ക്യാപ്ഷന്‍ കൊടുത്തായിരുന്നു വീഡിയോയുമായി നടി എത്തിയത്. ഞങ്ങള്‍ കാത്തിരുന്ന വീഡിയോ എത്തി എന്നായിരുന്നു ആരാധകര്‍ കമന്റുകളുമായി എത്തിയത്. വീഡിയോ പുറത്ത് വന്നതോടെ വിവാഹത്തിന്റെ ചടങ്ങുകളിലെല്ലാം ചില വ്യത്യസ്തകള്‍ ഉണ്ടെന്ന് കൂടി ആരാധകര്‍ കണ്ടെത്തിരിക്കുകയാണ്.

 latha-sangaraju

പരമ്പരാഗതമായ ആചാരാപ്രകാരമായിരുന്നു ലതയുടെയും സൂര്യന്റെയും വിവാഹം നടന്നത്. കൊവിഡ് പ്രതിസന്ധി നിലനില്‍ക്കുന്നതിനാല്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമായിരുന്നു ചടങ്ങുകളില്‍ പങ്കെടുത്തത്. കര്‍ശന നിര്‍ദ്ദേശങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ താരങ്ങളും എല്ലാം കരുതലുകളിലൂടെയാണ് വിവാഹത്തിന് എത്തിയത്.

ജൂണ്‍ പതിനാലിനായിരുന്നു ലതയും സൂര്യനും തമ്മിലുള്ള വിവാഹം നടന്നത്. വിവാഹത്തിനെത്തിയവരെല്ലാം സാമൂഹ്യ അകലം പാലിക്കുകയും മാസ്‌ക് ധരിച്ചതുമൊക്കെ പുറത്ത് വന്ന വീഡിയോയില്‍ വ്യക്തമാക്കിയിരുന്നു. പുതിയ സീരിയലുകളില്‍ ലതയെ കാണാണമെന്ന ആഗ്രഹമാണ് ആരാധകര്‍ പങ്കുവെച്ചിരിക്കുന്നത്.

View this post on Instagram

Promo 🥰

A post shared by Latha Sangaraju (@lathasangarajuofficial) on

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X