കസ്തൂരിയല്ല കാര്‍ത്തിക! നീലക്കുയിലില്‍ നിന്നും കാര്‍ത്തിക ദീപത്തിലേക്ക് സ്‌നിഷ! ഗംഭീര മാറ്റമാണ്
മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയായി മാറിയ താരങ്ങളിലൊരാളാണ് സ്‌നിഷ ചന്ദ്രന്‍. നീലക്കുയില്‍ എന്ന സീരിയലില്‍ കസ്തൂരി എഎന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് താരമായിരുന്നു. മികച്ച സ്വീകാര്യതയും പിന്തുണയുമായിരുന്നു താരത്തിന് ലഭിച്ചത്. കുടുംബാംഗങ്ങള്‍ മാത്രമല്ല പ്രേക്ഷകരും കസ്തൂരിയെന്ന പാവം പെണ്‍കുട്ടിയെ ഹൃദയത്തിലേറ്റുകയായിരുന്നു.
കസ്തൂരിയുടെ ജീവിതത്തിലെ അപ്രതീക്ഷിത സന്ദര്‍ഭങ്ങളിലൂടെയായിരുന്നു പരമ്പര മുന്നേറിയത്. അധികം മേക്കപ്പോ മോഡേണ്‍ വസ്ത്രങ്ങളോ ഇല്ലെങ്കിലും സ്‌നിഷയും ശ്രദ്ധ നേടുകയായിരുന്നു. ആരാധകരെ തൃപ്തിപ്പെടുത്തുന്ന തരത്തിലുള്ള ക്ലൈമാക്‌സായിരുന്നു പരമ്പരയുടേത്. പരമ്പര അവസാനിച്ചതോടെ അടുത്ത പരിപാടിയെക്കുറിച്ചായിരുന്നു ആരാധകർ ചോദിച്ചത്.
നീലക്കുയില്‍ അവസാനിച്ചുവെങ്കിലും സ്‌നിഷയുടെ വിശേഷങ്ങളെക്കുറിച്ചായിരുന്നു പ്രേക്ഷകര്‍ ചോദിച്ചിരുന്നത്. പുതിയ പരമ്പരയുമായി താനെത്തുന്നുണ്ടെന്ന് താരവും പറഞ്ഞിരുന്നു. സീ കേരളത്തില്‍ സംപ്രേഷണം ചെയ്യുന്ന കാര്‍ത്തിക ദീപത്തില്‍ കാര്‍ത്തികയാവുന്നത് സ്‌നിഷയാണ്. വിവേക് ഗോപനുള്‍പ്പടെ വന്‍താരനിരയാണ് പരമ്പരയ്ക്കായി അണിനിരക്കുന്നത്. കാര്‍ത്തികദീപത്തിന്റെ പ്രമോ വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയിരുന്നു.

നീലക്കുയിലിലെ കസ്തൂരിയെപ്പോലെയല്ല കാര്‍ത്തികയെന്ന് സ്‌നിഷ പറയുന്നു. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിനിടയിലായിരുന്നു താരം വിശേഷങ്ങള്‍ പങ്കുവെച്ചത്. കാര്‍ത്തിക ബോള്‍ഡാണ്. കണ്ണന്‍ ദത്തെടുത്തതാണ് കാര്‍ത്തികയെ. കാര്‍ത്തികയുടേയും സഹോദരന്റേയും സ്‌നേഹവും ഇരുവരും തമ്മിലുള്ള അടുപ്പത്തെക്കുറിച്ചുമാണ് പരമ്പര പറയുന്നത്. സ്‌കിന്‍ ടോണ്‍ മുതലുള്ള കാര്യങ്ങളില്‍ വലിയ മാറ്റമാണ് തനിക്കുള്ളതെന്നും താരം പറയുന്നു.
കസ്തൂരിയുമായി തനിക്കൊരു ബന്ധമില്ലെങ്കിലും കാര്‍ത്തികയുമായി സാമ്യമുണ്ടെന്ന് സ്‌നിഷ പറയുന്നു. നിബന്ധനകള്‍ പാലിച്ചാണ് ഷൂട്ടിംഗ് നടത്തുന്നത്. ഷൂട്ടിംഗ് സെറ്റില്‍ എല്ലാവരും ഒരു കുടുംബം പോലെയാണ് കഴിയാറുള്ളത്. എന്നാല്‍ ഇപ്പോള്‍ എല്ലാവരുമില്ല. നീലക്കുയില്‍ സെറ്റ് ശരിക്കുമൊരു ആഘോഷമായിരുന്നു. അത് ശരിക്കും മിസ്സ് ചെയ്യുന്നുണ്ട്. പുതിയ പരമ്പരയെക്കുറിച്ച് സ്‌നിഷ പറഞ്ഞപ്പോള്‍ മുതല്‍ ആരാധകരും കാത്തിരിപ്പിലായിരുന്നു. ഇന്‍സ്റ്റഗ്രാമിലെ പോസ്റ്റുകളെല്ലാം നിമിഷനേരം കൊണ്ട് തന്നെ ശ്രദ്ധ നേടാറുമുണ്ട്.


Click it and Unblock the Notifications