പ്രണവ് മോഹന്‍ലാലിനൊപ്പം അഭിനയിക്കണം! നീലക്കുയിലിലെ കസ്തൂരി വെളിപ്പെടുത്തിയ ആഗ്രഹം!
നീലക്കുയില്‍ എന്ന പരമ്പരയിലൂടെയാണ സ്‌നിഷ ചന്ദ്രന്‍ പ്രേക്ഷകര്‍ക്ക് പരിചിതയായി മാറിയത്. ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്ത പരമ്പര അടുത്തിടെയായിരുന്നു അവസാനിച്ചത്. ക്‌സ്തൂരി എന്ന കഥാപാത്രമായാണ് സ്‌നിഷ എത്തിയത്. പ്രേക്ഷകര്‍ ആഗ്രഹിച്ച പോലെയുള്ള ക്ലൈമാക്‌സായിരുന്നു പരമ്പരയുടേത്. നീലക്കുയില്‍ അവസാനിച്ചിട്ട് നാളുകളേറെയായെങ്കിലും താരങ്ങളുടെ വിശേഷങ്ങള്‍ ഇപ്പോഴും വൈറലായി മാറാറുണ്ട്. സോഷ്യല്‍ മീഡിയയിലൂടെ പുതിയ വിശേഷങ്ങളെല്ലാം പങ്കുവെച്ച് താരങ്ങളെല്ലാം എത്താറുമുണ്ട്.
ഇന്‍സ്റ്റഗ്രാമില്‍ സജീവമാണ് താരങ്ങളെല്ലാം. നായികയായ റാണി വിവാഹിതയാവാന്‍ പോവുകയാണെന്നുള്ള വിശേഷങ്ങളായിരുന്നു അടുത്തിടെ പുറത്തുവന്നത്. ജൂണ്‍ 14നാണ് തന്റെ വിവാഹമെന്നായിരുന്നു ലത പറഞ്ഞത്. പ്രതിശ്രുത വരനൊപ്പമുള്ള ചിത്രങ്ങളും താരം പങ്കുവെച്ചിരുന്നു. ലതയ്ക്ക് ആശംസ നേര്‍ന്ന് നായകനായ നിതിനും എത്തിയിരുന്നു. നീലക്കുയിലെ മറ്റൊരു താരമായ അഡ്വ പിങ്കിയും സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. നീലക്കുയിലിന് ശേഷമായി പുതിയ പരമ്പരയുമായെത്തുന്ന സന്തോഷം പങ്കുവെച്ചെത്തിയിരിക്കുകയാണ് സ്‌നിഷ ഇപ്പോള്‍.

പുതിയ വിശേഷം
സോഷ്യല്‍ മീഡിയയില്‍ സജീവമായ സ്‌നിഷയുടെ പോസ്റ്റുകളെല്ലാം ക്ഷണനേരം കൊണ്ടാണ് വൈറലാവാറുള്ളത്. സാരിയില്‍ അതീവ സുന്ദരിയായുള്ള താരത്തിന്റെ ചിത്രമായിരുന്നു കഴിഞ്ഞ ദിവസം വൈറലായി മാറിയത്. ഇതിന് പിന്നലെയായാണ് പുതിയ വിശേഷം പങ്കുവെച്ച് താരമെത്തിയത്. കാര്‍ത്തികദീപമെന്ന പരമ്പരയുമായെത്തുകയാണ് താനെന്നായിരുന്നു താരം പറഞ്ഞത്. സീ കേരളം ചാനലില്‍ സംപ്രേഷണം ചെയ്യുന്ന പരമ്പരയുടെ പ്രമോ വീഡിയോ ഇതിനകം തന്നെ വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്. പുതിയ ഫോട്ടോ പുറത്തുവന്നപ്പോള്‍ മുതല്‍ പ്രേക്ഷകര്‍ ചോദിച്ചത്. അടുത്ത സീരിയലിനെക്കുറിച്ചായിരുന്നു.

സിനിമയില്‍
സീരിയലില്‍ മാത്രമല്ല സിനിമയില്‍ അഭിനയിക്കാനും താല്‍പര്യമുണ്ടെന്ന് സ്‌നിഷ പറഞ്ഞിരുന്നു. ബിഗ് സ്‌ക്രീനിലേക്കുള്ള താരത്തിന്റെ അരങ്ങേറ്റത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍. സിനിമയില്‍ അഭിനയിക്കാന്‍ അവസരം ലഭിച്ചാല്‍ ആരുടെ നായികയാവാനാണ് ആഗ്രഹമെന്നും ആരാധകര്‍ താരത്തോട് ചോദിച്ചിരുന്നു. പ്രണവ് മോഹന്‍ലാലിന്റെ പേരായിരുന്നു സ്‌നിഷ പറഞ്ഞത്. ഇന്‍സ്റ്റഗ്രാമിലൂടെയായിരുന്നു താരം ആരാധകരുമായി സംവദിച്ചത്.

പ്രിയ താരങ്ങള്‍
തനിക്ക് പ്രിയപ്പെട്ട അഭിനേതാക്കളെക്കുറിച്ചും സ്‌നിഷ പറഞ്ഞിരുന്നു. പ്രണവ് മോഹന്‍ലാലിനേയും നയന്‍താരയേയുമാണ് ഏറെയിഷ്ടം. പ്രണവിനൊപ്പം അഭിനയിക്കുകയെന്നുള്ളത് വലിയ സ്വപ്‌നമാണെന്നും താരം വ്യക്തമാക്കിയിട്ടുണ്ട്. സിനിമയില്‍ നിന്നും അവസരം ലഭിച്ചാല്‍ സ്വീകരിക്കുമെന്നും സിനിമയും സീരിയലും ഒരുമിച്ച് കൊണ്ടുപോവാനുമാണ് ഇഷ്ടമെന്നും സ്‌നിഷ പറയുന്നു. നിരവധി പേരായിരുന്നു സ്‌നിഷയോട് ചോദ്യങ്ങള്‍ ചോദിച്ചത്.

വിവാഹത്തെക്കുറിച്ച്
പ്രണയത്തിലാണോ സ്‌നിഷയെന്ന തരത്തിലുള്ള ചോദ്യങ്ങളും ഇതിനിടയില്‍ ഉയര്‍ന്നുവന്നിരുന്നു. ഇതേക്കുറിച്ച് താരം കൃത്യമായ മറുപടി നല്‍കിയിരുന്നില്ല. ലവ് കം അറേഞ്ച്ഡ് മാര്യേജിനോടാണ് താല്‍പര്യമെന്നും താരം പറഞ്ഞിട്ടുണ്ട്. ഇത് കണ്ടപ്പോഴായിരുന്നു പ്രണയത്തെക്കുറിച്ച് തുടരെത്തുടരെ ചോദ്യം വന്നത്. ഒരു ലവ് റിക്വസ്റ്റ് തന്നാല്‍ ആസപ്റ്റ് ചെയ്യുമോയെന്ന തരത്തിലുള്ള ചോദ്യങ്ങളുമുണ്ടായിരുന്നു. അത് വേണോയെന്ന മറുപടിയായിരുന്നു താരം നല്‍കിയത്.

ആരാധകരുടെ ചോദ്യങ്ങള്‍
സാരിയാണ് ഇഷ്ടപ്പെട്ട വസ്ത്രമെന്നും സ്‌നിഷ പറഞ്ഞിരുന്നു. സാരി ധരിച്ച് കാണാനാണ് ഞങ്ങള്‍ക്കും ഇഷ്ടമെന്നായിരുന്നു ആരാധകരുടെ മറുപടി. ക്‌സതൂരിയെ തനിക്കും മിസ്സ് ചെയ്യുന്നുണ്ടെന്നും താരം പറഞ്ഞിരുന്നു. ജൂണ്‍ അവസാനമോ ജൂലൈ ആദ്യവാരത്തിലോ ആയി കാര്‍ത്തികദീപം തുടങ്ങുമെന്നും സ്‌നിഷ പറയുന്നു.


Click it and Unblock the Notifications