വിവാഹശേഷമുള്ള ചിത്രങ്ങള്‍ പങ്കുവെച്ച് നീലക്കുയില്‍ സീരിയല്‍ നായിക! റാണിക്ക് ആശംസയുമായി ആരാധകരും!
മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ട നായികമാരിലൊരാളാണ് ലത സംഗരാജു. നീലക്കുയിലില്‍ റാണിയെ അവതരിപ്പിച്ചായിരുന്നു ലത കേരളത്തിലേക്ക് എത്തിയത്. മലയാളം അറിയാത്ത നായികയെ പ്രേക്ഷകര്‍ ഇരുകൈയ്യും നീട്ടി സ്വീകരിക്കുകയായിരുന്നു. മികച്ച സ്വീകരണം ലഭിച്ചതില്‍ താരവും സന്തോഷത്തിലായിരുന്നു. ഏഷ്യാനെറ്റിലെ തന്നെ മറ്റ് പരിപാടികളിലും ലത പങ്കെടുത്തിരുന്നു. ആദിയെ അവതരിപ്പിച്ച നിതിനുമായുള്ള കെമിസ്ട്രി മികച്ചതായിരുന്നു. ഇരുവരും ബെസ്റ്റ് ജോഡികളെന്നായിരുന്നു ആരാധകര്‍ പറഞ്ഞത്. ഇവരുടെ പേരില്‍ ഫാന്‍സ് ഗ്രൂപ്പുകളും സജീവമായിരുന്നു.
പകരക്കാരിയായെത്തി ടെലിവിഷന്‍ പ്രേക്ഷകരുടെ സ്വന്തമായി മാറുകയായിരുന്നു ലത. നീലക്കുയില്‍ അവസാനിച്ചുവെങ്കിലും ലതയുടെ വിശേഷങ്ങള്‍ തിരക്കി ആരാധകര്‍ എത്താറുണ്ട്. സോഷ്യല്‍ മീഡിയയിലൂടെ നിമിഷനേരം കൊണ്ടാണ് ലതയുടെ വിശേഷങ്ങള്‍ വൈറലായി മാറുന്നത്. പിറന്നാള്‍ ദിനത്തിലായിരുന്നു താരം തന്റെ ജീവിതത്തിലെ പുതിയ വിശേഷത്തെക്കുറിച്ച് പറഞ്ഞത്. പ്രതിശ്രുത വരനൊപ്പമുള്ള ചിത്രങ്ങളും അദ്ദേഹത്തിന്റെ ചിത്രവുമൊക്കെ താരം പങ്കുവെച്ചിരുന്നു.
സഹതാരങ്ങളും നായകനുമൊക്കെയായി നിരവധി പേരായിരുന്നു റാണിക്ക് ആശംസ നേര്‍ന്നത്. ഇതിന് പിന്നാലെയായാണ് ആരാധകരും ആശംസ അറിയിച്ച് എത്തിയത്. വിവാഹത്തിന് മുന്‍പുള്ള ഫോട്ടോ ഷൂട്ട് ചിത്രങ്ങള്‍ പങ്കുവെച്ചതിന് ശേഷമായാണ് വരനെക്കുറിച്ച് റാണി പറഞ്ഞത്. അദ്ദേഹം സോഫ്റ്റ് വെയര്‍ എഞ്ചീനിയറാണെന്നായിരുന്നു താരം പറഞ്ഞത്. വിവാഹചിത്രങ്ങളും അതിന് മുന്‍പുള്ള ചടങ്ങുകളുടെ ചിത്രവുമെല്ലാം വൈറലായി മാറിയിരുന്നു.

Recommended Video
ലത തന്നെയായിരുന്നു സോഷ്യല്‍ മീഡിയയിലൂടെ ചിത്രങ്ങളെല്ലാം പങ്കുവെച്ചത്. വിവാഹ ശേഷം ഭര്‍ത്താവിനൊപ്പം ചേര്‍ന്നുനിന്നുള്ള ചിത്രങ്ങളുമായാണ് കഴിഞ്ഞ ദിവസം താരമെത്തിയത്. വിവാഹശേഷം പ്രിയതമനൊപ്പം പകര്‍ത്തിയ ആദ്യ ചിത്രങ്ങള്‍ എന്ന ക്യാപ്ഷനോടെയായിരുന്നു താരം ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തത്. ലവ്‌ലി കപ്പിളാണെന്നും മേഡ് ഫോര്‍ ഈച്ച് അദറാണെന്നുമൊക്കെയായിരുന്നു ആരാധകരുടെ കമന്റുകള്‍.
വിവാഹ ശേഷമുള്ള തുളസു പൂജയുടെ ചിത്രങ്ങളും ലത സംഗരാജു പോസ്റ്റ് ചെയ്തിട്ടുണ്ട്. നിരവധി പേരാണ് താരത്തിന് ആശംസ നേര്‍ന്ന് എത്തിയത്. ലതയെന്നാണ് പേരെങ്കിലും ഞങ്ങള്‍ക്ക് റാണിയെന്ന് വിളിക്കാനാണ് ഇഷ്ടമെന്നും റാണിക്ക് ആശംസയെന്നുമാണ് ചിലര്‍ കുറിച്ചത്. ഇടിവിയില്‍ സംപ്രേഷണം ചെയ്തിരുന്ന പരമ്പരയുടെ ഓര്‍മ്മക്കുറിപ്പും താരം ഷെയര്‍ ചെയ്തിട്ടുണ്ട്. പരമ്പരയുടെ ലൊക്കേഷന്‍ ചിത്രങ്ങളാണ് ലത പങ്കുവെച്ചത്. പുതിയ പരമ്പര എന്നാണെന്നും മലയാളത്തിലേക്ക് തിരിച്ചെത്തുമോയെന്നും ആരാധകര്‍ ചോദിച്ചപ്പോള്‍ താനെത്തുമെന്നായിരുന്നു താരം പറഞ്ഞത്.


Click it and Unblock the Notifications