വിവാഹ ശേഷം നീലക്കുയില്‍ സീരിയലിലെ റാണി വീണ്ടും! തിരിച്ചുവരവിനെ കുറിച്ച് നടി
നീലക്കുയില്‍ പരമ്പരയിലൂടെ മലയാളി പ്രേക്ഷകര്‍ക്ക് ഒന്നടങ്കം പ്രിയങ്കരിയായ താരമാണ് ലത സംഗരാജു. സീരീയലില്‍ റാണി എന്ന കഥാപാത്രമായിട്ടാണ് ലത തിളങ്ങിയത്. തെലുങ്കില്‍ നിന്നും മലയാളത്തില്‍ എത്തിയ നടിക്ക് മികച്ച വരവേല്‍പ്പായിരുന്നു പ്രേക്ഷകര്‍ നല്‍കിയത്. മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ ഒന്നടങ്കം ഇരുകൈയ്യും നീട്ടി സ്വീകരിച്ച പരമ്പര കൂടിയായിരുന്നു നീലക്കുയില്‍. സിനിമാ രംഗങ്ങളെ വെല്ലുന്ന തരത്തിലായിരുന്നു സീരിയലിന്റെ ക്ലൈമാക്‌സ് ചിത്രീകരിച്ചിരുന്നത്.
പകരക്കാരിയായിട്ടാണ് ലത നീലക്കുയിലേക്ക് എത്തിയിരുന്നത്. പരമ്പരയില്‍ നായകനായ ആദിയുടെ ഭാര്യയുടെ വേഷത്തിലാണ് ലത സംഗരാജു അഭിനയിച്ചിരുന്നത്. നീലക്കുയിലിന് പിന്നാലെ എഷ്യാനെറ്റിലെ തന്നെ സ്റ്റാര്‍ട്ട് മ്യൂസിക്ക് എന്ന ഷോയിലും നടി പങ്കെടുത്തിരുന്നു. മുന്‍പ് ടിക്ക് ടോക്കിലും ആക്ടീവായിരുന്നു താരം. അടുത്തിടെയായിരുന്നു നടിയുടെ വിവാഹം കഴിഞ്ഞത്.

ഇക്കഴിഞ്ഞ ജൂണ്‍ 14ന് സോഫ്റ്റ് വെയര്‍ എഞ്ചിനിയറായ സൂര്യയാണ് ലതയുടെ കഴുത്തില്‍ താലി ചാര്‍ത്തിയത്. അന്ന് ഇവരുടെ വിവാഹ ചിത്രങ്ങളെല്ലാം സോഷ്യല്‍ മീഡിയയില്‍ ഒന്നടങ്കം വൈറലായി മാറിയിരുന്നു. ഭര്‍ത്താവിനൊപ്പമുളള ചിത്രങ്ങള്‍ ലതയും തന്റെ സോഷ്യല്‍ മീഡിയ പേജുകളിലൂടെ പങ്കുവെച്ചിരുന്നു. വിവാഹ സമയത്ത് നടിക്ക് ആശംസകള്‍ നേര്‍ന്ന് ആരാധകരും സഹതാരങ്ങളുമെല്ലാം തന്നെ രംഗത്തെത്തിയിരുന്നു.

ലതയെന്നാണ് യഥാര്‍ത്ഥ പേരെങ്കിലും മലയാളി പ്രേക്ഷകര്‍ക്ക് റാണിയാണ് നടി. മലയാളം അധികം അറിയാത്ത നടിക്ക് മറ്റൊരാളാണ് നീലക്കുയിലില്‍ ശബ്ദം നല്‍കിയിരുന്നത്. വിവാഹ ശേഷവും ലതയുടെ പുതിയ വിശേഷങ്ങള്‍ ആരാധകര്‍ തിരക്കിയിരുന്നു. മുന്‍പ് വിവാഹശേഷവും താന്‍ അഭിനയ രംഗത്ത് ഉണ്ടാവുമെന്ന് നടി വ്യക്തമാക്കിയിരുന്നു.

മലയാളത്തിന് പുറമെ തെലുങ്ക് മിനിസ്‌ക്രീനിലും തിളങ്ങിയിരുന്നു പ്രേക്ഷകരുടെ പ്രിയപ്പെട്ട റാണി. അതേസമയം വിവാഹ ശേഷം വീണ്ടും അഭിനയരംഗത്തേക്ക് തിരിച്ചുവരവിനൊരുങ്ങുകയാണ് നടി. ലത തന്നെയാണ് ഇക്കാര്യം തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെ ആരാധകരെ അറിയിച്ചിരിക്കുന്നത്. വിവാഹത്തിന് പിന്നാലെ താന്‍ വീണ്ടും എത്തുകയാണെന്നും ഇത്തവണ തെലുങ്ക് സീരിയലിലൂടെയാണ് തിരിച്ചുവരവെന്നും നടി ഇന്‍സ്റ്റഗ്രാമിലൂടെ പറഞ്ഞു.

പുതിയ ലുക്കില്‍ ഉടന്‍ എത്തും. വിശദമായി ഉടന്‍ തന്നെ അറിയിക്കാം. കാത്തിരുന്ന് കാണൂ എന്നാണ് പുതിയ ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ട് നടി അറിയിച്ചിരിക്കുന്നത്. അതേസമയം ആരാധകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയുമായും നടി എത്തിയിരുന്നു. മലയാളത്തിലേക്ക് ഉടനെ വരില്ലേ എന്നാണ് റാണിയോട് ആരാധകര്‍ ചോദിക്കുന്നത്.

ഞങ്ങള്‍ കരുതി ചേച്ചി മലയാളം സീരിയലിലേക്ക് ആണ് വരുന്നത് എന്ന്, സാരമില്ല ഞങ്ങള്‍ കാത്തിരിക്കാം ചേച്ചിയുടെ മടങ്ങിവരവിന് എന്നാണ് ഒരാള്‍ കുറിച്ചിരിക്കുന്നത്.
ഇതിന് മറുപടിയായി ഞാനും മലയാളം സ്‌ക്രീനിലേക്ക് എത്താന്‍ ആണ് കാത്തിരിക്കുന്നത് എന്ന മറുപടിയാണ് നീലക്കുയില്‍ നായിക നല്‍കിയത്. ഏതായാലും ലത സംഗരാജുവിന്റെ പുതിയ ഇന്‍സ്റ്റഗ്രാം പോസ്റ്റ് ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍. നിരവധി പേരാണ് ചിത്രത്തിന് താഴെ കമന്റുകളുമായി എത്തിയിരിക്കുന്നത്.


Click it and Unblock the Notifications