നീലക്കുയില്‍ സീരിയല്‍ അവസാനിച്ചു! ക്ലൈമാക്‌സില്‍ ഭീകര ട്വിസ്റ്റ്! നന്ദി പറഞ്ഞ് താരങ്ങള്‍! കാണൂ!

ടെലിവിഷന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരകളിലൊന്നായിരുന്നു നീലക്കുയില്‍. ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്തുവരുന്ന പരമ്പര കഴിഞ്ഞ ദിവസമാണ് അവസാനിച്ചത്. 5 എപ്പിസോഡുകളോടെ സീരിയല്‍ തീരുകയാണെന്ന് നേരത്തെ തന്നെ അണിയറപ്രവര്‍ത്തകര്‍ വ്യക്തമാക്കിയിരുന്നു. പുതിയ എപ്പിസോഡിന്റെ പ്രമോ വരുമ്പോള്‍ മുതല്‍ പ്രേക്ഷകരും ആകാംക്ഷയിലായിരുന്നു. വിവിധ പരമ്പരകളിലൂടെയായി പ്രേക്ഷകര്‍ക്ക് പരിചിതരായി മാറിയ നിരവധി താരങ്ങളാണ് ഈ സീരിയലിനായി അണിനിരന്നത്. മലയാളികളല്ലെങ്കിലും എല്ലാതാരങ്ങളേയും പ്രേക്ഷകര്‍ ഇരുകൈയ്യും നീട്ടി സ്വീകരിച്ചിരുന്നു.

സീരിയലിന്റെ ക്ലൈമാക്‌സ് എങ്ങനെയായിരിക്കുമെന്നറിയാനായുള്ള ആകാംക്ഷയിലായിരുന്നു ആരാധകര്‍. അച്ഛനെത്തേടി നടക്കുന്ന മകളും, മകളെ തിരിച്ചറിഞ്ഞിട്ടും സ്‌നേഹിക്കാനാവാത്ത അച്ഛനുമൊക്കെ ഈ പരമ്പരയിലുമുണ്ടായിരുന്നു. നായകനായ ആദി റാണിയെയായിരിക്കുമോ സ്വീകരിക്കുമോ അതോ കസ്തൂരിയെയാണോ എന്നായിരുന്നു എല്ലാവര്‍ക്കും അറിയേണ്ടിയിരുന്നത്. അപ്രതീക്ഷിത ട്വിസ്റ്റിനൊടുവിലായി കാര്യങ്ങളെല്ലാം ശുഭകരമായി അവസാനിക്കുകയായിരുന്നു. സീരിയില്‍ അവസാനിച്ചതിന് പിന്നാലെയായി വിശേഷങ്ങള്‍ പങ്കുവെച്ച് താരങ്ങളും എത്തിയിരുന്നു.

 കസ്തൂരി തിളങ്ങി

കസ്തൂരി തിളങ്ങി

7 വര്‍ഷത്തിന് ശേഷമുള്ള മേക്കോവറില്‍ തിളങ്ങിയത് കസ്തൂരിയായിരുന്നു. ഡോക്ടറായി മാറിയ കസ്തൂരിയുടെ ട്രാന്‍സ്ഫര്‍മേഷന്‍ സീന്‍ കിടുക്കിയെന്ന് ട്രോളര്‍മാരും പറഞ്ഞിരുന്നു. മലയാള സീരിയല്‍ ചരിത്രത്തില്‍ വെച്ച് ഒരു നായികയ്ക്ക് കിട്ടാവുന്നതില്‍ വെച്ച് മികച്ച ട്രാന്‍സ്ഫര്‍മേഷനാണ് കസ്തൂരിക്ക് കിട്ടിയത്. ഡോക്ടറായ കസ്തൂരിയെ കല്യാണം കഴിപ്പിക്കാനുള്ള ശ്രമത്തിലായിരുന്നു എല്ലാവരും. ഒടുവില്‍ കസ്തൂരി സമ്മതം മൂളുന്നതോടെയാണ് സീരിയല്‍ അവസാനിച്ചത്.

താരങ്ങളുടെ പോസ്റ്റ്

താരങ്ങളുടെ പോസ്റ്റ്

ഏഷ്യാനെറ്റിലെ മികച്ച പരമ്പരകളിലൊന്നായാണ് നീലക്കുയിലിനെയും വിശേഷിപ്പിക്കുന്നത്. ഈ സീരിയലിനും തങ്ങള്‍ക്കും നല്‍കിയ പിന്തുണയെക്കുറിച്ച് വാചാലരായി നന്ദി പറഞ്ഞ് താരങ്ങള്‍ എത്തിയിരുന്നു. ആദിയെ അവതരിപ്പിച്ച നിതിനും കസ്തൂരിയായെത്തിയ സ്‌നിഷയുടേയുമൊക്കെ പോസ്റ്റുകള്‍ ഇതിനകം തന്നെ വൈറലായി മാറിക്കഴിഞ്ഞിട്ടുമുണ്ട്. ക്ലൈമാക്‌സ് രംഗങ്ങളിലെ ചിത്രങ്ങളും ഇരുവരും പോസ്റ്റ് ചെയ്തിരുന്നു.

 ആദിത്യറാണീയം

ആദിത്യറാണീയം

പതിവില്‍ നിന്നും വ്യത്യസ്തമായി സീരിയലിനും ഫാന്‍സ് പേജുകളും ഗ്രൂപ്പുകളും സജീവമായുള്ള സമയമാണിത്. ആദിയേയും റാണിയേയും ഇവരുടെ കെമിസ്ട്രിയും ഇഷ്ടപ്പെടുന്നവരാണ് ആദിത്യറാണീയം ഗ്രൂപ്പ് തുടങ്ങിയത്. ഞങ്ങളെ ഇരുകൈയ്യും നീട്ടി സ്വീകരിച്ച നിങ്ങളോട് എത്ര നന്ദി പറഞ്ഞാലും മതിയാവില്ലെന്ന് പറഞ്ഞായിരുന്നു നിതിന്റെ പോസ്റ്റ്. നീലക്കുയിലിന്റെ അവസാന എപ്പിസോഡ് കാണാന്‍ മറക്കല്ലേയെന്നും നിതിന്‍ ഓര്‍മ്മിപ്പിച്ചിരുന്നു.

നീലക്കുയില്‍ കുടുംബം

നീലക്കുയില്‍ കുടുംബം

ഇതാണെന്‍രെ രണ്ടാമത്തെ ഫാമിലി. എന്റെ നീലക്കുയിൽ കുടുംബം.. എന്റെ എല്ലാ പൊട്ടത്തരങ്ങളും കേട്ടും കണ്ടും, ഞാൻ പറയുന്ന ഓരോ അളിഞ്ഞ തമാശകൾ കേട്ട് ചിരിച്ചും, എന്നെ ഒരു കൊച്ചു കുട്ടിയെ പോലെ കെയർ ചെയ്തും സ്നേഹിച്ചും കൊണ്ട് നടന്ന എന്റെ പ്രിയപെട്ടവരാണിവർ.. ഇനി ഒരിക്കലും ഇങ്ങനൊരു കുടുംബത്തെയോ ഇങ്ങനൊരു ടീമിനെയോ എന്റെ ലൈഫിൽ കിട്ടില്ല എന്നെനിക്ക് ഉറപ്പാണ്.. എന്റെ ലൈഫിൽ ഇവർക്ക് പകരം വെക്കാൻ മറ്റൊന്നിനും ആകില്ല.. നിങ്ങളോട് ഒരുപാട് സ്നേഹം, ഞാന്‍ നിങ്ങളെ മിസ്സ് ചെയ്യും. ഇതുവരെ എനിക്ക് നിങ്ങൾ തന്നുകൊണ്ടിരുന്ന സ്നേഹവും സപ്പോർട്ടും ഇനി അങ്ങോട്ടു തുടർന്നും ഉണ്ടാകണമെന്നുമായിരുന്നു സ്നിഷയ്ക്ക് പറയാനുണ്ടായിരുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X