For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അമ്മയാവാനൊരുങ്ങുകയാണെന്ന് ലത സംഗരാജു, ഈ വിശേഷം ഞാന്‍ ആദ്യം പറഞ്ഞേനെയെന്ന് ആദി

  |

  ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയായി മാറിയ താരങ്ങളിലൊരാളാണ് ലത സംഗരാജു. നീലക്കുയില്‍ സീരിയലില്‍ റാണി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചായിരുന്നു ഈ താരം മലയാളത്തിലേക്ക് എത്തിയത്. ചുരുങ്ങിയ നാളുകള്‍ കൊണ്ട് തന്നെ താരം പ്രേക്ഷക ഹൃദയത്തില്‍ ഇടംപിടിക്കുകയായിരുന്നു. പകരക്കാരിയായെത്തിയ റാണിയെ പിന്നീട് ആരാധകരും ഏറ്റെടുക്കുകയായിരുന്നു. തുടക്കത്തില്‍ നെഗറ്റീവ് ടച്ചായിരുന്നുവെങ്കിലും കഥാഗതി മാറുന്തോറും പോസിറ്റീവിലേക്ക് മാറുകയായിരുന്നു റാണി.

  നീലക്കുയില്‍ അവസാനിക്കുകയാണെന്നറിഞ്ഞപ്പോള്‍ ആരാധകരും സങ്കടത്തിലായിരുന്നു. മികച്ച പിന്തുണയാണ് കേരളത്തിലുള്ളവര്‍ നല്‍കിയതെന്നും താനും ഈ സെറ്റും പരമ്പരയും മിസ്സ് ചെയ്യുമെന്ന് പറഞ്ഞായിരുന്നു ലത എത്തിയത്. പ്രേക്ഷകര്‍ ആഗ്രഹിച്ച തരത്തിലുള്ള ക്ലൈമാക്‌സായിരുന്നു പരമ്പരയുടേത്. സീരിയല്‍ അവസാനിച്ചതിന് പിന്നാലെയായാണ് റാണിയും വിവാഹിതയായത്. ഇന്‍സ്റ്റഗ്രാമിലൂടെയായാണ് താരം വിവാഹ വിശേഷങ്ങള്‍ പങ്കുവെച്ചത്. കുഞ്ഞതിഥിക്കായുള്ള കാത്തിരിപ്പിലാണ് താനെനന് വ്യക്തമാക്കി എത്തിയിരിക്കുകയാണ് താരം ഇപ്പോള്‍.

  അമ്മയാവാനുള്ള തയ്യാറെടുപ്പില്‍

  അമ്മയാവാനുള്ള തയ്യാറെടുപ്പില്‍

  വിവാഹ ശേഷമുള്ള വിശേഷങ്ങളെക്കുറിച്ച് പറഞ്ഞും ലത സംഗരാജു എത്താറുണ്ട്. അമ്മയാവാനുള്ള തയ്യാറെടുപ്പിലാണ് താനെന്ന് വ്യക്തമാക്കി എത്തിയിരിക്കുകയാണ് താരം ഇപ്പോള്‍. ഭര്‍ത്താവിനൊപ്പം സന്തോഷത്തോടെ നില്‍ക്കുന്ന ചിത്രങ്ങളും താരം പോസ്റ്റ് ചെയ്തിട്ടുണ്ട്. വിവാഹ ശേഷവും അഭിനയം തുടരുമെന്നും താരം മുന്‍പ് പറഞ്ഞിരുന്നു. 2021 ജൂണില്‍ കുഞ്ഞതിഥി എത്തുമെന്നായിരുന്നു ലത കുറിച്ചത്.

  ആദിയും ഷഹാനയും

  ആദിയും ഷഹാനയും

  താരങ്ങളും ആരാധകരുമുള്‍പ്പടെ നിരവധി പേരാണ് ലതയ്ക്ക് ആശംസ അറിയിച്ച് എത്തിയിട്ടുള്ളത്. ഈ സന്തോഷവാര്‍ത്ത ഞാന്‍ പുറത്തുവിടാനായി കരുതിയിരുന്നുവെന്നായിരുന്നു നിതിന്‍ പറഞ്ഞത്. നീലക്കുയിലിലെ നായകന്‍ കൂടിയാണ് നിതിന്‍. റാണിയും ആദിയും തമ്മിലുള്ള കെമിസ്ട്രിക്ക് ഗംഭീര പിന്തുണയായിരുന്നു ലഭിച്ചിരുന്നത്. എപ്പോഴും സന്തോഷവതിയായിരിക്കൂ, കുഞ്ഞതിഥിയെ കാണാനായി കാത്തിരിക്കുകയാണെന്നായിരുന്നു നീലക്കുയിലെ സഹതാരമായ പിങ്കി കണ്ണന്റെ കമന്റ്.

  വിവാഹത്തെക്കുറിച്ച്

  വിവാഹത്തെക്കുറിച്ച്

  2020 ജൂണ്‍ 14നായിരുന്നു ലത സംഗരാജുവിന്റെ വിവാഹം. വിവാഹത്തിന്റെയും വിവാഹ ശേഷമുള്ള വിശേഷങ്ങളെക്കുറിച്ച് പറഞ്ഞും താരം എത്താറുണ്ട്. ഇന്‍സ്റ്റഗ്രാമിലൂടെയായാണ് ലത വിശേഷങ്ങള്‍ പങ്കുവെച്ചത്. പ്രണയവിവാഹമല്ല തന്റേതെന്നും ആലോചിച്ചുറപ്പിച്ച വിവാഹമാണെന്നും താരം പറഞ്ഞിരുന്നു. എഞ്ചീനിയറാണ് ഭര്‍ത്താവെന്നും ലത മുന്‍പ് പറഞ്ഞിരുന്നു. പിറന്നാള്‍ ദിനത്തിലായിരുന്നു ലത വിവാഹ വിശേഷങ്ങള്‍ പരസ്യമാക്കിയത്.

  മലയാളികളുടെ പിന്തുണ

  മലയാളികളുടെ പിന്തുണ

  ലതയെന്നാണ് പേരെങ്കിലും മിക്കവരും റാണിയെന്നാണ് തല സംഗരാജുവിനെ വിളിക്കാറുള്ളത്. മലയാളം വ്യക്തമായി അറിയാത്ത ലതയെ ലൊക്കേഷനില്‍ എല്ലാവരും അത് പറഞ്ഞ് കളിയാക്കുന്നതിനെക്കുറിച്ച് സഹതാരങ്ങള്‍ പറഞ്ഞിരുന്നു. ഇടയ്ക്ക് മറ്റൊരു പരിപാടിയില്‍ പങ്കെടുത്തപ്പോള്‍ മലയാളം ഗാനങ്ങള്‍ അറിയില്ലെന്ന് ലതയും പറഞ്ഞിരുന്നു. ഏഷ്യാനെറ്റിലെ സ്റ്റാര്‍ട്ട് മ്യൂസിക്കില്‍ പങ്കെടുത്തപ്പോഴായിരുന്നു ലത ഇതേക്കുറിച്ച് പറഞ്ഞത്.

  അവസരത്തിനായി

  അവസരത്തിനായി

  പകരക്കാരിയായെത്തുന്ന നായികയെ പൊതുവെ പ്രേക്ഷകര്‍ അത്ര പെട്ടെന്ന് സ്വീകരിക്കാറില്ല. എന്നാല്‍ ലതയുടെ കാര്യത്തില്‍ അത്തരമൊരു പ്രശ്‌നമുണ്ടായിരുന്നില്ല. മികച്ച അഭിനയവും ചേരുന്ന ഡബ്ബിംഗുമൊക്കെയായപ്പോള്‍ ലതയും പ്രിയനായികമാരുടെ ഇടയില്‍ സ്ഥാനം നേടുകയായിരുന്നു. തന്‍റെ കഥാപാത്രത്തിന് ഡബ്ബ് ചെയ്തയാള്‍ക്ക് നന്ദി അറിയിച്ചും താരമെത്തിയിരുന്നു. മലയാളത്തില്‍ നിന്നും അവസരം ലഭിച്ചാല്‍ സ്വീകരിക്കുമെന്നും താരം പറഞ്ഞിരുന്നു.

  Pearly Maaney's latest photoshoot has gone viral across social media

  Read more about: television serial
  English summary
  Neelakuyil serial fame Latha Sangaraju announces her pregnancy, photos went viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X