നീലക്കുയില്‍ സീരിയലിലെ റാണി അമ്മയായി, ആദ്യ കണ്മണി ജനിച്ച സന്തോഷം പ്രിയപ്പെട്ടവരെ അറിയിച്ച് നടി

അവസാനിച്ചെങ്കിലും മലയാള മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട സീരിയലുകളില്‍ ഒന്നായിരുന്നു നീലക്കുയില്‍. കഴിഞ്ഞ വര്‍ഷമാണ് പരമ്പര അവസാനിപ്പിക്കുന്നതായി അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചത്. പിന്നാലെ നീലക്കുയിലിലെ റാണിയെ അവതരിപ്പിച്ച നടി ലത സംഗരാജുവിന്റെ വിവാഹ വാര്‍ത്തയും പുറത്ത് വന്നു. ഇപ്പോഴിതാ മറ്റൊരു സന്തോഷം ആരാധകരെ അറിയിച്ചിരിക്കുകയാണ് നടി.

വിവാഹത്തിന് പിന്നാലെ തന്റെ വിശേഷങ്ങള്‍ സോഷ്യല്‍ മീഡിയ പേജിലൂടെ ലത തന്നെ ആരാധകരെ അറിയിക്കാറുണ്ട്. അങ്ങനെയാണ് താന്‍ ഗര്‍ഭിണിയാണെന്നും വൈകാതെ കുഞ്ഞുവാവ വീട്ടിലെത്തുമെന്നുള്ള കാര്യം നടി അറിയിച്ചത്. കാത്തിരിപ്പുകള്‍ക്ക് ഒടുവില്‍ ലത ഒരു ആണ്‍കുഞ്ഞിന് തന്നെ ജന്മം നല്‍കിയിരിക്കുകയാണ്. ഇന്‍സ്റ്റാഗ്രാം പേജിലൂടെ നടി തന്നെയാണ് ഇക്കാര്യം പുറംലോകത്തെ അറിയിച്ചത്. ഇതോടെ ആശംസകളുമായി പ്രിയപ്പെട്ടവരും എത്തുകയാണ്.

latha-sangaraju

ഏറെ കാലത്തെ സൗഹൃദത്തിനും പ്രണയത്തിനുമൊടുവില്‍ 2020 ജൂണിലായിരുന്നു സൂര്യനും ലതയും തമ്മിലുള്ള വിവാഹം നടക്കുന്നത്. ആദ്യ വിവാഹ വാര്‍ഷികം ആഘോഷിക്കാന്‍ ദിവസങ്ങള്‍ മാത്രം അവശേഷിക്കുമ്പോഴാണ് ആദ്യകണ്മണിയുടെ വരവ്. കഴിഞ്ഞ ലോക്ഡൗണില്‍ തമിഴ് ആചാരാപ്രകാരമുള്ള വിവാഹമായിരുന്നു ഇരുവരുടെതും.

വെള്ളിത്തിൽ നിന്നും ഹോട്ട് ലുക്കിൽ പൂജ ഹെഡ്ഹെ, ചിത്രങ്ങൾ വൈറലാവുന്നു

Recommended Video

അന്ന് മോഹൻലാൽ തന്നോട് പിണങ്ങിയെന്ന് സംവിധായകന്‍ സാജന്‍

വിവാഹം കഴിഞ്ഞ് അധികമാവുന്നതിന് മുന്‍പ് തന്നെ ലത ഗര്‍ഭിണിയുമായി. ഉടനെ അഭിനയിക്കുന്നില്ലെന്ന് നടി തന്നെ വ്യക്തമാക്കിയിരുന്നു. ശേഷം വളൈക്കാപ്പ് ചടങ്ങുകളും ബേബി ഷവറുമെല്ലാം നടത്തുകയും ചെയ്തിരുന്നു. മലയാളി അല്ലെങ്കിലും കേരളത്തില്‍ ഏറ്റവും കൂടുതല്‍ ആരാധകര്‍ ലതയ്ക്കുണ്ട്. വൈകാതെ അഭിനയരംഗത്തേക്ക് തിരിച്ച് വരണമെന്നാണ് എല്ലാവരുടെയും ആവശ്യം.

More from Filmibeat

Read more about: serial സീരിയല്‍
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X