നീലക്കുയില്‍ സീരിയലിലെ റാണി വിവാഹിതയാവുന്നു! ചിത്രങ്ങള്‍ പങ്കുവെച്ച് താരം! ഇനി 10 ദിവസം കൂടി!

മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ ഇരുകൈയ്യും നീട്ടി സ്വീകരിച്ച പരമ്പരകളിലൊന്നാണ് നീലക്കുയില്‍. അടുത്തിടെയായിരുന്നു ഈ സീരിയല്‍ അവസാനിച്ചത്. സിനിമാരംഗങ്ങളെ വെല്ലുന്ന തരത്തിലായിരുന്നു സീരിയലിന്റെ ക്ലൈമാക്‌സ്. പരമ്പരയിലെ നായികമാരിലൊരാളായ റാണിയെ അവതരിപ്പിച്ച ലത സംഗരാജു വിവാഹിതയാവാന്‍ പോവുകയാണെന്നുള്ള വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. ലത തന്നെയായിരുന്നു ഈ സന്തോഷവാര്‍ത്ത പങ്കുവെച്ച് എത്തിയത്.

പ്രിയതമനൊപ്പമുള്ള ചിത്രങ്ങളും ലത പോസ്റ്റ് ചെയ്തിട്ടുണ്ട്. ജൂണ്‍ 14നാണ് വിവാഹമെന്നും വിവാഹത്തിനായി ഇനി 10 ദിവസമേയുള്ളൂവെന്നും ലത പറയുന്നു. ആരാധകരും താരങ്ങളുമൊക്കെയായി നിരവധി പേരാണ് ലതയ്ക്ക് ആശംസ അറിയിച്ച് എത്തിയിട്ടുള്ളത്. ലതയെന്നാണ് പേരെങ്കിലും മിക്കവരും താരത്തെ റാണിയെന്നാണ് വിളിക്കുന്നത്. മലയാളം വ്യക്തമായി അറിയാത്ത ലതയെ ലൊക്കേഷനില്‍ എല്ലാവരും അത് പറഞ്ഞ് കളിയാക്കുന്നതിനെക്കുറിച്ച് സഹതാരങ്ങള്‍ പറഞ്ഞിരുന്നു. ഇടയ്ക്ക് മറ്റൊരു പരിപാടിയില്‍ പങ്കെടുത്തപ്പോള്‍ മലയാളം ഗാനങ്ങള്‍ അറിയില്ലെന്ന് ലതയും പറഞ്ഞിരുന്നു. ലതയുടെ വിവാഹ വിശേഷങ്ങളിലൂടെ തുടര്‍ന്നുവായിക്കാം.

നീലക്കുയിലിലൂടെ

നീലക്കുയിലിലൂടെ

ജൂണ്‍ 14നാണ് ലതയുടെ വിവാഹം. നീലക്കുയിലിലൂടെയാണ് ലത സംഗരാജുവിനെ മലയാളി പ്രേക്ഷകര്‍ ഏറ്റെടുത്തത്. തെലുങ്കില്‍ നിന്നും മലയാളത്തിലേക്കെത്തിയ താരത്തിന് തുടക്കം മുതലേ മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചത്. പകരക്കാരിയായെത്തുന്ന നായികയെ പൊതുവെ പ്രേക്ഷകര്‍ അത്ര പെട്ടെന്ന് സ്വീകരിക്കാറില്ല. എന്നാല്‍ ലതയുടെ കാര്യത്തില്‍ അത്തരമൊരു പ്രശ്‌നമുണ്ടായിരുന്നില്ല. മികച്ച അഭിനയവും ചേരുന്ന ഡബ്ബിംഗുമൊക്കെയായപ്പോള്‍ ലതയും പ്രിയനായികമാരുടെ ഇടയില്‍ സ്ഥാനം നേടുകയായിരുന്നു. ഏഷ്യാനെറ്റിലെ സ്റ്റാര്‍ട്ട് മ്യൂസിക്കിലും താരം പങ്കെടുത്തിരുന്നു. ഇടയ്ക്ക് ടിക് ടോക് വീഡിയോയുമായും ലത എത്താറുണ്ട്.

പകരക്കാരിയായി

പകരക്കാരിയായി

പകരക്കാരിയായാണ് ലത നീലക്കുയിലിലേക്ക് എത്തിയത്. നായകനായ ആദിയുടെ ഭാര്യയായി ലത എത്തിയപ്പോള്‍ മികച്ച ജോഡികളാണല്ലോ ഇവരെന്നായിരുന്നു പ്രേക്ഷകര്‍ പറഞ്ഞത്. ഇവരുടെ പേരില്‍ ഫാന്‍സ് പേജുകളും സജീവമായിരുന്നു. കഴിഞ്ഞ ദിവസമായിരുന്നു ലതയുടെ പിറന്നാള്‍. പിറന്നാളുകാരിക്ക് ആശംസ അറിയിച്ച് നിരവധി പേരാണ് എത്തിയത്. ആദിയെ അവതരിപ്പിച്ച നിതിനും ഷഹനയെ അവതരിപ്പിച്ച അഡ്വ പിങ്കി കണ്ണനുമൊക്കെ ആശംസകള്‍ അറിയിച്ച് എത്തിയിരുന്നു.

ടോം ആന്‍ഡ് ജെറി

ടോം ആന്‍ഡ് ജെറി

ഇത്തവണത്തെ പിറന്നാള്‍ മികച്ചതായിരിക്കുമെന്ന് എനിക്കുറപ്പുണ്ടെന്ന് പറഞ്ഞായിരുന്നു നിതിന്‍ എത്തിയത്. ജെറി ടൊമിനെ വെറുപ്പിക്കുന്നത് പോലെ എന്നും തന്നെ വെറുപ്പിച്ചുകൊണ്ടിരിക്കണമെന്നും അദ്ദേഹം കുറിച്ചിരുന്നു. ലൊക്കേഷനില്‍ ടോം ആന്‍ഡ് ജെറിയായാണ് തങ്ങളെ പലരും വിശേഷിപ്പിക്കാറുള്ളതെന്നും ഇവര്‍ വ്യക്തമാക്കിയിരുന്നു. ടോമിനെ താനും മിസ്സ് ചെയ്യുന്നുണ്ടെന്ന് പറഞ്ഞായിരുന്നു ലത എത്തിയത്. ആശംസാപോസ്റ്റും ഇവരുടെ കമന്റും സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയിരുന്നു. നേരത്തെ നിതിന് പിറന്നാളാശംസ നേര്‍ന്ന് ലത എത്തിയിരുന്നു.

സ്വാതിക്ക് പിന്നാലെ

സ്വാതിക്ക് പിന്നാലെ

ഭ്രമണമെന്ന പരമ്പരയിലൂടെ പ്രേക്ഷകര്‍ക്ക് പരിചിതയായി മാറിയ സ്വാതി നിത്യാനന്ദിന്റെ വിവാഹം കഴിഞ്ഞയാഴ്ചയായിരുന്നു. ക്യാമറാമാനായ പ്രതീഷിനെയായിരുന്നു താരം വിവാഹം ചെയ്തത്. സീരിയലിനിടയിലെ പരിചയമാണ് പ്രണയമായി മാറിയതെന്ന് താരം പറഞ്ഞിരുന്നു. വീട്ടുകാര്‍ക്ക് എതിര്‍പ്പുണ്ടായിരുന്നുവെന്നും വൈകാതെ തന്നെ അത് മാറുമെന്നുമാണ് പ്രതീക്ഷയെന്നും താരം പറഞ്ഞിരുന്നു. സ്വാതിയുടെ വിവാഹത്തിന് പിന്നാലെയായാണ് വീണ്ടുമൊരു വിവാഹ വാര്‍ത്ത കൂടി എത്തിയിട്ടുള്ളത്.

പ്രിയതമന്റെ പിറന്നാള്‍ സമ്മാനം

പ്രിയതമന്റെ പിറന്നാള്‍ സമ്മാനം

പിറന്നാള്‍ ദിനത്തിലാണ് ലത വിവാഹത്തെക്കുറിച്ച് വെളിപ്പെടുത്തിയത്. ഭാവി വരന്റെ ചിത്രങ്ങള്‍ പുറത്തുവിട്ടിരുന്നുവെങ്കിലും കൂടുതല്‍ വിശേഷങ്ങള്‍ പങ്കുവെച്ചിരുന്നില്ല. തനിക്ക് പിറന്നാള്‍ സമ്മാനവുമായി അദ്ദേഹം എത്തിയെന്നും കൈയ്യിലെ മോതിരവുമായി സന്തോഷത്തോടെ നില്‍ക്കുന്ന ഫോട്ടോയും താരം പങ്കുവെച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ പേര് പറയൂയെന്നായിരുന്നു ആരാധകര്‍ പറഞ്ഞത്.

Read more about: serial സീരിയല്‍
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X