നീലക്കുയില്‍ സീരിയല്‍ താരം റാണി വിവാഹിതയായി! ചിത്രങ്ങള്‍ പങ്കുവെച്ച് താരം! ആശംസകളോടെ ആരാധകരും!
മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയായി മാറിയ താരങ്ങളിലൊരാളാണ് ലത സംഗരാജു. പേര് പറഞ്ഞാല്‍ അതാരാണെന്ന് ഒരുനിമിഷം ചിന്തിക്കുമെങ്കിലും നീലക്കുയിലിലെ റാണിയാണെന്ന് പറഞ്ഞാല്‍ ആ നിമിഷം താരത്തെ എല്ലാവര്‍ക്കും മനസ്സിലാവും. മലയാളികള്‍ക്ക് ലത റാണിയാണ്. ആദിയുടെ സ്വന്തം റാണി.
റാണിയെന്ന കഥാപാത്രത്തെ അവതരിപ്പിച്ചായിരുന്നു ലത പ്രേക്ഷക ഹൃദയത്തില്‍ ഇടം നേടിയത്. ആദിയും റാമിയും തമ്മിലുള്ള കെമിസ്ട്രിക്ക് നിറഞ്ഞ കൈയ്യടിയായിരുന്നു ലഭിച്ചത്. പകരക്കാരിയായി പുതിയൊരു നായിക എത്തുമ്പോള്‍ എങ്ങനെയായിരിക്കുമെന്നായിരുന്നു എല്ലാവരും ആശങ്കപ്പെട്ടത്. ചുരുങ്ങിയ എപ്പിസോഡുകള്‍ കൊണ്ട് തന്നെ ലതയെ മലയാളക്കര സ്വീകരിക്കുകയായിരുന്നു.
താന്‍ വിവാഹിതയാവാന്‍ പോവുകയാണെന്നുള്ള വിശേഷം പങ്കുവെച്ചായിരുന്നു താരം കഴിഞ്ഞയാഴ്ച എത്തിയത്. ജൂണ്‍ 14നാണ് വിവാഹമെന്നും താരം വ്യക്തമാക്കിയിരുന്നു. നവവധുവായുള്ള താരത്തിന്റെ ചിത്രങ്ങളും തലേദിവസത്തെ ചടങ്ങുകള്‍ക്കിടയിലെ ചിത്രങ്ങളുമൊക്കെയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡയയിലൂടെ വൈറലായിക്കൊണ്ടിരിക്കുന്നത്.
താരങ്ങളും ആരാധകരുമൊക്കെയായി നിരവധി പേരാണ് ലതയ്ക്ക് ആശംസ നേര്‍ന്ന് എത്തിയിട്ടുള്ളത്. പിറന്നാള്‍ ദിനത്തിലായിരുന്നു ലത വിവാഹത്തെക്കുറിച്ച് വ്യക്തമാക്കിയത്. പ്രതിശ്രുത വരന്റെ ചിത്രങ്ങളും താരം പുറത്തുവിട്ടിരുന്നു. എഞ്ചിനീയറാണ് വരനെന്നും താരം പറഞ്ഞിരുന്നു. കാത്തിരിപ്പിനൊടുവിലായി താരത്തിന്റെ വിവാഹം കഴിഞ്ഞിരിക്കുകയാണ് ഇപ്പോള്‍. പട്ടുസാരിയും മുല്ലപ്ലൂവുമൊക്കെയായി ചിരിച്ച് നില്‍ക്കുന്ന ലതയുടെ ചിത്രങ്ങളും വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്.

ഫേസ്ബുക്ക് ലൈവിലൂടെ വിവാഹത്തെക്കുറിച്ചും മറ്റ് വിശേഷങ്ങളെക്കുറിച്ചുമൊക്കെയായി ലത വാചാലയായിരുന്നു. മലയാളക്കര നല്‍കിയ സ്‌നേഹത്തിന് നന്ദി പറയുന്നു. സീരിയലില്‍ തനിക്ക് വേണ്ടി ഡബ്ബിംഗ് ചെയ്ത ആര്‍ടിസ്റ്റിനോട് പ്രത്യേകമായ നന്ദി രേഖപ്പെടുത്തുന്നുവെന്നും ലത പറഞ്ഞിരുന്നു. മോഹന്‍ലാലിന്റെ ആരാധികയാണ് താനെന്നും അദ്ദേഹത്തിനൊപ്പം സിനിമ ചെയ്യാനും സെല്‍ഫിയെടുക്കാനും ആഗ്രഹമുണ്ടെന്നും ലത പറഞ്ഞിരുന്നു.
വിവാഹശേഷവും താന്‍ അഭിനയ രംഗത്ത് സജീവമായി തുടരുമെന്നും ലത വ്യക്തമാക്കിയിട്ടുണ്ട്. മികച്ച അവസരം ലഭിച്ചാല്‍ മലയാളത്തിലേക്ക് തിരിച്ചുവരും. തനിക്കേറെ പ്രിയപ്പെട്ട നാടാണ് കേരളം, അവിടെയുള്ള ആളുകളേയും ഏറെ ഇഷ്ടമാണ്. പ്രണയവിവാഹമല്ല തന്റേതെന്നും അറേഞ്ച്ഡ് മാര്യേജാണെന്നും തല ഫേസ്ബുക്ക് ലൈവിലൂടെ പറഞ്ഞിരുന്നു.


Click it and Unblock the Notifications