നിറവയറില്‍ അതീവ സുന്ദരിയായി നീലക്കുയിലില്‍ സീരിയലിലെ റാണി; ആദ്യ കണ്മണിയെ വരവേല്‍ക്കാനൊരുങ്ങി ലത സംഗരാജു
ലോക്ഡൗണിനിടയില്‍ ഏറ്റവും കൂടുതലും സീരിയല്‍ നടിമാരുടെ വിവാഹ വാര്‍ത്തയാണ് കേട്ടത്. കൂട്ടത്തില്‍ നടി ലത സംഗരാജുവുമുണ്ട്. നീലക്കുയില്‍ എന്ന സീരിയലിലെ റാണി എന്ന കഥാപാത്രത്തിലൂടെയാണ് ലത മലയാളി ടെലിവിഷന്‍ പ്രേക്ഷകരുടെ പ്രിയങ്കരിയാവുന്നത്. അന്യഭാഷയില്‍ നിന്നുമെത്തി മനോഹരമായി ഭാഷ കൈകാര്യം ചെയ്യുന്ന ലതയും കഴിഞ്ഞ വര്‍ഷമാണ് വിവാഹിതയായത്.
സൂര്യന്‍ എന്ന ആണ്‍സുഹൃത്തുമായിട്ടുള്ള ഏറെ കാലത്തെ സൗഹൃദത്തിനും പ്രണയത്തിനുമൊടുവില്‍ 2020 ജൂണിലാണ് ലത വിവാഹിതയായത്. വിവാഹം കഴിഞ്ഞ് അധികമാവുന്നതിന് മുന്‍പ് തന്നെ താന്‍ ഗര്‍ഭിണിയാണെന്നും വൈകാതെ കുഞ്ഞ് ജനിക്കുമെന്നുള്ള കാര്യം നടി പുറംലോകത്തെ അറിയിച്ചു. ഇപ്പോഴിതാ തമിഴ് ആചാര പ്രകാരമുള്ള ലതയുടെ വളൈക്കാപ്പ് ചടങ്ങ് നടത്തിയിരിക്കുകയാണ്.

അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരുന്നു ലതയുടെ വളൈക്കാപ്പ് ചടങ്ങുകള്‍ നടന്നത്. ഇതില്‍ നിന്നുള്ള ഫോട്ടോസ് സോഷ്യല്‍ മീഡിയ പേജിലൂടെ നടി തന്നെ പങ്കുവെച്ചിട്ടുണ്ട്. നിറവയറില്‍ അതീവ സുന്ദരിയായി നില്‍ക്കുന്ന ലതയും സൂര്യനുമാണ് ചിത്രങ്ങളില്‍. പട്ട് സാരി ഉടുത്ത് മുല്ലപൂവൊക്കെ ചൂടി മുഖത്ത് മഞ്ഞളും ചന്ദനവുമൊക്കെ തേച്ച് മനോഹരമായി ചടങ്ങ് പൂര്‍ത്തിയാക്കിയിരിക്കുകയാണ്.
Recommended Video
പ്രിയതമയുടെ നിറവയറില്‍ തലോടുകയും ചുംബിക്കുകയുമൊക്കെ ചെയ്യുന്ന സൂര്യനാണ് ചിത്രങ്ങളില്‍. ഫോട്ടോസിന് താഴെ ഇരുവര്‍ക്കും ആശംസകള്‍ അറിയിച്ച് ആരാധകരും എത്തുകയാണ്. പ്രസവം കഴിയുന്നത് വരെ പുതിയ സീരിയലുകളൊന്നും ഏറ്റെടുക്കുന്നില്ല. പ്രസവത്തിന് ശേഷം താന്‍ തിരിച്ച് വരുമെന്ന് മുന്‍പ് ലത പറഞ്ഞിരുന്നു. മലയാളത്തില്‍ നിന്നും നല്ല അവസരം കിട്ടിയാല്‍ ഇനിയും അഭിനയിക്കുമെന്നും ആരാധകരുടെ ചോദ്യത്തിനുള്ള മറുപടിയായി ലത പറഞ്ഞിട്ടുണ്ട്.


Click it and Unblock the Notifications











