വിവാഹ ശേഷമുള്ള ആദ്യ യാത്രയെക്കുറിച്ച് ലത! ഭര്‍ത്താവ് ഡ്രൈവ് ചെയ്യില്ലേ? താരത്തിന്റെ മറുപടി ഇങ്ങനെ
പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട അഭിനേത്രികളിലൊരാളാണ് ലത സംഗരാജു. നീലക്കുയില്‍ സീരിയലില്‍ റാണി എന്ന നായികയെ അവതരിപ്പിച്ചതോടെയാണ് താരത്തെ മലയാളക്കര സ്വീകരിച്ചത്. അന്യഭാഷാ താരമാണെങ്കില്‍ക്കൂടിയും കേരളത്തിലുള്ളവരും താരത്തിന്റെ ആരാധകരായി മാറുകയായിരുന്നു. പിറന്നാള്‍ ദിനത്തിലായിരുന്നു ലത വിവാഹിതയാവാന്‍ പോവുകയാണെന്ന വിവരം അറിയിച്ചത്. പ്രതിശ്രുത വരനൊപ്പമുള്ള ചിത്രങ്ങളും താരം പങ്കുവെച്ചിരുന്നു. നിമിഷനേരം കൊണ്ടായിരുന്നു ചിത്രങ്ങള്‍ വൈറലായി മാറിയത്.
വിവാഹത്തിന്റെ ചിത്രങ്ങളും വിവാഹം കഴിഞ്ഞതിന് ശേഷമുള്ള ചിത്രങ്ങളും താരം പങ്കുവെച്ചിരുന്നു. ഭര്‍ത്താവിനൊപ്പമുള്ള ആദ്യ യാത്രയുടെ ചിത്രം പങ്കുവെച്ചായിരുന്നു കഴിഞ്ഞ ദിവസം ലത എത്തിയത്. അമ്മ വീട്ടിലേക്കാണ് തങ്ങളുടെ യാത്രയെന്നും താരം പറഞ്ഞിരുന്നു. മാസ്‌ക്കണിഞ്ഞ് ഡ്രൈവ് ചെയ്യുന്നതിന്റെ ചിത്രമായിരുന്നു ലത പോസ്റ്റ് ചെയ്തത്. എന്താണ് അദ്ദേഹം ഡ്രൈവ് ചെയ്യാത്തതെന്നുള്ള ചോദ്യവുമായാണ് ഒരാളെത്തിയത്. ഭര്‍ത്താവിന് ഡ്രൈവിംഗ് അറിയില്ലേയെന്നായിരുന്നു ആരാധകന് അറിയേണ്ടിയിരുന്നത്.
Recommended Video
ഒരേ സമയം 2 പേര്‍ക്ക് ഡ്രൈവ് ചെയ്യാന്‍ കഴിയില്ലെന്നാണ് താന്‍ കരുതുന്നതെന്നായിരുന്നു താരം പറഞ്ഞത്. കേരളത്തില്‍ വന്നതിന് ശേഷം തമാശയൊക്കെ പഠിച്ചുവെന്നും ഇച്ചിരി സ്പീഡ് കുറച്ച് ഓടിക്കണമെന്നുമായിരുന്നു പിന്നീട് വന്ന കമന്റ്. മുന്‍പ് ഡ്രൈവ് ചെയ്യുന്നതിന്റെ വീഡിയോ കണ്ടിരുന്നു. എന്തായാലും നിങ്ങള്‍ ആസ്വദിക്കൂ, സൂര്യ ചേട്ടനോടും ആശംസകള്‍ അറിയിക്കണമെന്നും കമന്റിലുണ്ടായിരുന്നു. മറുപടി പൊളിച്ചുവെന്നായിരുന്നു മറ്റൊരാള്‍ പറഞ്ഞത്. അമ്മയുടെ വീട്ടിലേക്ക് പോവുകയാണ് തങ്ങളെന്നും അടുത്ത് തന്നെയാണെന്നും താരം പറഞ്ഞിരുന്നു.

നിരവധി പേരാണ് ഇവര്‍ക്ക് ഹാപ്പി ജേണി ആശംസ അറിയിച്ചിട്ടുള്ളത്. മാസ്‌ക് ധരിച്ചത് നന്നായെന്നുള്ള കമന്റും ചിത്രത്തിന് കീഴിലുണ്ടായിരുന്നു. ലതയെ സ്‌ക്രീനില്‍ മിസ്സ് ചെയ്യുന്നുണ്ടെന്നും എന്നായിരുന്നു മറ്റൊരാള്‍ പറഞ്ഞത്. സൂര്യ ചേട്ടനുമായി ലൈവ് വന്നൂടേയെന്നും അതിനായി കാത്തിരിക്കുകയാണ് തങ്ങളെന്നുള്ള കമന്റുകളും ചിത്രത്തിന് കീഴിലുണ്ടായിരുന്നു. വിവാഹത്തിന് മുന്നോടിയായി ലൈവ് വീഡിയോയിലൂടെ വിശേഷങ്ങള്‍ പങ്കുവെച്ച് താരം എത്തിയിരുന്നു.
മോഹന്‍ലാലിനേയും നിവിന്‍ പോളിയേയും ഇഷ്ടമാണെന്നും അവരോട് സംസാരിക്കാനും ഒപ്പം പ്രവര്‍ത്തിക്കാനുമൊക്കെ താല്‍പര്യമുണ്ടെന്നും ലത പറഞ്ഞിരുന്നു. നീലക്കുയില്‍ സീരിയല്‍ അവസാനിച്ചുവെങ്കിലും താരങ്ങളുടെ വിശേഷങ്ങള്‍ അറിയാനായാണ് ആരാധകര്‍ക്ക് ആകാംക്ഷ. കസ്തൂരിയായെത്തിയ സ്‌നിഷ പുതിയ സീരിയലിലൂടെ വീണ്ടും പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്തുന്നുണ്ട്. കാര്‍ത്തികദീപത്തിലൂടെയാണ് താരം എത്തുന്നത്.


Click it and Unblock the Notifications