വിവാഹശേഷം പുതിയൊരു സന്തോഷം കൂടി! വേദനിച്ച് കരഞ്ഞ് നീലക്കുയില്‍ സീരിയല്‍ നടി ലത, വീഡിയോ വൈറല്‍
കേരളത്തില്‍ ലോക്ഡൗണ്‍ കാലത്ത് വിവാഹജീവിതത്തിലേക്ക് കടന്നത് നിരവധി സീരിയല്‍ താരങ്ങളാണ്. പ്രധാനമായും ഇപ്പോള്‍ ഹിറ്റായി സംപ്രേക്ഷണം ചെയ്യുന്ന സീരിയലുകളിലെ നായികമാരാണെന്നുള്ളതാണ് ശ്രദ്ധേയം. കൂട്ടത്തില്‍ നീലക്കുയില്‍ എന്ന പരമ്പരിലൂടെ ശ്രദ്ധേയായ നടി ലത സംഗരാജുവും ഉണ്ടായിരുന്നു. കൊറോണയുടെ പ്രശ്‌നങ്ങള്‍ക്കിടയിലും ലളിതമായിട്ടുള്ള വിവാഹമായിരുന്നു ലതയുടെത്.
നീലക്കുയില്‍ എന്ന സീരിയലിലെ റാണി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചാണ് ലത പ്രേക്ഷകരുടെ പ്രീതി സ്വന്തമാക്കുന്നത്. നടിയുടെ പിറന്നാള്‍ ദിനത്തിലാണ് താന്‍ വിവാഹിതയാവാന്‍ പോവുന്ന കാര്യം ലത ആരാധകരോട് പങ്കുവെച്ചത്. പിന്നീട് വരനൊപ്പമുള്ള ചിത്രവും നടി പങ്കുവെച്ചിരുന്നു. പരമ്പരാഗതമായ ആചാരാപ്രകാരമായിരുന്നു ലതയുടെയും സൂര്യന്റെയും വിവാഹം നടന്നത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമായിരുന്നു ചടങ്ങുകളില്‍ പങ്കെടുത്തത്.

വിവാഹശേഷവും തന്റെ വിശേഷങ്ങള്‍ ഓരോന്നായി പങ്കുവെക്കുകയാണ് നടിയിപ്പോള്‍. നേരത്തെ ഭര്‍ത്താവിനൊപ്പം ഡ്രൈവ് ചെയ്ത് പോവുന്ന ചിത്രവും നടി പുറത്ത് വിട്ടിരുന്നു. ഇതിന് നിരവധി കമന്റുകളായിരുന്നു വന്നത്. ഇപ്പോഴിതാ ലത മൂക്കുത്തി ഇട്ടതിനെ കുറിച്ചുള്ള വിശേഷമാണ് പുറത്ത് വന്നിരിക്കുന്നത്. മൂക്ക് കുത്തുന്ന വീഡിയോ ലതയാണ് ഇന്‍സ്റ്റാഗ്രാം പേജിലൂടെ പങ്കുവെച്ചിരിക്കുന്നത്.
മൂക്ക് കുത്തുന്നതിനിടയില്‍ വേദന എടുത്ത് കരയുന്ന ലതയെയാണ് വീഡിയോയില്‍ കാണുക. 'മൂക്ക് കുത്തുന്നതിന് പകരം ഗണ്‍ ഷോട്ട് അടിച്ചാല്‍ മതിയായിരുന്നു എന്നാണ് കൂടുതല്‍ പേരും കമന്റിലൂടെ പറയുന്നത്. അങ്ങനെയായിരുന്നെങ്കില്‍ ഇത്രയും വേദന ഉണ്ടാവില്ലായിരുന്നുവെന്നും കരയുന്നത് കാണുമ്പോള്‍ വിഷമം തോന്നുന്നുണ്ടെന്നുമൊക്കെ കമന്റുകളിലൂടെ ആരാധകര്‍ പറയുന്നുണ്ട്.

നീലക്കുയില്‍ സീരിയല്‍ അവസാനിച്ചെങ്കിലും ഇപ്പോഴും റാണിയായി ലത പ്രേക്ഷകരുടെ ഉള്ളിലുണ്ടെന്നാണ് ആരാധകര്‍ പറയുന്നത്. അന്യഭാഷ നടിയാണെങ്കിലും മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടിയായി ലത മാറിയിരുന്നു. ഭാഷയുടെ പ്രശ്നം ഉണ്ടെങ്കിലും അഭിനയത്തിന് ചേരുന്ന ഡബ്ബിംഗ് ശൈലിയുടെ ആ കുറവ് പരിഹരിക്കാന്‍ നടിയ്ക്ക് സാധിച്ചിരുന്നു.
ജൂണ്‍ പതിനാലിനായിരുന്നു ലതയും സൂര്യനും തമ്മിലുള്ള വിവാഹം നടന്നത്. തുടക്കത്തല്‍ ചിത്രങ്ങള്‍ മാത്രമായിരുന്നു പുറത്ത് വന്നിരുന്നതെങ്കില്‍ പിന്നീട് വിവാഹത്തിന്റെ പ്രൊമോ എന്ന് ക്യാപ്ഷനില്‍ രസകരമായൊരു വീഡിയോയും വൈറലായിരുന്നു. വേറിട്ട ചില ചടങ്ങുകളിലൂടെയായിരുന്നു ഇരുവരും വിവാഹിതരായതെന്ന് വീഡിയോയിലൂടെയാണ് പുറംലോകം അറിയുന്നത്.


Click it and Unblock the Notifications