നീലക്കുയില്‍ തീര്‍ന്നപ്പോള്‍ കസ്തൂരിയുടെ അവസ്ഥ ഇങ്ങനെ! സ്‌നിഷയുടെ പോസ്റ്റ് ഏറ്റെടുത്ത് ആരാധകര്‍!

ടെലിവിഷന്‍ പ്രേക്ഷകര്‍ വിടാതെ കണ്ടിരുന്ന പരമ്പരകളിലൊന്നായിരുന്നു നീലക്കുയില്‍. ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്തിരുന്ന പരമ്പര അടുത്തിടെയായിരുന്നു അവസാനിച്ചത്. ഉദ്വേഗഭരിതമായ രംഗങ്ങളായിരുന്നു ക്ലൈമാക്‌സിലുണ്ടായിരുന്നത്. ആദി ആരെയായിരിക്കും വിവാഹം ചെയ്യുന്നതെന്നായിരുന്നു എല്ലാവര്‍ക്കും അറിയേണ്ടിയിരുന്നത്. കസ്തൂരിയുടെ ഭാവി എന്താവുമെന്ന തരത്തിലുള്ള ചര്‍ച്ചകളും അരങ്ങേറിയിരുന്നു. എല്ലാം ശുഭപര്യവസാനമായി അവസാനിക്കുകയായിരുന്നു.

ആദി റാണിയെത്തന്നെ ജീവിതസഖിയായി നിര്‍ത്തുകയും ഇവര്‍ക്കിടയില്‍ സംഭവിച്ച കാര്യങ്ങളെക്കുറിച്ച് വല്യച്ഛന്‍ തുറന്നുപറയുകയും ചെയ്തിരുന്നു. സ്‌നേഹക്കൂടുതല്‍ക്കൊണ്ടും ആദി അകന്നുപോവാതിരിക്കാനുമായാണ് റാണി എല്ലാം ചെയ്തതെന്നായിരുന്നു വല്യച്ഛന്‍ പറഞ്ഞത്. അമ്മയെക്കുറിച്ചോര്‍ത്ത് മനസ്സില്ലാമനസ്സോടെ ആദിയെ ഭര്‍ത്താവായി സ്വീകരിക്കാന്‍ ഒരുങ്ങുകയായിരുന്നു കസ്തൂരി. ഭാസിയുടെ തീരുമാനം മാറിയതില്‍ ഏറെ സന്തോഷിച്ചതും കസ്തൂരിയായിരുന്നു. കസ്തൂരിയെ അവതരിപ്പിച്ച സ്‌നിഷയുടെ പുതിയ പോസ്റ്റ് വൈറലായിക്കൊണ്ടിരിക്കുകയാണ് ഇപ്പോള്‍. ഇന്‍സ്റ്റഗ്രാമിലൂടെയായിരുന്നു താരം വിശേഷങ്ങള്‍ പങ്കുവെച്ചത്.

റാണിയും കസ്തൂരിയും

റാണിയും കസ്തൂരിയും

റാണിയും ക്‌സൂരിയുമായിരുന്നു നീലക്കുയിലിലെ നായികമാര്‍. സഹോദരിമാരാണ് തങ്ങളെന്ന് ഇരുവരും തിരിച്ചറിയുന്നതും അബദ്ധവശാല്‍ തന്റെ ഭര്‍ത്താവിന് കസ്തൂരിയെ വിവാഹം ചെയ്യേണ്ടി വന്നുവെന്നുമൊക്കെ റാണി അറിഞ്ഞിരുന്നു. അപ്രതീക്ഷിത സംഭവവികാസങ്ങളുമായാണ് പരമ്പര മുന്നേറിയത്. റാണി ആരാണെന്നോ ആദിയുടെയും കസ്തൂരിയുടേയും വിവാഹം നടത്താന്‍ ശ്രമിച്ചതിനെക്കുറിച്ചുമോ ഭാസിക്കും കസ്തൂരിയുടെ അമ്മയായ ചീരുവിനോ അറിയുമായിരുന്നില്ല. കാര്യങ്ങളെക്കുറിച്ച് മനസ്സിലാക്കിയതിന് പിന്നാലെയായാണ് ഇവര്‍ തീരുമാനം മാറ്റിയത്.

കസ്തൂരിയുടെ സ്വപ്‌നം

കസ്തൂരിയുടെ സ്വപ്‌നം

ഡോക്ടറാവണമെന്ന ലക്ഷ്യമായിരുന്നു കസ്തൂരിക്കുണ്ടായത്. പ്ലസ് ടുവിലും എന്‍ട്രന്‍സ് പരീക്ഷയിലുമെല്ലാം മികച്ച വിജയമായിരുന്നു കസ്തൂരി സ്വന്തമാക്കിയത്. ആദിയുടെ വല്യച്ഛനായിരുന്നു കസ്തൂരിയുടെ പഠനച്ചുമതല ഏറ്റെടുത്തത്. അച്ഛനെ അന്വേഷിച്ച് നടന്ന് ഒടുവില്‍ റാണി ചേച്ചിയും താനും സഹോദരിമാരാണെന്നും കസ്തൂരി മനസ്സിലാക്കിയിരുന്നു. കസ്തൂരിയുടെ സ്വപ്‌നം പൂവണിയുകയും റാണിയും ആദിയും ഒന്നിക്കുകയുമായിരുന്നു ക്ലൈമാക്‌സില്‍.

പുതിയ ചിത്രം

പുതിയ ചിത്രം

സോഷ്യല്‍ മീഡിയയില്‍ സജീവമായ സ്‌നിഷ കസ്തൂരിമാന്‍ വിശേഷങ്ങള്‍ പങ്കുവെച്ച് എത്തിയിരുന്നു. തന്റെ രണ്ടാമത്തെ ഫാമിലിയാണ് നീലക്കിയിലെന്നായിരുന്നു താരം പറഞ്ഞത്. പൊട്ടത്തരങ്ങളും അളിഞ്ഞ തമാശകളുമൊക്കെ കേട്ട് കുടുംബത്തിലെല്ലാവരും ചിരിക്കുമായിരുന്നു. കൊച്ചുകുട്ടികളെപ്പോലെയാണ് ഇവരെല്ലാം തന്നെ കൊണ്ടുനടന്നത്. ഇനി ഇങ്ങനെയൊരു കുടുംബത്തെയോ ടീമിനെയോ കിട്ടില്ലെന്നുറപ്പാണ്. ഈ സ്‌നേഹം താന്‍ മിസ്സ് ചെയ്യുമെന്നും സ്‌നിഷ കുറിച്ചിരുന്നു.

ശരിക്കും ഡോക്ടറാണോ

ശരിക്കും ഡോക്ടറാണോ

നീലക്കുയിലിലെ ക്ലൈമാക്‌സ് ചിത്രീകരണത്തിനിടയിലെ ചിത്രങ്ങളും താരം പങ്കുവെച്ചിരുന്നു. ഇതിന് ശേഷമായാണ് സ്റ്റെതസ്‌കോപ്പും കഴുത്തിലിട്ട് ഇരിക്കുന്ന ചിത്രം പോസ്റ്റ് ചെയ്തത്. ഈ ചിത്രം നിമിഷനേരം കൊണ്ടാണ് വൈറലായി മാറിയത്. സ്‌നിഷ ശരിക്കും ഡോക്ടറാണോയെന്നായിരുന്നു ആരാധകരുടെ ചോദ്യം. നീലക്കുയില്‍ ഹാങ്ങോവര്‍ ഇതുവരെ മാറിയില്ലേയെന്ന തരത്തിലുള്ള ചോദ്യങ്ങളും പോസ്റ്റിന് കീഴിലുണ്ട്. ഡോക്ടര്‍ക്ക് സുഖമാണോയെന്ന് ചോദിച്ചും ആരാധകരെത്തിയിരുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X