നീലക്കുയില്‍ സീരിയലിലെ കസ്തൂരിയുടെ ആഘോഷനിമിഷങ്ങള്‍! ആശംസകളുമായി ആദിയും! ചിത്രങ്ങള്‍ വൈറല്‍!
മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരകളിലൊന്നായിരുന്നു നീലക്കുയില്‍. അടുത്തിടെയായിരുന്നു ഈ സീരിയല്‍ അവസാനിച്ചത്. ക്ലൈമാക്‌സിലെ അപ്രതീക്ഷിത ട്വിസ്റ്റില്‍ ആരാധകരും സന്തോഷിച്ചിരുന്നു. കസ്തൂരിയെന്ന പെണ്‍കുട്ടി ആദിത്യന്റെ ജീവിതത്തിലെത്തുന്നതും തുടര്‍ന്നുണ്ടാവുന്ന സംഭവങ്ങളുമൊക്കെയായിരുന്നു പരമ്പരയിലുണ്ടായിരുന്നത്. റാണിയുമായുള്ള പ്രണയം സാക്ഷാത്ക്കരിക്കുന്നതിനിടയിലായിരുന്നു കസ്തൂരിയും എത്തിയത്. പിന്നീടങ്ങോട്ട് ട്വിസ്‌റ്റോട് ട്വിസ്‌റ്റോടായിരുന്നു. ഡോക്ടറാവണമെന്ന മോഹം സാക്ഷാത്ക്കരിച്ച് സന്തോഷവതിയായിരിക്കുന്ന കസ്തൂരിയെയായിരുന്നു ക്ലൈമാക്‌സില്‍ കണ്ടത്.
കസ്്തൂരിക്കും ആദിക്കും റാണിക്കുമൊക്കെ ഗംഭീര സ്വീകാര്യതയായിരുന്നു ലഭിച്ചത്. പരമ്പര അവസാനിച്ചുവെങ്കിലും ഇവരുടെ വിശേഷങ്ങള്‍ അറിയാനായി കാത്തിരിക്കാറുണ്ട് ആരാധകര്‍. ഇന്‍സ്റ്റഗ്രാമിലൂടെയാണ് താരങ്ങള്‍ ആരാധകരുമായി സംവദിക്കാറുള്ളത്. കസ്തൂരിയെ അവതരിപ്പിച്ചിരുന്ന സ്‌നിഷയുടെ പിറന്നാളായിരുന്നു കഴിഞ്ഞ ദിവസം. ചങ്ക് പകര്‍ത്തിയ ചിത്രങ്ങള്‍ പങ്കുവെച്ചായിരുന്നു പിറന്നാളുകാരി എത്തിയത്. സാരി ഇഷ്ടത്തെക്കുറിച്ച് പറഞ്ഞെത്തിയ പോസ്റ്റ് നിമിഷനേരം കൊണ്ടായിരുന്നു വൈറലായി മാറിയത്.
പ്രിയപ്പെട്ട കസ്തൂരിക്ക് ആരാധകര്‍ മാത്രമല്ല താരങ്ങളും ആശംസകള്‍ അറിയിച്ചിരുന്നു. ഷഹനയെ അവതരിപ്പിച്ച അഡ്വ. പിങ്കി കണ്ണന്‍, ആദിത്യനായെത്തിയ നിതിന്‍ ജെയ്ക്ക് ഇവരും സ്‌നിഷയ്ക്ക് പിറന്നാളാശംസ നേര്‍ന്ന് എത്തിയിരുന്നു. സ്‌നിഷയെ മിസ്സ് ചെയ്യുന്നുവെന്ന് പറഞ്ഞായിരുന്നു പിങ്കി എത്തിയത്. ഇരുവരും ഒരുമിച്ചുള്ള ചിത്രവും പോസ്റ്റ് ചെയ്തിരുന്നു. പിങ്കീസ് നന്ദി അറിയിച്ചാണ് സ്‌നിഷ എത്തിയത്. ചിത്രം കിടുക്കിയെന്നായിരുന്നു ആരാധകരും പറഞ്ഞത്.

കസ്തൂരിക്ക് ആദിയും ആശംസ അറിയിച്ചിരുന്നു. ഇരുവരും ഒരുമിച്ചുള്ള മനോഹരമായ ചിത്രവും നിതിന്‍ പോസ്റ്റ് ചെയ്തിരുന്നു. ലഡു പാര്‍സല്‍ അയച്ചേക്കാനും നിതിന്‍ പറഞ്ഞിരുന്നു. ലഡു പാര്‍സല്‍ വിട്ടിട്ടുണ്ടെന്ന് സ്‌നിഷ പറഞ്ഞപ്പോള്‍ അടുത്തെങ്ങാനും എത്തുവോടി എന്നായിരുന്നു നിതിന്റെ ചോദ്യം. പരമ്പര അവസാനിച്ചുവെങ്കിലും ഇവരുടെ സൗഹൃദം ഇപ്പോഴും തുടരുന്നുണ്ട്. ഇതേക്കുറിച്ച് ആരാധകരായിരുന്നു പറഞ്ഞത്. പരമ്പരയില്‍ ഹാഫ് സാരിയിലാണ് എത്താറുള്ളതെങ്കിലും ആള് മോഡേണാണെന്ന് സ്‌നിഷ ഇതിനകം തന്നെ തെളിയിച്ചിരുന്നു. ഇന്‍സ്റ്റഗ്രാമിലെ ചിത്രങ്ങളെല്ലാം വളരെ പെട്ടെന്നാണ് തരംഗമായി മാറാറുള്ളത്.
നീലക്കുയില്‍ ടീമിനെ കുടുംബത്തെപ്പോലെയാണ് കാണുന്നതെന്നും ഇനി എല്ലാവരേയും മിസ്സ് ചെയ്യുമെന്നും പറഞ്ഞായിരുന്നു നേരത്തെ സ്നിഷ എത്തിയത്. ആരാധകപിന്തുണയ്ക്ക് നന്ദി പറഞ്ഞും താരമെത്തിയിരുന്നു. മലയാളത്തിന് പിന്നാലെയായി തമിഴില്‍ നിന്നുള്ള അവസരങ്ങളും താരത്തെ തേടിയെത്തിയെന്നുള്ള വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്.


Click it and Unblock the Notifications