കുറച്ച് ബാലുവിനെ വേണമെന്ന് പറഞ്ഞ ഭാസിക്ക് നീലു നല്‍കിയ കിടിലന്‍ മറുപടി! ഉപ്പും മുളകും പ്രൊമോ വീഡിയോ
ഉപ്പും മുളകിന്റെതായി സംപ്രേക്ഷണം ചെയ്യാറുളള മിക്ക എപ്പിസോഡുകളും ശ്രദ്ധേയമാവാറുണ്ട്. പരമ്പരയുടെ പുതിയ എപ്പിസോഡിന്റെ പ്രൊമോ വീഡിയോ വെെറലായി മാറിയിരുന്നു. ഇത്തവണ ബാലുവിനെ കാണാനായി ഭാസി വീട്ടില്‍ എത്തുന്നുണ്ട്. നീലുവിനോട് ബാലു എവിടെ പോയെന്ന് ഭാസി ചോദിക്കുന്നു. അണ്ണന് ഇപ്പോ എന്താ വേണ്ടെ എന്ന് തിരിച്ച് നീലുവും. കുറച്ചു ബാലുവിനെ വേണമെന്ന് ഭാസി പറഞ്ഞപ്പോള്‍ അതിന് മറുപടിയായി അവിടെ പ്രതിഷ്ഠിച്ചിട്ടുണ്ട്, എടുത്തുകൊണ്ട് പോയ്‌ക്കോ എന്നായിരുന്നു നീലു പറഞ്ഞത്.
ബാലുവും നീലുവും തമ്മില്‍ ഒരു അടി കഴിഞ്ഞ സമയത്താണ് ഭാസി വരുന്നത്. ശിവാനിയാണ് ഭാസിയോട് ഇക്കാര്യം പറയുന്നത്. തുടര്‍ന്ന് ബാലുവിന്റെയും നീലുവിന്റെയും മുന്‍പില്‍ വെച്ച് എന്താണ് പ്രശ്‌നമെന്ന് ഭാസി ചോദിക്കുന്നു. ഇതിന് മറുപടിയായി നീ എന്തിനാ ഇതൊക്കെ അന്വേഷിക്കുന്നതെന്ന് ബാലുവും.

തുടര്‍ന്ന് നിങ്ങളുടെ ഈ വഴക്കും അടിയും നിലവിളിയും ഒകെ കാണുമ്പോള്‍ എന്ത് സന്തോഷമാണ് ഉണ്ടാവുക എന്ന് ഭാസി ചോദിക്കുന്നു. ഭാസി പറഞ്ഞത് കേട്ട് ഞാനെന്ത് വഴക്കാണ് ഉണ്ടാക്കിയതെന്ന് ബാലു നീലുവിനോട് ചോദിച്ചു. തുടര്‍ന്ന് ഇരുവരും തമ്മിലുളള വഴക്ക് മുറുകുന്നു. അത് കണ്ട് ശബ്ദമുയര്‍ത്തി നിര്‍ത്തെടാ എന്ന് ഭാസി പറയുന്നുണ്ട്.
തുടര്‍ന്ന് അച്ഛനും അമ്മയും തമ്മിലുളള വഴക്ക് വലിയൊരു പ്രശ്‌നമാക്കി മാറ്റേണ്ട കാര്യമുണ്ടായിരുന്നോ എന്ന് ശിവാനി ചോദിക്കുന്നു. ഭാസിയുടെ വരവും ചെറിയ പ്രശ്‌നം ഗുരുതരമാക്കുന്നതുമാണ് ഇത്തവണ ഉപ്പും മുളകിന്റെ പുതിയ എപ്പിസോഡില്‍ കാണിക്കുന്നത്.


Click it and Unblock the Notifications











