ഉപ്പും മുളകും:‍ സകല പ്രശ്‌നങ്ങള്‍ക്കും കാരണം ബാലുവാണെന്ന് നീലു! കുറ്റപ്പെടുത്തി മാധവന്‍ തമ്പിയും

By Midhun Raj

ഉപ്പും മുളകിന്റെ ഓരോ എപ്പിസോഡുകള്‍ക്കും മികച്ച സ്വീകാര്യതയാണ് ലഭിക്കാറുളളത്. മലയാളി പ്രേക്ഷകര്‍ ഏറ്റെടുത്ത പരമ്പര ഇപ്പോഴും സംപ്രേക്ഷണം തുടരുകയാണ്. ബാലുവിന്റെയും കുടുംബത്തിന്റെയും കളിചിരികളും തമാശകളുമാണ് പരമ്പരയില്‍ മുഖ്യ ആകര്‍ഷണമാവാറുളളത്. ഉപ്പും മുളകിന്റെതായി അടുത്തിടെ പുറത്തിറങ്ങിയ എപ്പിസോഡുകളെല്ലാം ശ്രദ്ധേയമായി മാറിയിരുന്നു.

അപ്രതീക്ഷിതമായ ചില സംഭവങ്ങളും പരമ്പരയുടെ കഴിഞ്ഞ എപ്പിസോഡുകളിലായി നടന്നു. നീലുവും കുട്ടികളും പാറമട വീട്ടുകാരും എപ്പിസോഡുകളില്‍ എത്തുന്നുണ്ടെങ്കിലും ബാലുവിന്റെ അസാന്നിദ്ധ്യമാണ് എല്ലാവരും എടുത്തുപറയുന്നത്. ഉപ്പും മുളകിന്റെ കഴിഞ്ഞ കുറച്ചു എപ്പിസോഡുകളിലാണ് ബാലു ഇല്ലാത്തത്. ഉപ്പും മുളകില്‍ ഇത്തവണ ബാലുവിനെക്കുറിച്ചാണ് എല്ലാവരുടെയും സംസാരം.

ഉപ്പും മുളകും

ഉപ്പും മുളകും

കഴിഞ്ഞ തവണ ലച്ചുവിന്റെ കല്യാണത്തെക്കുറിച്ചായിരുന്നു എല്ലാവരും സംസാരിച്ചതെങ്കില്‍ അത് ഇത്തവണ ബാലുവിനെക്കുറിച്ചാണ്. കുറച്ചു ദിവസമായി ബാലുവിനെ കാണാത്തതുകൊണ്ടാണ് മാധവന്‍ തമ്പി കുറപ്പെടുത്തി സംസാരിക്കുവാന്‍ തുടങ്ങിയത്. പാറമട വീട്ടില്‍ നീലുവും പിള്ളേരും അമ്മയും എല്ലാവരും ഉണ്ടെന്നിരിക്കെ ബാലു മാത്രം ഇല്ലാത്തത് മാധവന്‍ തമ്പിയെ അസ്വസ്ഥനാക്കുന്നുണ്ട്.

മകന്റെ കുറ്റങ്ങളും കുറവുകളും

മകന്റെ കുറ്റങ്ങളും കുറവുകളും

മകന്റെ കുറ്റങ്ങളും കുറവുകളും ആവര്‍ത്തിച്ചുകൊണ്ടാണ് മാധവന്‍ തമ്പി സംസാരിക്കുന്നത്. ബാലുവിനെക്കുറിച്ച് വലിയ മതിപ്പ് ഇല്ലാത്ത അച്ഛന്‍ സംസാരിക്കുമ്പോള്‍ ലെച്ചു പിന്തുണച്ചുകൊണ്ടാണ് എത്തിയിരുന്നത്. ഞങ്ങള്‍ സ്റ്റില്‍ സാറ്റിസ്‌ഫൈഡ് ആണെന്നാണ് പേരക്കുട്ടിയായ ലച്ചുവിന്റെ വെളിപ്പെടുത്തല്‍. എന്നാല്‍ തനിക്ക് തൃപ്തിയില്ലെന്ന് തന്നെ മാധവന്‍ തമ്പി ആവര്‍ത്തിക്കുന്നു.

ബാലു കാണിച്ച മണ്ടത്തരങ്ങളാണ്

ബാലു കാണിച്ച മണ്ടത്തരങ്ങളാണ്

അതേസമയം തന്നെ ബാലുവിനെ കുറ്റപ്പെടുത്തികൊണ്ടാണ് നീലുവും സംസാരിക്കുന്നത്. ബാലു കാണിച്ച മണ്ടത്തരങ്ങളാണ് ഈ വിട്ടിലെ എല്ലാ സാമ്പത്തിക പ്രശ്‌നങ്ങള്‍ക്കും കാരണമെന്നാണ് നീലു പറയുന്നത്. ഇടയ്ക്കിടെ ബാലുവിന് തോന്നുന്ന ബിസിനസ് ആശയങ്ങളും എടുത്തുചാട്ടവുമൊക്കെ ശരിയാവാതെ വരാറുണ്ട്. അതുകൊണ്ടാണ് നീലുവും ബാലുവിനെ കുറ്റപ്പെടുത്തുന്നത്.

ബാലുവിന്റെ പക്ഷം ചേര്‍ന്നാണ്

ബാലുവിന്റെ പക്ഷം ചേര്‍ന്നാണ്

എന്നാല്‍ ബാലുവിന്റെ പക്ഷം ചേര്‍ന്നാണ് അമ്മ സംസാരിക്കുന്നത്. മകനെ കുറ്റപ്പെടുത്തുന്നത് അമ്മയ്ക്ക് അത്ര പിടിക്കുന്നില്ല. നീലുവിന്റെയും മാധവന്‍ തമ്പിയുടെയും സംസാരം കേട്ട അമ്മ അവനെ നിങ്ങള്‍ എപ്പോഴും കുറ്റപ്പെടുത്തികൊണ്ടാണ് സംസാരിക്കാറുളളതെന്ന് പറയുന്നു. ബാലുവിന്റെ അച്ഛന്‍ പണ്ട് എങ്ങനെയായിരുവെന്ന് ഓര്‍മ്മയുണ്ടോ എന്നൊക്കെ അമ്മ ചോദിക്കുന്നുണ്ട്. ഉപ്പും മുളകിന്റെതായി പുറത്തിറങ്ങിയ പുതിയ എപ്പിസോഡിലാണ് ഇത് കാണിച്ചത്.

കഴിഞ്ഞ എപ്പിസോഡില്‍

കഴിഞ്ഞ എപ്പിസോഡില്‍

ഉപ്പും മുളകിന്റെ കഴിഞ്ഞ എപ്പിസോഡില്‍ ലച്ചുവിന്റെ കല്യാണ മോഹത്തെക്കുറിച്ചായിരുന്നു കാണിച്ചിരുന്നത്. ലച്ചുവിന്റെ പുതിയ മോഹം പടവലത്ത് വീട്ടുകാരെയെല്ലാം അമ്പരിപ്പിച്ചിരുന്നു. നീലു,മുടിയന്‍, ശിവാനി, കേശു എന്നിവര്‍ക്കൊപ്പം അപ്പൂപ്പനും അമ്മൂമ്മയും ഉളള സമയത്താണ് ലച്ചു ആഗ്രഹം വെളിപ്പെടുത്തിയിരുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X