പേളി മാണിയല്ല നീനുവാണ് ശ്രീനിക്കൊപ്പം! സത്യ എന്ന പെണ്‍കുട്ടിയിലെ ആ നായിക ആരെന്നറിയുമോ?
മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ സ്വന്തം താരങ്ങളിലൊരാളായിരുന്നു രസ്‌ന. പാരിജാതമെന്ന പരമ്പരയിലൂടെയായിരുന്നു താരത്തിന്റെ അഭിനയ ജീവിതം തന്നെ മാറി മറിഞ്ഞത്. ചേച്ചിയും അനിയത്തിയുമായാണ് രസ്‌ന ഈ പരമ്പരയില്‍ വേഷമിട്ടത്. എല്ലാ തരത്തിലുമുള്ള കഥാപാത്രവും തന്നില്‍ ഭദ്രമാണെന്ന് തെളിയിച്ച് മുന്നേറുന്നതിനിടയിലായിരുന്നു താരം അഭിനയരംഗത്തുനിന്നും അപ്രത്യക്ഷയായത്. വിവാഹവും കുഞ്ഞുങ്ങളുമൊക്കെയായി സ്വസ്ഥ കുടുംബ ജീവിതം നയിച്ച് വരികയാണ് താരമിപ്പോള്‍. രസ്‌ന മാത്രമല്ല കുടുംബത്തില്‍ നിന്നും മറ്റൊരാള്‍ കൂടി അഭിനയരംഗത്ത് സജീവമാണ്. സീ കേരളം ചാനലില്‍ സംപ്രേഷണം ചെയ്തുവരുന്ന സത്യ എന്ന പെണ്‍കുട്ടിയില്‍ ടൈറ്റില്‍ കഥാപാത്രമായെത്തുന്നത് രസ്‌നയുടെ സഹോദരിയായ നീനുവാണ്. സമയം മലയാളത്തിന് നല്‍കിയ അഭിമുഖത്തിനിടയിലായിരുന്നു താരം ഈ വിശേഷം പങ്കുവെച്ചത്.
നീണ്ട നാളത്തെ ഇടവേള അവസാനിപ്പിച്ച് സത്യ എന്ന പെണ്‍കുട്ടിയിലൂടെ മിനിസ്‌ക്രീനിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ് ശ്രിനിഷ് അരവിന്ദ്. പ്രണയമെന്ന പരമ്പരയിലൂടെയായിരുന്നു ഈ താരം പ്രേക്ഷക ഹൃദയത്തില്‍ ഇടിച്ചുകയറിയത്. അമ്മുവിന്റെ അമ്മയില്‍ അഭിനയിച്ച് വരുന്നതിനിടയിലായിരുന്നു ശ്രിനിഷ് ബിഗ് ബോസിലേക്ക് എത്തിയത്. ബിഗ് ബോസിലേക്ക് എത്തിയതോടെ താരത്തിന്റെ കരിയറും ജീവിതവും മാറി മറിയുകയായിരുന്നു. വിവാഹത്തിന് ശേഷമുള്ള ഇടവേള അവസാനിപ്പിച്ച് പുതിയ സീരിയലുമായി പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്തിയിരിക്കുകയാണ് ശ്രിനിഷ് ഇപ്പോള്‍. സത്യ എന്ന പെണ്‍കുട്ടിക്ക് മികച്ച പിന്തുണയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

ടൈറ്റില്‍ കഥാപാത്രമായ സത്യയെ അവതരിപ്പിക്കുന്നത് രസ്‌നയുടെ സഹോദരിയായ നീനുവാണ്. കുട്ടികളുടെ കാര്യങ്ങളുമായി താന്‍ തിരക്കിലാണെന്നും അഭിനയ ലോകത്തേക്കുള്ള തിരിച്ചുവരവ് എളുപ്പമല്ലെന്നും രസ്‌ന പറഞ്ഞിരുന്നു. അമ്മ അനിയത്തിക്കൊപ്പം ലൊക്കേഷനിലേക്ക് പോവാറുണ്ടെന്ന് പറഞ്ഞതിന് പിന്നാലെയായാണ് താരം നീനുവിനെക്കുറിച്ച് വാചാലയായത്. മിനിസ്‌ക്രീനിലെ സത്യയായി അനിയത്തി കൈയ്യടി നേടുന്നതില്‍ തനിക്ക് സന്തോഷവതിയാണെന്നും താരം വ്യക്തമാക്കിയിരുന്നു.


Click it and Unblock the Notifications











