For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഹെലികോപ്ടറിൽ പറന്നിറങ്ങിയ നായകൻ; രവി വർമ്മനും ശ്രീലക്ഷ്മിയും പ്രണയം അവസാനിപ്പിക്കുന്നു? നീയും ഞാനും ആരാധകർ

  |

  രവി വര്‍മ്മനും ശ്രീലക്ഷ്മിയും പ്രേക്ഷകരുടെ ഏറ്റവും പ്രിയപ്പെട്ട താരങ്ങളായി മാറിയിട്ട് കാലം അധികമായില്ല. കഴിഞ്ഞ വര്‍ഷം മുതല്‍ സീ കേരളത്തില്‍ ആരംഭിച്ച നീയും ഞാനും എന്ന സീരിയലിലെ കേന്ദ്രകഥാപാത്രങ്ങളാണ് ഇരുവരും. നായകന്‍ ഹെലികോപ്ടറില്‍ പറന്നിറങ്ങി വരുന്ന സീരിയല്‍ എന്ന പേരിലാണ് നീയും ഞാനും ജനപ്രീതി നേടി എടുക്കുന്നത്. പിന്നീടിങ്ങോട്ട് മലയാളത്തില്‍ ഇതുവരെ കാണാത്ത കഥാഗതിയുമായിട്ടാണ് സീരിയല്‍ മുന്നോട്ട് പോവുന്നത്. നാല്‍പത്തിയഞ്ച് വയസുകാരനും ഇരുപതുവയസുകാരിയും തമ്മിലുണ്ടായ ആത്മാര്‍ഥ പ്രണയത്തിന്റെ മനോഹര നിമിഷങ്ങളാണ് സീരിയല്‍ കാണിച്ച് തരുന്നത്.

  ഹൃദയം കൊണ്ട് അത്രയധികം അടുപ്പത്തിലായ ശ്രീലക്ഷ്മിയും രവി വര്‍മ്മനും അകന്ന് നില്‍ക്കേണ്ടതായിട്ടുള്ള അവസ്ഥയിലേക്കാണ് കാര്യങ്ങള്‍ എത്തുന്നത്. തതന്റെ മനസില്‍ ഒളിപ്പിച്ച് വെച്ച പ്രണയം മറച്ച് വെച്ച് മറ്റൊരാളെ വിവാഹം കഴിക്കാന്‍ രവി ശ്രീലക്ഷ്മിയോട് പറയുകയാണ്. ആ സമയത്ത് രണ്ടാളുടെയും മനസിലൂടെ കടന്ന് പോയ സംഭവങ്ങളെ കുറിച്ച് സോഷ്യല്‍ മീഡിയ പേജിലൂടെ പങ്കുവെക്കുകയാണ് ആരാധകര്‍. നീയും ഞാനും ഫാന്‍സ് അസോസിയേഷനിലൂടെ ആരാധകര്‍ പറയുന്ന കമന്റുകള്‍ വായിക്കാം..

  എന്റെ പ്രണയവും എന്റെ സ്വപ്‌നങ്ങളും നിന്നില്‍ അവസാനിക്കുന്നു ശ്രീലക്ഷ്മി... സന്തോഷത്തോടെ തന്റെ സാറിനെ കാണുവാന്‍ ഓടി വരുന്ന ശ്രീയെ കാത്തു നിരാശയോടെ കാത്ത് നില്‍ക്കുകയാണ് രവി സാര്‍. സത്യം അറിയാന്‍ ശ്രമിക്കുന്ന ശ്രീയോട് എന്ത് പറയണം എങ്ങനെ പറയണം എന്ന് അറിയാതെ വിഷമിക്കുകയാണ് അദ്ദേഹം. പാവം ഇതൊന്നും അറിയാതെ ഉള്ള ശ്രീയുടെ സംസാരം സാറിന്റെ നെഞ്ചിനെ ചുട്ടു പൊളിക്കുന്നുണ്ട്. നീ സച്ചിയെ വിവാഹം കഴിക്കണം എന്നുള്ള സാറിന്റെ വാക്കുകള്‍ ഒരു ഇടിത്തീ പോലെ ശ്രീയുടെ മനസിലേക്ക് എത്തുന്നു.

  ഈ ഡയലോഗ് പറയുമ്പോഴെല്ലാം രവി സാറിന്റെ മനസ്സിന്റെ പൊള്ളല്‍ സഹിക്കാന്‍ അദ്ദേഹത്തിനും കഴിയുന്നില്ല. ഇന്നത്തെ എപ്പിസോഡില്‍ ശ്രീയും രവി സാറും തമ്മിലുള്ള സൂപ്പര്‍ പെര്‍ഫോമന്‍സ് ആയിരുന്നു. രവിചന്ദ്രന്‍ വര്‍മ്മനായി നടന്‍ ഷിജു ജീവിക്കുകയാണ്. ഹൃദയം തകരുന്ന വേദനയിലും തന്റെ പ്രിയപെട്ടവളെ മറ്റൊരാള്‍ക്ക് കൊടുക്കാന്‍ തയ്യാറാവുന്ന രവി സാറിന്റെ മനസ്സ് കാണാതെ വയ്യ. വാക്കിന് ജീവനേക്കാള്‍ പ്രാധാന്യം കൊടുക്കുന്ന സാറിന് ശ്രീയുടെ അച്ഛന്റെ വാക്കുകള്‍ക്ക് വിലകൊടുക്കുമ്പോള്‍ നഷ്ടമാകുന്നത് തന്റെ ജീവന്‍ തന്നെ ആണെന്ന അറിഞ്ഞിട്ടും അദ്ദേഹം ശ്രീയെ ഒഴിവാക്കാന്‍ തീരുമാനിക്കുകയാണ്.

  ആദ്യ വിവാഹം ഒരു എടുത്ത് ചാട്ടമായിരുന്നു; പ്രതീക്ഷിച്ചത് പോലൊരു ജീവിതം അല്ലായിരുന്നു അതെന്ന് മല്ലിക സുകുമാരന്‍

  എന്റെ രവിസാര്‍ തലകുനിച്ചു നില്‍ക്കുന്നത് നിന്റെ സന്തോഷത്തിനു വേണ്ടിയാണ്. ബെറ്റര്‍ ലൈഫ് വിത്ത് ഔട്ട് യു, 'അതെ സാര്‍ സാര്‍ ഇല്ലാതെ ഒരിക്കലും ശ്രീലക്ഷ്മിയുടെ ജീവിതം പൂര്‍ണം ആവില്ല. ശ്രീയുടെ ചോദ്യത്തിന് മുമ്പില്‍ ഒന്നും പറയാതെയുള്ള സാറിന്റെ നില്‍പ്പ് കണ്ടിട്ട് സഹിക്കാന്‍ പറ്റുന്നില്ല. അന്നേരും ശ്രീ പറയുന്നത് സാര്‍ ഇങ്ങനെ ഒന്നും പറയല്ലേ എന്നാണ്. ഒരിക്കലും അദ്ദേഹം ശ്രീയെ വഞ്ചിച്ചിട്ടില്ല. അതിനു ഒരിക്കലും രവി സാറിന് കഴിയുകയുമില്ല. രണ്ടു പേരുടെയും ഈ അവസ്ഥ സഹിക്കാന്‍ കഴിയുന്നില്ല.

  ഭർത്താവ് എന്നെക്കാള്‍ 10 വയസിന് ഇളയതാണ്; ഭര്‍ത്താവിനെ പൊതുവേദിയില്‍ വെച്ച് പൊരിച്ച് പ്രിയങ്ക ചോപ്ര

  Churuli' shown on OTT is not the certified version of the film, says CBFC | Filmibeat Malayalam


  സത്യത്തില്‍ സാര്‍ എന്നെ ഈ ജീവിതത്തില്‍ പ്രണയിച്ചിട്ടുണ്ടോ? എന്നെ സാറിന് വേണ്ടതായോ? നമ്മുടേത് ഒരു പാഴ് ബന്ധമാണോ? എന്നിങ്ങനെയുള്ള ശ്രീലക്ഷ്മിയുടെ ചോദ്യങ്ങള്‍ രവി വര്‍മ്മനെ കുഴപ്പിക്കുന്നുണ്ട്. സത്യത്തിന് ജീവനേക്കാള്‍ വില കല്‍പ്പിക്കുന്ന രവിചന്ദ്ര വര്‍മ്മന്‍ സ്വന്തം ജീവന്‍ തന്നെയാണ് മറ്റൊരാള്‍ക്ക് ബലികഴിക്കുന്നത് എന്ന് തുടങ്ങി പുതിയ എപ്പിസോഡ് കണ്ട് ആരാധകരെല്ലാം വിലപിക്കുകയാണ്. ഇന്നത്തെ എപ്പിസോഡ് കണ്ടപ്പോള്‍ ഹൃദയം പൊട്ടി കരഞ്ഞു പോയി. സ്‌നേഹത്തിന്റെ വില നല്ല പോലെ അറിയാവുന്നവര്‍ക്കെല്ലാം ഹൃദയം നുറുങ്ങുന്ന വേദന അനുഭവപ്പെടും. ഇത് തെറ്റാണോ ശരിയാണോ എന്നറിയില്ല. എന്നാലും എനിക്ക് ഈ സീന്‍ ഉള്‍ക്കൊള്ളാന്‍ കഴിയുന്നില്ല. സംവിധായകന്‍ തീരുമാനിക്കുന്നത് പോലെ കഥ കൊണ്ടു പോകൂ. എങ്കിലും ശ്രീലക്ഷ്മിയും രവി വര്‍മ്മനും രണ്ടാവുന്നത് കാണാന്‍ പറ്റില്ലെന്നാണ് ആരാധകര്‍ ഉറപ്പിച്ച് പറയുന്നത്.

  ശ്രുതി ഹാസനും നാഗ ചൈതന്യയും വേര്‍പിരിയാന്‍ സഹോദരിയെ ഒപ്പം കൂട്ടാത്തത്; നാഗയുടെ പ്രണയകഥകള്‍ വീണ്ടും വൈറല്‍

  English summary
  Neeyum Njanum: Is Ravi Varman And Sreelakshmi Love Track Ending? Netizens Reacted
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X