അഭിനയത്തില്‍ ഭയങ്കരമായി സ്വാധീനിച്ചിട്ടുളള രണ്ട് താരങ്ങള്‍ അവര്‍, മനസുതുറന്ന് നടന്‍ ഷിജു
നീയും ഞാനും സീരിയലിലൂടെ മലയാളത്തില്‍ വീണ്ടും തിളങ്ങിനില്‍ക്കുന്ന താരമാണ് ഷിജു ഏആര്‍. പരമ്പരയിലെ രവിചന്ദ്ര വര്‍മ്മന്‍ കുടുംബ പ്രേക്ഷകര്‍ ഏറ്റെടുത്ത കഥാപാത്രമാണ്. സീരിയലിന് പുറമെ സിനിമകളിലും സജീവമാണ് നടന്‍. അതേസമയം ബിഹൈന്‍ഡ് വുഡ്‌സിന് നല്‍കിയ അഭിമുഖത്തില്‍ മലയാള സിനിമ തന്നെ ശരിക്കും ഉപയോഗിച്ചില്ലെന്ന് പറയുകയാണ് ഷിജു. മലയാളത്തില്‍ ശരിക്കും എന്നെ യൂസ് ചെയ്തിട്ടില്ല. മോളിവുഡില്‍ വലിയ റോളുകള്‍ അങ്ങനെ ചെയ്തിട്ടില്ല. എന്നാല്‍ മലയാളത്തേക്കോള്‍ തെലുങ്കില്‍ ഒരുപാട് കഥാപാത്രങ്ങള്‍ കിട്ടിയിട്ടുണ്ട്.

മോളിവുഡിനേക്കാള്‍ കൂടുതല്‍ പ്രാധാന്യം അവിടെ ലഭിച്ചു. ഒരു വര്‍ഷം ഓടിയ രണ്ട് സിനിമകള്‍ എനിക്ക് തെലുങ്കില്‍ ഇറങ്ങിയിട്ടുണ്ട്. ഹീറോയായും, സെക്കന്‍ഡ് ഹീറോയായും അഭിനയിച്ചു. 29 വര്‍ഷമായിട്ട് മലയാളം ഇന്‍ഡസ്ട്രിയിലുണ്ട്. ഇതിന്‌റെയകത്ത് അങ്ങനെ വിഷമിക്കേണ്ട കാര്യമില്ല. നമ്മള് കഠിനാധ്വാനം ചെയ്തുകൊണ്ടിരിക്കുക. ഞാന്‍ സീരിയല്‍ ചെയ്യുമ്പോള്‍ സിനിമ കിട്ടിയില്ല എന്ന് പറഞ്ഞ് വിഷമിക്കാറില്ല. ചെയ്യുന്ന കാര്യങ്ങള്‍ ആസ്വദിക്കുന്നതാണ് എന്റെ രീതി.
ആക്ഷനും കട്ടിനും ഇടയിലാണ് എന്റെ ജീവിതത്തില്‍ എറ്റവും സന്തോഷമുളള സമയം. ടെന്‍ഷന്‍ എല്ലാം മറക്കുന്ന സമയമാണ്. അഭിനയത്തില്‍ ഭയങ്കരമായിട്ട് സ്വാധീനിച്ചിട്ടുളള വ്യക്തികളാണ് ലാലേട്ടനും മമ്മൂക്കയും. ഞാന്‍ കണ്ടിട്ടുളളതില്‍ എറ്റവും നന്നായി മലയാളം റെന്‍ഡറ് ചെയ്തിട്ടുളളത് മോഹന്‍ലാലാണ്. ഇമോഷണല്‍ സീന്‍സും ഷൗട്ട് ചെയ്യുന്ന രംഗങ്ങളും മമ്മൂക്ക ചെയ്യുമ്പോള്‍ നല്ലതാണ്. അപ്പോ അതെല്ലാം എന്റെ ജീവിതത്തില്‍ പ്രചോദനമായിട്ടുണ്ട്, അഭിമുഖത്തില്‍ 'നീയും ഞാനും' താരം വ്യക്തമാക്കി.
സ്‌റ്റൈലിഷ് ചിത്രങ്ങളുമായി നടി മൗനി റായ്, ഫോട്ടോസ് കാണാം


Click it and Unblock the Notifications