twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഞങ്ങള്‍ക്ക് വേണ്ടിയാണ് ഈ ജീവിതം മാറ്റി വച്ചത്; ഏറ്റവും വലിയ നഷ്ടത്തെ കുറിച്ച് പറഞ്ഞ് സീരിയല്‍ നടി പ്രതീക്ഷ

    |

    മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ ഏറ്റവും പ്രിയപ്പെട്ട നടി പ്രതീക്ഷ പ്രദീപ് കഴിഞ്ഞ ദിവസങ്ങളില്‍ സീരിയലുകളില്‍ നിന്നും മാറി നിന്നിരുന്നു. ജീവിതത്തിലെ ഏറ്റവും വലിയ നഷ്ടം സംഭവിച്ചതിന്റെ വേദനയിലാണ് താനെന്ന് വ്യക്തമാക്കി നടി തന്നെ രംഗത്ത് വന്നിരിക്കുകയാണ്. അമ്മയുടെ അപ്രതീക്ഷിതമായ വേര്‍പാടുണ്ടാക്കിയ വേദനയിലാണ് താനെന്ന് സോഷ്യല്‍ മീഡിയയിലെഴുതിയ കുറിപ്പില്‍ പ്രതീക്ഷ പറയുന്നു.

    സുന്ദരിയായി അഷ്മിക, നടിയുടെ മനോഹരമായ ചിത്രങ്ങൾ കാണാം

    ഏപ്രില്‍ ഏഴിനാണ് പ്രതീക്ഷയുടെ അമ്മ ഗിരിജ അന്തരിച്ചത്. രണ്ടുവര്‍ഷത്തോളമായി ക്യാന്‍സര്‍ രോഗ ബാധിതയായി ചികിത്സയിലായിരുന്നു. ജീവിതത്തിലെ ഏറ്റവും സങ്കീര്‍ണമായ സാഹചര്യത്തിലും സുഹൃത്തുക്കളും പ്രിയപ്പെട്ടവരുമെല്ലാം ചേര്‍ന്ന് നല്‍കിയ പിന്തുണയ്ക്ക് നന്ദി പറഞ്ഞും അഭിനയിച്ച് കൊണ്ടിരിക്കുന്ന സീരിയലുകളിലേക്ക് താന്‍ തിരികെ എത്തിയെന്നുമൊക്കെ നടി പറയുന്നു.

     അമ്മയെ കുറിച്ച് നടി പ്രതീക്ഷ

    പ്രിയപ്പെട്ടവരെ, കുറച്ചു ദിവസങ്ങളായി നിങ്ങള്‍ എല്ലാവരോടും ഒരു കാര്യം അറിയിക്കണം എന്നു ഞാന്‍ കരുതിയിരുന്നു. എന്റെ ജീവിതത്തിലെ ഏറ്റവും സങ്കീര്‍ണ്ണമായ ഒരു ഘട്ടത്തിലൂടെയായിരുന്നു ഞാന്‍ കടന്നു പോയത്. എന്റെ ഒത്തിരി സ്‌നേഹിക്കുന്ന അമ്മയെ ഞങ്ങള്‍ക്ക് കഴിഞ്ഞ ബുധനാഴ്ച (ഏപ്രില്‍ 7) ന് നഷ്ടപ്പെട്ടു. ഞങ്ങളുടെ കുടുംബത്തെ ഒന്നാകെ ദുഃഖത്തിലാഴ്ത്തി കൊണ്ട്, ഒരുപാട് നല്ല നല്ല പഴയ ഓര്‍മകള്‍ ബാക്കിയാക്കി കൊണ്ട് അമ്മ ഞങ്ങളെ എന്നെന്നേക്കുമായി ഞങ്ങളെ വിട്ടു പോയി.

     അമ്മയെ കുറിച്ച് നടി പ്രതീക്ഷ

    എനിക്ക് എന്നും പിന്തുണയും, ശക്തിയും, ജീവിതത്തിന്റെ വഴിക്കാട്ടിയുമെല്ലാം അമ്മയായിരുന്നു. എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ഒരു നഷ്ടമായി ഇത് നില നില്‍ക്കും. അവര്‍ ഒരു മനോഹരിയായ സ്‌നേഹനിധിയുമായ അമ്മയായിരുന്നു. ജീവിതകാലം മുഴുവന്‍ അവര്‍ ഞങ്ങള്‍ക്ക് വേണ്ടിയായിരുന്നു ജീവിച്ചത്. ഹൃദയഭേദകമായിരുന്ന ഈ ദിവസങ്ങളില്‍ നിരവധി എല്ലാവരും ഒപ്പം ഉണ്ടായിരുന്നു. സന്ദേശങ്ങളിലൂടെ സാന്നിധ്യമായും എന്റെ സുഹൃത്തുക്കളും ബന്ധുക്കളും ഇന്‍സ്റ്റഗ്രാം ഫോളോവേഴ്‌സും എല്ലാവരും ഒപ്പം തന്നെ ഉണ്ടായിരുന്നു.

    അമ്മയെ കുറിച്ച് നടി പ്രതീക്ഷ

    എന്റെ എല്ലാ സുഹൃത്തുക്കളും എല്ലായിപ്പോഴും തന്നെ അവരുടെ പിന്തുണ അറിയിച്ചിരുന്നു. മുന്നോട്ട് പോകുന്നത് എങ്ങനെയാണെന്ന് എനിക്ക് അറിയില്ല. പക്ഷേ എനിക്കതിന് സാധിക്കുമെന്നാണ് കരുതുന്നത്. ഞാന്‍ ദുഃഖത്തിലാഴ്ന്നു പോയ ദിനങ്ങളില്‍, എന്നെ പിന്തുണച്ച ഓരോരുത്തരോടും നന്ദി പറയാന്‍ ഈ അവസരം ഞാനെടുക്കുകയാണ്.

    അമ്മയെ കുറിച്ച് നടി പ്രതീക്ഷ

    ഇന്ന് രാവിലെ ഞാന്‍ വീണ്ടും വര്‍ക്കിലേക്ക് മടങ്ങി എത്തി. ഏഷ്യാനെറ്റിന്റെ ഒപ്പം മൗനരാഗം സീരിയലില്‍ ചേര്‍ന്നു, വരും ദിവസങ്ങളില്‍ സീ കേരളത്തിലെ നീയും ഞാനും പരമ്പരയില്‍ വീണ്ടും ചേരും. നിങ്ങളുടെ എല്ലാ പിന്തുണയും സ്‌നേഹവും കരുതലും ഉപയോഗിച്ച് ഞാന്‍ ഇപ്പോള്‍ എന്റെ അമ്മയുടെ സ്വപ്നം നിറവേറ്റാനുള്ള യാത്രയിലാണ്. എല്ലാവരോടും ഞാന്‍ കടപ്പെട്ടിരിക്കുന്നു. എന്നുമാണ് സോഷ്യല്‍ മീഡിയ പേജിലെഴുതിയ കുറിപ്പിലൂടെ പ്രതീക്ഷ പറയുന്നത്. കഴിഞ്ഞ ദിവസം അമ്മയ്‌ക്കൊപ്പമുള്ള മനോഹരമായ ചിത്രങ്ങള്‍ കോര്‍ത്തിണക്കിയ വീഡിയോയും നടി പങ്കുവെച്ചിരുന്നു.

    Read more about: serial സീരിയല്‍
    English summary
    Neeyum Njanum Serial Fame Pratheeksha G Pradeep Opens Up About Her Mother Girija's Demise
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X