മതമായിരുന്നു വില്ലനായി മാറിയത്, നീയും ഞാനും താരം ഷിജുവിന്റെ പ്രണയകഥ വീണ്ടും വൈറലാവുന്നു
താരങ്ങളുടെ വ്യക്തി ജീവിതത്തിലെ കാര്യങ്ങളെക്കുറിച്ചറിയാനായും ആരാധകര്‍ കാത്തിരിക്കാറുണ്ട്. പ്രണയവും വിവാഹവും കുഞ്ഞുങ്ങളുടെ ജനനവുമെല്ലാം ആരാധകരും ആഘോഷിക്കാറുണ്ട്. പ്രണയത്തിന് പ്രായമൊരു തടസ്സമല്ലെന്ന് വ്യക്തമാക്കുന്ന പരമ്പരയാണ് നീയും ഞാനും. സീ കേരളത്തില്‍ സംപ്രേഷണം ചെയ്തുവരുന്ന പരമ്പരയ്ക്ക് മികച്ച സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഷിജു എആറാണ് ചിത്രത്തില്‍ നായകനായി അഭിനയിച്ച് വരുന്നത്. രവിവര്‍മ്മനെന്ന നായകനായി ഗംഭീര പ്രകടനമാണ് ഷിജു പുറത്തെടുക്കുന്നത്.
സീരിയലില്‍ മാത്രമല്ല യഥാര്‍ത്ഥ ജീവിതത്തിലും മനോഹരമായൊരു പ്രണയമുണ്ടായിട്ടുണ്ട് ഷിജുവിന്. സിനിമയിലും സീരിയലിലുമൊക്കെയായി സജീവമാണ് ഷിജു. ഒരുകാലത്ത് സിനിമയില്‍ നായകനായും നിറഞ്ഞുനിന്നിരുന്നു ഈ താരം. തമിഴില്‍ നിന്നും മലയാളത്തിലേക്കെത്തിയ നടന് ഗംഭീര പിന്തുണയായിരുന്നു ലഭിച്ചത്. സിനിമയില്‍ നിന്നും മാറി സീരിയലില്‍ സജീവമാവുകയായിരുന്നു താരം.
എയര്‍ഹോസ്റ്റസും നര്‍ത്തകിയുമായ പ്രീത പ്രേമിനെയാണ് ഷിജു വിവാഹം ചെയ്തത്. പ്രണയവിവാഹമായിരുന്നു ഇവരുടേത്. ഒരു മകളുണ്ട് ഈ ദമ്പതികള്‍ക്ക്. കുടുംബസമേതമുള്ള ചിത്രങ്ങള്‍ പങ്കുവെച്ചും താരം എത്താറുണ്ട്. സുഹൃത്തുക്കളായി മാറിയ ഇരുവരും പിന്നീട് പ്രണയത്തിലാവുകയായിരുന്നു. വിവാഹം കഴിഞ്ഞ് കാലങ്ങളേറെയായെങ്കിലും ഇപ്പോഴും പ്രേമം മനസ്സിലുണ്ടെന്ന് ഇരുവരും പറഞ്ഞിരുന്നു. പ്രണയത്തെക്കുറിച്ചും വിവാഹത്തെക്കുറിച്ചുമൊക്കെയുള്ള ഷിജുവിന്റെയും ഭാര്യയുടേയും തുറന്നുപറച്ചില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്.

അച്ഛനെ നഷ്ടമായ സമയത്തായിരുന്നു പ്രീത ഷിജുവിനെ പരിചയപ്പെട്ടത്. ഷിജുവിലൂടെ അച്ഛന്റെ അഭാവം മാറുകയായിരുന്നു. അദ്ദേഹത്തെ പരിചയപ്പെട്ടതിലൂടെ ജീവിതത്തില്‍ ചില മാറ്റങ്ങള്‍ സംഭവിക്കുകയായിരുന്നു. താന്‍ ബോള്‍ഡായി മാറുകയായിരുന്നുവെന്ന് പ്രീത പറയുന്നു. വിവാഹത്തിന് അമ്മ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. അഭിനയ മേഖലയില്‍ പ്രവര്‍ത്തിക്കുന്നതും വ്യത്യസ്ത മതവിഭാഗങ്ങളിലുള്ളവരായതും പ്രശ്‌നമായിരുന്നു. അതോടെയാണ് ഞങ്ങള്‍ രജിസ്റ്റര്‍ മാര്യേജിനെക്കുറിച്ച് തീരുമാനിച്ചതും അത് നടപ്പിലാക്കിയതെന്നും ഇരുവരും പറയുന്നു.


Click it and Unblock the Notifications