45 കാരനെ പ്രണയിച്ച 20 കാരി! വിശേഷങ്ങള്‍ പങ്കുവെച്ച് '‌നീയും ഞാനും' സീരിയലിലെ ശ്രീലക്ഷ്മി

ലോക്ഡൗണ്‍ കാലത്ത് സിനിമാ താരങ്ങളെക്കാള്‍ കൂടുതല്‍ സീരിയല്‍ താരങ്ങളെ കുറിച്ചുള്ള വിശേഷങ്ങളായിരുന്നു പുറത്ത് വന്നത്. ഹിറ്റായി കൊണ്ടിരിക്കുന്ന പ്രമുഖ സീരിയലുകളിലെ പല നടിമാരും ലോക്ഡൗണിനിടെ വിവാഹം കഴിച്ചതും വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. ഇടക്കാലത്ത് ഷൂട്ടിങ്ങ് പകുതി വഴി നിര്‍ത്തി വെക്കേണ്ടി വന്നിരുന്നെങ്കിലും കണ്ട പാതിയെക്കാള്‍ മികച്ചതായി രണ്ടാം പകുതി എത്തിയിരിക്കുകയാണ്.

സീ കേരളത്തില്‍ സംപ്രേക്ഷണം ചെയ്യുന്ന 'നീയും ഞാനും' എന്ന പരമ്പരയിലൂടെ പ്രേക്ഷക പ്രീതി നേടിയ നടി സുസ്മിതയുടെ വിശേഷങ്ങളാണ് ഇപ്പോള്‍ വൈറലാവുന്നത്. ഭൂമി ചിത്രയുടെ ഓഡിഷനിലൂടെയാണ് സീരിയലിലെ നായികയാവാനുള്ള അവസരം സുസ്മിതയെ തേടി എത്തുന്നത്. സീരിയലിലെ ശ്രീലക്ഷ്മി എന്ന പാവം പെണ്‍കുട്ടിയെ അവതരിപ്പിച്ച് വളരെ കുറഞ്ഞ കാലം കൊണ്ടാണ് സുസ്മിത പ്രേക്ഷകപ്രശംസ നേടിയിരിക്കുന്നത്. ഇപ്പോള്‍ സമയം മലയാളത്തിന് നല്‍കിയ അഭിമുഖത്തിലാണ് തന്റെ വിശേഷങ്ങള്‍ നടി പങ്കുവെച്ചിരിക്കുന്നത്.

Susmitha Prabhakaran

പ്രണയിക്കാന് പ്രായം ഒരു തടസ്സമല്ലെന്ന് തെളിയിക്കുന്ന കമിതാക്കളുടെ കഥ കൂടിയാണ് 'നീയും ഞാനും'. 45കാരനായ രവിവര്‍മന്‍ എന്ന നായക കഥാപാത്രവും 20കാരിയായ ശ്രീലക്ഷ്മിയും തമ്മിലുള്ള പ്രണയവും തുടര്‍ന്നുള്ള സംഭവങ്ങളുമാണ് പരമ്പരയിലൂടെ അവതരിപ്പിക്കുന്നത്. മലയാള സീരിയല്‍ ചരിത്രത്തില്‍ തന്നെ ഏറെ പുതുമയുള്ളൊരു കഥയാണ് നീയും ഞാനും പറയുന്നത്.

ശ്രീലക്ഷ്മി ആകാന്‍ എത്തും മുന്‍പേ മലര്‍ എന്ന മ്യൂസിക്കല്‍ ആല്‍ബമാണ് താന്‍ ചെയ്തതെന്ന് സുസ്മിത പറുന്നു. പക്ഷെ മിനിസ്‌ക്രീനില്‍ എന്റെ ആദ്യ പ്രോജക്ടാണ് നീയും ഞാനും. പിന്നെ ചെറുപ്പം മുതല്‍ തന്നെ അഭിനയത്തോട് അഭിനിവേശം ഉണ്ടായിരുന്നു. ഒരു നടി ആകണം എന്ന് തന്നെ ആയിരുന്നു എന്റെ ആഗ്രഹവും. അതിന് പൂര്‍ണ പിന്തുണ നല്‍കി കുടുംബവും ഒപ്പം ഉണ്ടായിരുന്നു.

Susmitha Prabhakaran

Recommended Video

Megastar Mammootty Clicks A Still Of Maryam Ameerah Salmaan | FilmiBeat Malayalam

നേരത്തെ അടയാള നാടകങ്ങളില്‍ അച്ഛനും വല്യച്ഛനും ഒക്കെ അഭിനയിച്ചിരുന്നു എന്നല്ലാതെ വലിയ കലാപാരമ്പര്യം ഒന്നും തന്നെ ഇല്ല. നീയും ഞാനിലും എന്റെ അച്ഛനായി വേഷം ഇടുന്നത് ജെയിംസ് പാറക്കല്‍ ആണ്. രമ്യ സുധയാണ് അമ്മയായി എത്തുന്നത്. പിന്നെ ഹീറോ ഷിജുച്ചേട്ടനും. ഇവരുടെയൊക്കെ ഒപ്പം ആ ടീം മുഴുവനും എനിക്കും അഭിനയത്തിന് മികച്ച പിന്തുണയാണ് നല്‍കുന്നത്.

ഗുരുവായൂരാണ് സ്വദേശം. വീട്ടില്‍ അച്ഛന്‍, അമ്മ, ചേട്ടന്‍, അച്ഛമ്മ എന്നിവര്‍ അടങ്ങുന്നതാണ് എന്റെ കുടുംബം. അഭിനയിക്കാന്‍ പോകുന്നതിന് കുടുംബം മുഴുവന്‍ നല്‍കുന്ന പിന്തുണ കൊണ്ടാണ് ഇവിടെ വരെ എത്താന്‍ സാധിച്ചതെന്നും സുസ്മിത പറയുന്നു. ഗുരുവായൂരപ്പന്‍ നല്‍കിയ അനുഗ്രഹവും തുണയുമൊക്കെയാണ് തനിക്ക് ധൈര്യം നല്‍കിയതെന്നും നടി പറയുന്നു.

More from Filmibeat

Read more about: serial സുസ്മിത
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X