ഇങ്ങനൊക്കെ കാണിക്കുന്നത് ഭാവിയെ ബാധിക്കില്ലേ? ജാസ്മിനും ഗബ്രിയ്ക്കും സോഷ്യല്‍ മീഡിയയില്‍ വീണ്ടും വിമര്‍ശനം

മലയാളത്തില്‍ ആദ്യമായി ബിഗ് ബോസ് തുടങ്ങിയപ്പോള്‍ ഏറ്റവും കൂടുതല്‍ നെഗറ്റീവ് നേടിയെടുത്തവരാണ് പേളിയും ശ്രീനിഷും. എന്നാല്‍ വളരെ ആത്മാര്‍ഥമായിട്ടുള്ള ഇരുവരുടെയും പ്രണയവും പിന്നീടുള്ള ജീവിതവും ആരാധകര്‍ക്കിടയില്‍ മതിപ്പുളവാക്കി. വീണ്ടും പുതിയ സീസണുകളിലെല്ലാം പേളിയും ശ്രീനിയുമാവാന്‍ പലരും ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു.

അത്തരത്തില്‍ വീണ്ടും വിമര്‍ശനങ്ങള്‍ വാങ്ങി കൂട്ടുകയാണ് ഗബ്രിയും ജാസ്മിനും. ആറാം സീസണിലെ ശക്തരായ മത്സരാര്‍ഥികളാണ് ഇരുവരും. തുടക്കം മുതല്‍ ലവ് ട്രാക്ക് മുന്നില്‍ വെച്ചാണ് ഇരുവരും നീങ്ങിയത്. ഇത് പുറത്തും അകത്തുമൊക്കെ വ്യാപക വിമര്‍ശനങ്ങള്‍ക്ക് കാരണമായി. പല തരത്തില്‍ താക്കീതുകള്‍ കിട്ടിയിട്ടും താരങ്ങള്‍ ഈ സൗഹൃദത്തില്‍ നിന്നും പിന്മാറാന്‍ തയ്യാറല്ലെന്നതാണ് ശ്രദ്ധേയം.

asmine0

ഗബ്രിയുമായിട്ടുള്ള ജാസ്മിന്റെ ബന്ധം ഓരോ ദിവസം കഴിയുംതോറും ശക്തമാവുകയാണ്. പ്രണയം തോന്നിയിട്ടും അതിലേക്ക് പോകാതെ പിടിച്ചു വെച്ചിരിക്കുകയാണെന്നാണ് മോഹന്‍ലാലിന്റെ ചോദ്യത്തിന് ജാസ്മിന്‍ പറഞ്ഞിരുന്നത്. അതുപോലെ ജാസ്മിനോട് തോന്നിയ ഇഷ്ടം പല തരത്തില്‍ പ്രകടിപ്പിക്കാന്‍ ഗബ്രി ശ്രമിക്കുന്നുമുണ്ട്. ഏറ്റവും പുതിയതായി ഇരുവരുടെയും ബെഡ്‌റൂമില്‍ നിന്നുള്ള ചില ദൃശ്യങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്.

രാത്രിയില്‍ ബിഗ് ബോസ് ലൈറ്റ് ഓഫാക്കിയതിന് ശേഷം ഇരുവരും കെട്ടിപ്പിടിച്ചിരിക്കുന്നതും ഉമ്മ കൊടുക്കുന്നതും ശേഷം ഗബ്രി ജാസ്മിന്റെ മുകളില്‍ കിടന്ന് ഉറങ്ങുന്നതുമായ നിരവധി ദൃശ്യങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. പ്രേക്ഷകരെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയിലുള്ള പ്രകടനം ഇരുവരുടെയും ഭാഗത്ത് നിന്നും ഉണ്ടാവുന്നതായിട്ടുള്ള ആരോപണം താരങ്ങള്‍ക്കെതിരെ വന്നിരുന്നു. എന്നാല്‍ വീണ്ടും രണ്ടാളും സമാനമായ രീതിയിലുള്ള പെരുമാറ്റമാണ് നടത്തുന്നത്.

ഇതിനെതിരെ സോഷ്യല്‍ മീഡിയിയല്‍ മോശം അഭിപ്രായങ്ങളാണ് ഉയര്‍ന്ന് വരുന്നത്. 'ജാസ്മിനും ഗബ്രിയും ഈ കാണിച്ച് കൂട്ടുന്നത് അവരുടെ ഭാവി ജീവിതത്തെ ബാധിക്കില്ലേ? ഇവര്‍ പേളി മാണിയെയും ശ്രീനിഷിനെയും കോപ്പി അടിക്കാന്‍ നോക്കിയിട്ട് പെട്ടിരിക്കുകയല്ലേ. ഇവരെ പറഞ്ഞു തിരുത്താന്‍ ചെന്നാല്‍ പറയും ഞങ്ങള്‍ അങ്ങനെ അല്ല നല്ല ഫ്രണ്ട്സ് ആണെന്ന്. ബിഗ് ബോസ് ഒന്നുകില്‍ ഇതൊക്കെ ടെലികാസ്റ്റ് ചെയ്യാതെ ഇരിക്കുക, അല്ലേല്‍ ഇവരെ പറഞ്ഞു വിടുകയെങ്കിലും ചെയ്യണമെന്നാണ്', ചിലര്‍ ആവശ്യപ്പെടുന്നത്.

'കാലം മാറി, ഇപ്പോ ഒരു ബെസ്റ്റിയും. ഇതുപോലെ കുത്തി മറിയലൊക്കെ ഉള്ളവര്‍ക്ക് ആണ് ഡിമാന്‍ഡ്. അല്ലാതെ വിശുദ്ധ പ്രണയം എന്നൊക്കെ പറഞ്ഞു നടന്നാല്‍ അവന് കഴിവില്ല എന്തോ കുഴപ്പം ഉണ്ട് എന്നൊക്കെ പറയും എന്ന് തുടങ്ങി ജാസ്മിനും ഗബ്രിയ്ക്കുമെതിരെ ഗുരുതരമായ രീതിയിലുളള പരിഹാസങ്ങളാണ് ഉയര്‍ന്ന് വരുന്നത്. മാത്രമല്ല ഒരു ചിത്രത്തില്‍ ജാസ്മിന്‍ റെസ്മിന്റെ കവിളില്‍ കടിക്കുന്നുണ്ട്. ഇതും വിമര്‍ശിക്കപ്പെടാന്‍ കാരണമായിരിക്കുകയാണ്.

സദാചാര കണ്ണിലൂടെ നോക്കുന്നത് കൊണ്ടാണ് ഇതൊക്കെ വലിയ വിഷയമാവുന്നത്. അവര്‍ക്ക് രണ്ട് പേര്‍ക്കും ഇല്ലാത്ത പ്രശ്‌നം കാണുന്നവര്‍ക്ക് എന്തിനാ? അവരായി അവരുടെ പാടായി എന്ന് കരുതിയാല്‍ പോരെ? എന്ന് ചോദിച്ചുകൊണ്ട് താരങ്ങളെ അനുകൂലിക്കുന്നവരും നിരവധിയാണ്.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X