റിയാലിറ്റി ഷോ മത്സരാര്‍ഥിയുമായി പ്രണയത്തിലെന്ന് പ്രചരണം, ആത്മഹത്യ കുറിപ്പുമായി ഗായിക നേഹ കാക്കര്‍

ഇന്ത്യന്‍ ഐഡല്‍ റിയാലിറ്റി ഷോ യുടെ പത്താം സീസണിന്റെ വിധി കര്‍ത്താക്കളില്‍ ഒരാളാണ് ഗായിക നേഹ കാക്കര്‍. ഇവിടെ മത്സരാര്‍ത്ഥിയുമായി നേഹ പ്രണയത്തിലാണെന്ന തരത്തില്‍ വാര്‍ത്തകള്‍ വന്നിരുന്നു. ഇരുവരും ഒന്നിച്ച് സംഗീത പരിപാടിയില്‍ പങ്കെടുത്തതോടെയാണ് ഗോസിപ്പുകള്‍ ആരംഭിച്ചത്. ഇതിന്റെ പേരില്‍ താന്‍ വിഷാദത്തിലാണെന്നും ആത്മഹത്യയെ കുറിച്ച് വരെ ചിന്തിച്ചെന്നും നേഹ പറയുന്നു. ഇന്‍സ്റ്റാഗ്രാമിലൂടെ പുറത്ത് വിട്ട കുറിപ്പിലാണ് നേഹ ഇക്കാര്യം തുറന്ന് പറഞ്ഞത്.

ഇതെഴുതുമ്പോള്‍ ഞാന്‍ ശാരീരികമായും മാനസികമായും അത്ര നല്ല അവസ്ഥയിലല്ല. പക്ഷെ ഞാനിപ്പോള്‍ സംസാരിക്കേണ്ടിയിരിക്കുന്നു. ഞാന്‍ ആരുടെ എങ്കിലും മകളു സഹോദരിയുമൊക്കെ ആണെന്ന് അവര്‍ മനസിലാക്കുന്നില്ല. എന്റെ വീട്ടിലുള്ളവര്‍ക്ക് അഭിമാനമാകാന്‍ ജീവിതത്തില്‍ ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട് ഞാന്‍.

neha-kakkar

എന്റെ ബന്ധുക്കളോ സുഹൃത്തുക്കളോ അല്ലാത്തവരോട് പോലും വളരെ നല്ല രീതിയിലാണ് ഞാന്‍ നിന്നിട്ടുള്ളതെന്നും നേഹ പറയുന്നു. മറ്റൊരാളുടെ ജീവിതത്തെ എത്ര മോശമായി ബാധിക്കും എന്നൊന്ന് ചിന്തിക്കാതെയും അവര്‍ എന്ത് കൊണ്ടാണ് ഇങ്ങനെയുള്ള കാര്യങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതെന്ന് നേഹ ചോദിക്കുന്നു. സെലിബ്രിറ്റിയാണെങ്കിലും ഒരു മനുഷ്യനാണെന്ന് ചിന്തിച്ച് കൂടെ.

ഇത്ര ഹൃദയശൂന്യരാകരുത്. മറ്റൊരാളുടെ സ്വാകാര്യ ജീവിതത്തെ കുറിച്ചും സ്വഭാവത്തെ കുറിച്ചും പ്രചരിപ്പിക്കുന്നത് അവസാനിപ്പിക്കൂ.. ഇവര്‍ക്ക് വിഷാദം ഉണ്ടാകുന്നത് വരെ ഇങ്ങനെ ചെയ്ത് കൊണ്ടിരിക്കുന്നതെന്നും ഇത്തരം മോശമായ പ്രചരണങ്ങള്‍ ഒരാളെ സ്വന്തം ജീവന്‍ ഇല്ലാതാക്കാന്‍ വരെ ചിന്തിപ്പിക്കുമെന്നും നേഹ പറയുന്നു.

Read more about: actress ഗായിക
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X