നടി കൊടുത്ത പണി..ജനപ്രിയ ഷോയ്ക്ക് വമ്പന്‍ തിരിച്ചടി, ആരാധകര്‍ക്ക് നിരാശ!!
സ്റ്റാര്‍ പ്ലസിലെ ജനഹൃദയങ്ങള്‍ കീഴടക്കിയ ഇഷ്‌ക്ബാസ് ടെലിവിഷന്‍ ഷോയില്‍ നിന്ന് നടി നേഹ ലക്ഷ്മി അയ്യര്‍ പടിയിറങ്ങുന്നു. 2016ല്‍ സംപ്രേഷണം ചെയ്ത് തുടങ്ങിയ ഷോ ഒബ്രോയി ഫാമിലിയെ ചുറ്റി പറ്റിയാണ് കഥ...
സ്റ്റാര്‍ പ്ലസിലെ ജനഹൃദയങ്ങള്‍ കീഴടക്കിയ ഇഷ്‌ക്ബാസ് ടെലിവിഷന്‍ ഷോയില്‍ നിന്ന് നടി നേഹ ലക്ഷ്മി അയ്യര്‍ പടിയിറങ്ങുന്നു. 2016ല്‍ സംപ്രേഷണം ചെയ്ത് തുടങ്ങിയ ഷോ ഒബ്രോയി ഫാമിലിയെ ചുറ്റി പറ്റിയാണ് കഥ പറയുന്നത്. നകുല്‍ മേത്ത, കുനാല്‍ ജയ് സിങ്, ലീനേഷ് മാട്ടോ എന്നിവരാണ് ഒബ്രോയി കുടുംബാംഗങ്ങള്‍.
പ്രധാന കഥാപാത്രം അവതരിപ്പിക്കുന്ന സൗമ്യയാണ് ഷോയില്‍ നിന്ന് ക്വിറ്റ് ചെയ്യുന്നത്. ഷോയ്‌ക്കൊപ്പം പ്രേക്ഷക മനസ് കീഴടക്കിയ കഥാപാത്രമായിരുന്നു നേഹലക്ഷ്മി അവതരിപ്പിച്ച സൗമ്യ എന്ന കഥാപാത്രം. ഷോയിലെ മറ്റൊരു കഥാപാത്രമായ ശുഭ രാജ്പുട്ടും ക്വിറ്റ് ചെയ്യാന്‍ തീരുമാനിച്ചിട്ടുണ്ട്.

നേഹലക്ഷ്മി ക്വിറ്റ് ചെയ്യുന്നു
റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് നേഹലക്ഷ്മി ഷോയില്‍ നിന്ന് ക്വിറ്റ് ചെയ്യാന്‍ തീരുമാനിച്ചിരിക്കുകയാണ്. ഒബ്രോയി കുടുംബത്തിലെ മരുമകളാണ് നേഹലക്ഷ്മി. രുദ്രയുടെ ഭാര്യയുടെ റോളാണ് നേഹലക്ഷ്മി അവതരിപ്പിക്കുന്നത്.

ഷോയ്ക്ക് തിരിച്ചടിയാകും
നേഹലക്ഷ്മി ഷോയില്‍ നിന്ന് പിന്മാറുന്നത് ഷോയ്ക്ക് തിരിച്ചടിയാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ദിവസംതോറും പ്രേക്ഷക പ്രീതി പിടിച്ചു പറ്റുന്ന ഷോ എന്ന നിലയിലാണ് ഇത് ഇഷ്‌ക്ബാസ് അറിയപ്പെടുന്നത്.

തീര്‍ച്ചയായും സൗമ്യ എന്ന കഥാപാത്രം
ഷോയിലെ രുദ്രയുടെയും സൗമ്യയുടെയും കെമിസ്ട്രിയാണ് ഈ ഷോ പ്രേക്ഷകര്‍ക്കിടയില്‍ ശ്രദ്ധേയമാക്കിയത്. എന്തായാലും സൗമ്യ ഷോയില്‍ നിന്ന് പടിയിറങ്ങുന്നത് വലിയൊരു നഷ്ടമാകുമെന്ന് ആരാധകര്‍ പറയുന്നത്.

നേഹലക്ഷ്മി പ്രതികരിച്ചു
കൂടുതലൊന്നും പറയാനില്ല. ശാരീരിക ബുദ്ധിമുട്ടുകള്‍കൊണ്ട് ഷോയില്‍ സമയത്ത് എത്താന്‍ കഴിയാത്തകൊണ്ടാണ് പിന്മാറുന്നതെന്ന് നടി പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

നേഹയ്ക്ക് പകരം
നേഹലക്ഷ്മിക്ക് പകരം പ്രൊഡക്ഷന്‍ ടീം മറ്റൊരു നടിയെ അന്വേഷിച്ച് വരികയാണെന്നാണ് അറിയുന്നത്.


Click it and Unblock the Notifications