ഞങ്ങളുടെ പേരില്‍ ഗോസിപ്പ് വന്നപ്പോള്‍ ഇവനോട് പിണങ്ങിയതാണ്! വിവാഹത്തെ കുറിച്ച് ഹരിതയും വിനായകും
മലയാള ടെലിവിഷന്‍ പ്രേക്ഷകരുടെ പ്രിയങ്കരിയായ നടിയാണ് ഹരിത ജി നായര്‍. ശ്യാമംബരം എന്ന സീരിയലിലെ നായിക വേഷം അവതരിപ്പിക്കുന്ന നടി സിനിമയിലും ശ്രദ്ധേയമായൊരു കഥാപാത്രം ചെയ്ത് ഞെട്ടിച്ചിരിക്കുകയാണ്. മോഹന്‍ലാലിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്ത നേര് എന്ന സിനിമയിലാണ് ഹരിതയും പ്രധാനപ്പെട്ടൊരു റോള്‍ ചെയ്തിരിക്കുന്നത്.
ഇതേ സിനിമയില്‍ ഹരിതയുടെ ഭര്‍ത്താവ് വിനായക് എഡിറ്ററായിരുന്നു എന്നതും രസകരമാണ്. അങ്ങനെ സിനിമയെ കുറിച്ചും തങ്ങളുടെ പ്രണയത്തെ കുറിച്ചും ജാങ്കോ സ്‌പേസ് ടിവിയ്ക്ക് നല്‍കിയ അഭിമുഖത്തിലൂടെ താരങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ്.

സ്‌കൂളില്‍ പഠിക്കുമ്പോള്‍ മുതല്‍ ഞങ്ങള്‍ ബെസ്റ്റ് ഫ്രണ്ട്‌സ് ആയിരുന്നു. ഹരിതയോട് ഇഷ്ടം തോന്നിയത് എനിക്കാണ്. ഞാനാണ് ആദ്യം പ്രൊപ്പോസ് ചെയ്യുന്നതും. പക്ഷേ പറ്റില്ലെന്ന് തന്നെ അവള്‍ പറഞ്ഞു. കാരണം അങ്ങനൊരു സ്‌പേസില്‍ അല്ല അവളെന്നെ കണ്ടിരുന്നത്. പിന്നെ അത് കറങ്ങി കറങ്ങി കുറച്ചധികം കറഞ്ഞ് ഇഷ്ടത്തിലായെന്ന് വിനായക് പറയുന്നു.
ഞങ്ങള്‍ തമ്മിലുള്ള സൗഹൃദം വളരെ പരിശുദ്ധമായിരുന്നു. കുഞ്ഞായിരിക്കുമ്പോള്‍ മുതല്‍ ഞങ്ങള്‍ക്ക് പരസ്പരം അറിയാവുന്നതാണ്. ഇങ്ങനൊരു ജീവിതത്തെ കുറിച്ച് ഞാന്‍ ചിന്തിച്ചിട്ടേയില്ലെന്ന് ഹരിത പറയുന്നു. എന്നോട് ഇഷ്ടം തോന്നുന്നത് വരെ ഇവനും അങ്ങനെ നല്ല സുഹൃത്തായിരുന്നു. ഞങ്ങളുടെ സൗഹൃദം കണ്ട് പലരും പ്രണയത്തിലാണെന്ന ഗോസിപ്പുകള്‍ ഇറക്കിയിട്ടുണ്ട്.
അങ്ങനെ കഥ വന്നതിന്റെ പേരില്‍ വിനായകുമായി ഞാന്‍ വഴക്ക് കൂടിയിട്ടുണ്ട്. കാരണം എന്റെ ബെസ്റ്റ് ഫ്രണ്ട് എന്നും ഫ്രണ്ടായിരിക്കും. അതിനെ മാറ്റുന്നത് ഇഷ്ടപ്പെടാത്തത് കൊണ്ട് ഞങ്ങള്‍ തമ്മില്‍ വഴക്ക് കൂടിയിട്ടുണ്ടെന്ന് ഹരിത ഓര്‍ക്കുന്നു.
അന്ന് ശരിക്കും പ്രണയത്തിലായിരുന്നില്ല. അതുകൊണ്ട് തന്നെ അങ്ങനെയാണോന്ന് ചോദിച്ച് വരുന്നവരെ എതിര്‍ക്കുമായിരുന്നു. എന്നാലിപ്പോള്‍ പലരും ഞങ്ങള്‍ക്ക്് അന്നേ അറിയാമായിരുന്നെന്ന് പറഞ്ഞ് വരും. എന്നാല്‍ അവര്‍ക്കൊന്നും ഒന്നും അറിയില്ലെന്ന് ഞങ്ങള്‍ തിരിച്ച് പറയും. ഇനിയിപ്പോ ഒന്നും പറഞ്ഞിട്ട് കാര്യമില്ല.
പ്രൊപ്പോസ് ചെയ്ത ഉടനെ തന്നെ ഞാന്‍ റിജക്ട് ചെയ്തിരുന്നു. ഞങ്ങള്‍ പരിചയപ്പെട്ടിട്ട് ഏകദേശം പതിനഞ്ച് വര്‍ഷമായി നില്‍ക്കുന്ന സമയമാണ്. അത്രയും വര്‍ഷത്തില്‍ ഒരിക്കല്‍ പോലും ഇവന്‍ എന്റെ ബെര്‍ത്ത് ഡേ വിഷ് ചെയ്തിട്ടില്ല. അങ്ങനെ പിറന്നാളിന് വീട്ടില്‍ വന്ന് പതിനഞ്ച് സമ്മാനങ്ങള്‍ തന്നു. വീട്ടിലുള്ള എല്ലാവരും മാറിയപ്പോള്‍ പതിനാറാമത്തെ സമ്മാനമായി ഞങ്ങളുടെ പഴയ ഓര്‍മ്മകളൊക്കെ ചേര്‍ത്തൊരു സമ്മാനം കൂടി തന്നു. പിന്നാലെ കാര്യം അവതരിപ്പിച്ചു. പക്ഷേ ഞാന്‍ വേണ്ടെന്ന് പറഞ്ഞതായി ഹരിത കൂട്ടിച്ചേര്‍ത്തു.

വിവാഹം കഴിഞ്ഞ് മൂന്നാമത്തെ ദിവസം വിനായകും നാലാമത്തെ ദിവസം താനും വര്‍ക്ക് ലൊക്കേഷനിലേക്ക് പോയെന്നാണ് ഹരിത പറയുന്നത്. വിവാഹത്തിന് വേണ്ടി പതിനഞ്ച് ദിവസം രണ്ടാള്‍ക്കും ലീവ് കിട്ടിയിരുന്നു. അതില്‍ കൂടുതലെടുത്താല്‍ എല്ലാവര്‍ക്കും ബുദ്ദിമുട്ടാവും. വിവാഹത്തിന് മുന്‍പേ നേര് എന്ന സിനിമയുടെ ചിത്രീകരണം കഴിഞ്ഞിരുന്നു. എഡിറ്ററായത് കൊണ്ട് വിനായകിന് നേരിന്റെ പിന്നണിയില്‍ പ്രവര്‍ത്തിക്കേണ്ടതായി വന്നെന്നും താരങ്ങള്‍ പറയുന്നു.
തങ്ങളുടേത് ലവ് മ്യാരേജ് അല്ലെന്നാണ് ഇരുവരും പറഞ്ഞത്. നേരില്‍ അഭിനയിക്കാന്‍ വരുമ്പോഴെക്കും വിവാഹനിശ്ചയം കഴിഞ്ഞിരുന്നു. ഞങ്ങള്‍ ഒരുമിച്ച് വര്‍ക്ക് ചെയ്യാന്‍ പോകുമ്പോള്‍ എക്‌സൈറ്റ്‌മെന്റല്ല, തനിക്കൊരു ടെന്‍ഷന്‍ ഉണ്ടായിരുന്നെന്നാണ് ഹരിത പറയുന്നത്.
പേഴ്‌സണലിയും പ്രൊഫഷണലിയും അദ്ദേഹം നല്ല പേര് സ്വന്തമാക്കി നില്‍ക്കുന്നതാണ്. അവിടേക്ക് ഞാന്‍ ചെന്ന് മോശം ഉണ്ടാക്കരുതല്ലോ എന്നോര്‍ത്തുള്ള ടെന്‍ഷനായിരുന്നു എനിക്ക്. എന്നാല്‍ തനിക്ക് എക്‌സൈറ്റ്‌മെന്റാണ് ഉണ്ടായത്. ഹരിതയുടെ കാര്യത്തില്‍ ആത്മവിശ്വാസം ഉണ്ടായിരുന്നു. അതുകൊണ്ട് രണ്ടാളും ഒരുമിച്ച് ഒരു സെറ്റില്‍ വര്‍ക്ക് ചെയ്യുകയാണല്ലോ എന്നതിന്റെ ആകാംഷയിലായിരുന്നു താനെന്ന് വിനായക് കൂട്ടിച്ചേര്‍ത്തു.
ലാലേട്ടനെ ഞങ്ങളുടെ കല്യാണം വിളിച്ചിരുന്നു. പക്ഷേ ആ സമയത്ത് അദ്ദേഹം ഇവിടെ ഇല്ലായിരുന്നു. എങ്കിലും പോയി കാണുകയും അനുഗ്രഹം വാങ്ങിക്കുകയും ചെയ്തു.


Click it and Unblock the Notifications











