കുഞ്ഞിന് വേണ്ടി അവർ ലെെഫ്സ്റ്റെെൽ തന്നെ മാറ്റി, എന്നാൽ ദിയ ചെയ്യുന്നതോ; വിമർശിച്ച് കുറിപ്പ്

By Desk

സോഷ്യൽ മീഡിയയിൽ സ്വന്തം ജീവിതം തുറന്ന് കാണിക്കുന്ന ഇൻഫ്ലുവൻസേർസിന് പലപ്പോഴും ആരാധകരോടൊപ്പം ഹേറ്റേഴ്സും ഉണ്ടാകാറുണ്ട്. ഇക്കൂട്ടത്തിൽ ഏറ്റവും കൂടുതൽ ഹേറ്റേഴ്സുള്ള ഇൻഫ്ലുവൻസർമാരിൽ ഒരാളാണ് ദിയ കൃഷ്ണ. ദിയ എന്ത് ചെയ്താലും കുറ്റം കണ്ടുപിടിക്കുന്നവർ ഉണ്ട്. അടുത്ത കാലത്ത് നിരവധി വിമർശനങ്ങൾ ദിയക്ക് കേൾക്കേണ്ടി വന്നു. ദിയയുടെ മിക്ക വ്ലോ​ഗുകളിലും ഇന്ന് കുഞ്ഞിനെ കാണാം. ദിയക്ക് കുഞ്ഞ് പിറന്നിട്ട് മാസങ്ങളേ ആയുള്ളൂ.

ദിയയെ പോലെ പ്രശസ്തയായ മറ്റൊരു ഇൻഫ്ലുവൻസറാണ് തനി മലയാളി എന്ന പേരിൽ അറിയപ്പെടുന്ന ഐശ്വര്യ നാഥ്. അടുത്തിടെയാണ് ഐശ്വര്യയും അമ്മയായത്. രണ്ട് അമ്മമാരെയും താരതമ്യം ചെയ്ത് കൊണ്ട് റെഡിറ്റിൽ വന്ന കുറിപ്പാണിപ്പോൾ ചർച്ചയാകുന്നത്. "ഈ രണ്ട് മമ്മിമാരെക്കുറിച്ച് ഞാൻ ശ്രദ്ധിച്ച കാര്യം ഇവിടെ പറയുന്നു. രണ്ട് കുട്ടികൾക്കും ഏകദേശം ഒരേ മാസമാണ്. (3-4 മാസം). അവർ സോഷ്യൽ മീഡിയയിലൂടെ തങ്ങളെ കാണിച്ചതിന്റെ അടിസ്ഥാനത്തിലാണ് പറയുന്നത്. യുവാൻ എന്ന കുഞ്ഞ് പിറന്ന ശേഷം തനിയും അവരുടെ ഭർത്താവും തങ്ങളുടെ ലെെഫ്സ്റ്റെെൽ മാറ്റി. ജോലിയും സു​ഗമമായി മുന്നോട്ട് കൊണ്ട് പോകാൻ ശ്രമിക്കുമ്പോഴും കുഞ്ഞിനെ കംഫർട്ട് ചെയ്യാൻ വേണ്ടി ചെറിയ കാര്യങ്ങൾ പോലും ചെയ്യുന്നു. അത് വളരെ ചെറിയ കാര്യമാണെങ്കിൽ പോലും"

Diya Krishna  Tani Malayali
Photo Credit: Instagram / Diya Krishna, Tani Malayali

"എത്ര മനോഹരമായാണ് അവർ കുഞ്ഞിനെ പരിപാലിക്കുന്നത്. കുഞ്ഞിന്റെ ഭക്ഷണം, വസ്ത്രം, കാലാവസ്ഥാ വ്യ‍തിയാനങ്ങൾ എന്നിവ ശ്രദ്ധിക്കുന്നു. യാത്ര ചെയ്യുമ്പോൾ കുഞ്ഞിനെ കംഫർട്ടബിൾ ആക്കുന്നു. അവരുടെ വീ‍ഡിയോകൾ ശാന്തമാണ്. കുഞ്ഞിനെ പരിപാലിക്കാൻ അവർ പ്ലാൻ ചെയ്യുകയും നന്നായി തയ്യാറെടുക്കുകയും ചെയ്തിട്ടുണ്ട്. തനിയെക്കുറിച്ച് എനിക്കിനിയും പറയാനുണ്ട്. പക്ഷെ നിർത്തുന്നു. അവർ വളരെ നല്ല വ്യക്തിയാണ്"

"പിന്നെ ദിയ കൃഷ്ണയുടെയും അശ്വിന്റെയും കാര്യത്തിലേക്ക് വന്നാൽ എന്തെല്ലാം വിഡ്ഢിത്തരങ്ങളാണ് അവർ ചെയ്യുന്നത്. പ്ലാൻ ചെയ്യാതെയുള്ള പ്ര​ഗ്നൻസിയുടെ ഏറ്റവും നല്ല ഉദാഹരണമാണ് അവർ. പ്രത്യേകിച്ചും ന്യൂ ജെൻ പാരന്റ്സിന്. മറ്റെന്തിനേക്കാളും ദിയക്ക് തന്റെ കംഫർട്ടാണ് പ്രധാനം. അശ്രദ്ധയോ‌ടെ കുഞ്ഞിനെ നോക്കുന്നു. അശ്വിൻ പോലും അങ്ങനെയാണ്. കുഞ്ഞിന് ഒരു മാസം പ്രായമുള്ളപ്പോൾ തിയറ്ററിലേക്ക് കൊണ്ട് പോയി"

Diya Krishna  Tani Malayali
Photo Credit: Instagram / Diya Krishna, Tani Malayali

"മൂന്ന് മാസം പ്രായമുള്ളപ്പോൾ കുഞ്ഞിനെ തിരുവനന്തപുരത്ത് നിന്നും ബാം​ഗ്ലൂരിലേക്ക് കൊണ്ട് പോയി. പുതിയ വ്ലോ​ഗിൽ കുഞ്ഞിന് വിറയ്ക്കുന്നുണ്ട് ദിയ പറയുന്നുണ്ട്. സോക്സ് പോലുമില്ലാതെ ബാം​ഗ്ലൂരിൽ രാത്രിയിൽ കുഞ്ഞിനെയും കൊണ്ട് പുറത്ത് പോയി. ബാം​ഗ്ലൂരിലെ ഇപ്പോഴത്തെ കാലാവസ്ഥ നിങ്ങൾക്ക് ചിന്തിച്ച് നോക്കാം. കുഞ്ഞിന് അസ്വസ്ഥതയുണ്ടെന്ന് വ്യക്തമാണ്. എങ്ങനെയാണ് ഒരമ്മയ്ക്ക് അശ്രദ്ധമായിങ്ങനെ കുഞ്ഞിനോട് ചെയ്യാൻ പറ്റുന്നത്," എന്നാണ് റെഡിറ്റിൽ വന്ന കുറിപ്പ്. പല അഭിപ്രായങ്ങൾ കുറിപ്പിന് താഴെ വരുന്നുണ്ട്.

അടുത്ത കാലത്തായി നെറ്റിസൺസ് ദിയയുടെ കുടുംബ ജീവിതത്തിൽ നിരന്തരം അഭിപ്രായ പ്രകടനങ്ങൾ നടത്തുന്നുണ്ട്. ഭർത്താവായ അശ്വിനെ ദിയ ഒട്ടും ബഹുമാനിക്കുന്നില്ലെന്നാണ് നെറ്റിസൺസിന്റെ വിമർശനം. ഈയടുത്ത് ദിയയുടെ അമ്മ സിന്ധു കൃഷ്ണയും ഈ വിമർശനം നേരിട്ടു. എന്നാൽ ഈ വാദം അശ്വിൻ അം​ഗീകരിക്കുന്നില്ല. കുഞ്ഞിനൊപ്പമുള്ള നിമിഷങ്ങൾ ആസ്വദിക്കുകയാണ് അശ്വിനും ദിയയും. തന്റെ വ്യക്തിജീവിതത്തിലേക്ക് വീട്ടുകാരിൽ നിന്നു‍ളള ഇടപെടലോ ഉപദേശമോ പോലും ഇഷ്ടപ്പെടുന്നയാളല്ല ദിയ. എന്നാൽ നെറ്റിസൺസ് ഇതൊന്നും കാര്യമാക്കുന്നില്ല.

More from Filmibeat

Read more about: diya krishna
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X