'റിമ പറഞ്ഞതും അശ്വിൻ നേരിട്ടതും രണ്ടാണ്, സ്വന്തം വീട് പോലെ തോന്നിയിരുന്നെങ്കിൽ അശ്വിനങ്ങനെ ചെയ്യില്ലായിരുന്നു'
മരുമകനോട് മര്യാദ കാണിച്ചില്ലെന്ന പേരിൽ യൂട്യൂബർ സിന്ധു കൃഷ്ണയ്ക്ക് നേരെ വ്യാപക വിമർശനം ഉയരവെ പല അഭിപ്രായങ്ങൾ സോഷ്യൽ മീഡിയയിൽ വരുന്നുണ്ട്. ദിയ ഭർത്താവിനെ ബഹുമാനിക്കാത്തത് കൊണ്ടാണ് ഭർത്താവിന്റെ വീട്ടുകാരും അശ്വിന് വലിയ പരിഗണന കൊടുക്കാത്തതെന്ന് വിമർശനമുണ്ട്. എന്നാൽ ഒരു വീട്ടിൽ കഴിയുന്നവർ തമ്മിൽ ഇത്തരം ഔപരാചിതകളുടെ ആവശ്യമുണ്ടോ എന്ന ചോദ്യവുമുണ്ട്. മരുമകൻ കഴിക്കുന്നതിന് മുമ്പ് ഭക്ഷണം കഴിച്ചതിന് സിന്ധു കൃഷ്ണയെ കുറ്റപ്പെടുത്തത് തെറ്റായ ചിന്താഗതിയാണെന്നും വാദമുണ്ട്.
മരുമകനായത് കൊണ്ട് ഈ വിഷയം ഇത്രയധികം ചർച്ചയായി. എത്രയോ വീടുകളിൽ മരുമക്കളായ സ്ത്രീകൾ അവഗണന നേരിടുന്നെന്ന ചോദ്യവും ഉയരുന്നുണ്ട്. ഇതിനിടെ റെഡിറ്റിൽ വന്ന മറ്റൊരു വാദമാണിപ്പോൾ ശ്രദ്ധ നേടുന്നത്. വർഷങ്ങൾക്ക് മുമ്പ് നടി റിമ കല്ലിങ്കൽ താൻ പെൺകുട്ടിയായതിന്റെ പേരിൽ വീട്ടിൽ പൊരിച്ച മീൻ ലഭിക്കാതെ പോയതിനെക്കുറിച്ച് സംസാരിച്ചിരുന്നു. വീട്ടിലെ പുരുഷൻമാർക്കാണ് ഭക്ഷണകാര്യത്തിൽ മുൻഗണനയെന്നും അന്ന് റിമ പറഞ്ഞു. അന്ന് റിമ കല്ലിങ്കലിന് നേരെ വ്യാപകമായി ട്രോളുകൾ വന്നു. ഇതാണ് റെഡിറ്റിൽ ചൂണ്ടിക്കാണിച്ചിരിക്കുന്നത്.

എന്നാൽ റിമ പറഞ്ഞതും അശ്വിൻ നേരിട്ടതും തമ്മിൽ ബന്ധപ്പെടുത്താനാകില്ലെന്നും വാദമുണ്ട്. അശ്വിനും മുമ്പ് സിന്ധു കൃഷ്ണ കഴിച്ചതല്ല പ്രശ്നം, വ്യക്തിയെന്ന നിലയിൽ അശ്വിനർഹിക്കുന്ന ബഹുമാനം സിന്ധു നൽകേണ്ടതായിരുന്നെന്ന് നെറ്റിസൺസ് പറയുന്നു. ഒരു നെറ്റിസൺ തന്റെ രണ്ട് വാദങ്ങൾ പങ്കുവെക്കുന്നുണ്ട്.
ദിയ പറയുന്നത് സിന്ധു കൃഷ്ണ അശ്വിനെ സ്വന്തം മകനെ പോലെയാണ് കാണുന്നതെന്നാണ്. എന്നാൽ അത് കൺവിൻസിംഗേ അല്ല. ദമ്പതികൾക്കോ മാതാപിതാക്കൾക്കോ ഇടയിലുള്ള കളിചിരികൾ പ്രശ്നമല്ല. പക്ഷെ സിന്ധു കൃഷ്ണയ്ക്ക് അശ്വിന്റെ കാര്യത്തിൽ കരുതലുണ്ടായിരുന്നെങ്കിൽ ഇവർ തമ്മിൽ ഇപ്പോഴുള്ളതിനേക്കാൾ വ്യത്യസ്തമായ അടുപ്പം നമ്മൾ കണ്ടേനെ. സ്വന്തം വീട് പോലെയായിരുന്നു അശ്വിനവിടെ തോന്നിയതെങ്കിൽ വിളമ്പിത്തരാൻ കാത്ത് നിൽക്കാതെ അശ്വിൻ തന്നെ വിളമ്പിക്കഴിച്ചേനെ.

ടേബിൾ മാനേർസ് ആണ് രണ്ടാമത്തെ കാര്യം. ഞാൻ എന്റെ മാതാപിതാക്കൾക്കും സഹോദരങ്ങൾക്കും ഒപ്പം കഴിക്കാൻ ഇരുന്നാൽ അവർ വിളമ്പുന്നത് വരെ ഞാൻ കാത്ത് നിൽക്കും. അല്ലെങ്കിൽ ഞാനും വിളമ്പാൻ ഒപ്പം കൂടും. കഴിക്കുന്നതിന് മുമ്പ് എല്ലാ കറികളും എല്ലാവർക്കും നൽകും. അത് അതിഥികൾക്കായാലും വീട്ടുകാർക്കായാലും.
ഒരുമിച്ച് ഭക്ഷണം കഴിക്കുന്നത് അടിസ്ഥാനപരമായ മാന്യതയാണെന്നും ഈ കമന്റിൽ പറയുന്നു. ഇത്തരം ചെറിയ കാര്യങ്ങളാണ് കരുതലുണ്ടെന്ന് കാണിക്കുന്നത്. അതിനപ്പുറമുള്ള ബുള്ളിയിംഗ് സിന്ധു കൃഷ്ണ നേരിടുന്നതിന് കാരണം അശ്വിൻ ഒരു ഗ്രീൻ ഫോറസ്റ്റ് ആണെന്ന് ചിലർ കരുതുന്നു. എന്നാൽ അശ്വിൻ അങ്ങനെയല്ല. മരുമകനെ പരമ്പരാഗത രീതിയിൽ പരിഗണിക്കാത്തത് പിന്തിരിപ്പൻ വ്യൂവേർസിനെ പ്രകോപ്പിച്ചെന്നും കമന്റിൽ പറയുന്നുണ്ട്.
'ചേച്ചി നിങ്ങൾക്ക് കിട്ടിയത് നല്ലൊരു ഭർത്താവിനെയാണ് ഒരുപാട് ചേട്ടൻ ചേച്ചിയെ ബഹുമാനിക്കുന്നുണ്ട് തിരിച്ചു ചേച്ചി അങ്ങനെ കൊടുത്തില്ല എങ്കിലും സ്വന്തം വീട്ടുകാരോട് പറയണം കുറച്ചു ബഹുമാനം ഒക്കെ ആവാം എന്ന്. അല്ലെങ്കിൽ ഒരു ദിവസം ചേച്ചിടേം അനിയത്തിയുടെയും ഭർത്താക്കന്മാർ വരുമ്പോൾ വീട്ടുകാർ അവരോട് പെരുമാറുന്നത് കാണുമ്പോൾ അത് ചേച്ചിയുടെ ഭർത്താവിനെക്കാൾ ചേച്ചിക്ക് തന്നെ അത് ഒരു വിഷമം ആവും', എന്നാണ് ഒരു കമന്റ്. അതേസമയം ദിയ കൃഷ്ണയെ അനുകൂലിക്കുന്നവരുമുണ്ട്.


Click it and Unblock the Notifications











