അഹാനയുടെ ഉള്ളിൽ ആ വിങ്ങലുണ്ടാകും, മൂത്തയാളുള്ളപ്പോൾ ഇളയവരുടെ കല്യാണവും പ്രസവവും; ചർച്ചയായി കമന്റുകൾ

സോഷ്യൽ മീഡിയ ഒന്നടങ്കം ഇന്ന് ചർച്ച ചെയ്യുന്നത് ഇൻഫ്ലുവൻസർ ദിയ കൃഷ്ണയുടെ ഡെലിവറിയെക്കുറിച്ചാണ്. കുഞ്ഞിന്റെ ജനന സമയത്തെ നിമിഷങ്ങളുള്ള ദിയയുടെ വ്ലോ​ഗ് യൂട്യൂബിൽ ട്രെൻഡിം​ഗാണ്. വീഡിയോ കണ്ട പല സ്ത്രീകളും വെെകാരികമായാണ് പ്രതികരിച്ചത്. മിക്കവരും ചൂണ്ടിക്കാണിച്ചത് ജീവിതത്തിലെ ഏറ്റവും പ്രധാന ഘട്ടത്തിൽ ദിയക്ക് കുടുംബം നൽകിയ പിന്തുണയാണ്. മിക്ക ആശുപത്രികളിലും ലേബർ റൂമിൽ ​ഗർഭിണിയുടെ ബന്ധുക്കളെ പ്രവേശിപ്പിക്കാറില്ല. എന്നാൽ ദിയക്ക് ഈ ഭാ​ഗ്യം ലഭിച്ചെന്ന് പലരും ചൂണ്ടിക്കാട്ടി.

ലേബർ പെയിനുള്ള സമയത്ത് അമ്മയുടെ കെെ പിടിച്ച് ദിയ ഉറക്കെ കരഞ്ഞു. ആശ്വസിപ്പിക്കാൻ ചുറ്റും ആൾക്കാരുണ്ട്. കുഞ്ഞ് ജനിക്കുന്ന സമയത്തെ ദിയയുടെ മുഖമുൾപ്പെടെ വീഡിയോയിൽ കാണിക്കുന്നുണ്ട്. കുഞ്ഞിനെ കണ്ടപ്പോൾ അഹാനയുടെ കണ്ണ് നിറഞ്ഞു. ഏവരുടെയും മനസ് തൊട്ട വെെകാരികമായ നിമിഷങ്ങളാണ് വ്ലോ​ഗിൽ ഉടനീളം. നിരവധി പേരാണ് ദിയയുടെയും കുടുംബത്തിന്റെയും സന്തോഷത്തിൽ പങ്കുചേർന്ന് കൊണ്ട് കമന്റ് ചെയ്തത്. താര കുടുംബത്തിന്റെ പരസ്പര സ്നേഹവും കരുതലും ആരാധകർ ചൂണ്ടിക്കാട്ടുന്നു. ദിയക്കൊപ്പം നിഴൽ പോലെ ഭർത്താവ് അശ്വിൻ കൂടെയുണ്ട്. ഇങ്ങനെയാെരു ഭർത്താവിനെ കിട്ടിയതിൽ ദിയ ഭാ​ഗ്യവതിയാണെന്ന് പറയുന്നവർ ഏറെയാണ്.

Ahaana Krishna  Diya Krishna

പല അഭിപ്രായങ്ങൾ വ്ലോ​ഗിന് താഴെ വരുന്നുണ്ട്. ദിയയുടെ ചേച്ചി അഹാന വിവാഹിതയാകാത്തതിനെക്കുറിച്ചാണ് ഒരു കമന്റ്. 'അഹാനയുടെ വിഷമം ആരും കാണാതെ പോകരുത്. മൂത്തവർ ഇരിക്കുമ്പോൾ ഇളയവരുടെ കല്യാണവും പ്രസവവും ഒക്കെ കാണുമ്പോൾ തീർച്ചയായും ഉള്ളിൽ സങ്കടമുണ്ടാകും. പുറത്ത് കാണിച്ചില്ലെങ്കിലും ഉള്ളിൽ വിങ്ങൽ ഉണ്ടാകും. അഹാനയ്ക്കും പെട്ടെന്ന് തന്നെ കല്യാണയോ​ഗം ദെെവം കൊടുക്കട്ടെ' എന്നാണ് ഒരാളുടെ കമന്റ്.

ദിയയുടെ വ്ലോ​ഗ് എല്ലാ പുരുഷൻമാരും കാണേണ്ടതുണ്ടെന്നും അഭിപ്രായമുണ്ട്. 'ഈ വീഡിയോ ഓരോ ആണുങ്ങളും കാണേണ്ടതാണ് ഒരുപാട്. ഭൂരിഭാഗം സ്ത്രീകളും ഫുൾ പെയിൻ അനുഭവിച്ചു ഒരു വേണ്ടപ്പെട്ടവരും അടുത്ത് ഇല്ലാതെ അനുഭവിച്ചാണ് പ്രസവിക്കുന്നത് ഇത് ആണുങ്ങൾ മനസിലാക്കണം. ദിയയുടെ അനുഭവം ഇത്ര ഉണ്ടെങ്കിൽ നിങ്ങളുടെ ഭാര്യമാരുടെ പ്രസവം എങ്ങനെ ആണെന്ന് ഒന്ന് ചിന്തിച്ചു നോക്കൂ' എന്നാണ് ഒരാളുടെ കമന്റ്.

Ahaana Krishna  Diya Krishna

'എനിക്കും ദിയ കരഞ്ഞപ്പോൾ കരച്ചിൽ വന്ന്. ഒരു ലേഡി അമ്മ ആകുമ്പോൾ എത്ര വേദന അനുഭവിക്കണം. ഞങ്ങളും അനുഭവിച്ചതാണ്. സാരമില്ല. കുഞ്ഞ് വരുബോൾ ഈ വേദന ഒക്കെ മറക്കും', ഒറ്റക്ക് ലേബർ റൂമിൽ കൂടെ നിൽക്കുന്ന ഡോക്ടറേയും, നേഴ്സിനെയും മുകളിലിരിക്കുന്ന ഈശ്വരനെയും വിശ്വസിച്ച് തള്ളി നീക്കിയ നിമിഷങ്ങൾ ഓർക്കുമ്പോൾ ഒരു കാര്യം പറയാതെ വയ്യ ദിയ നിങ്ങൾ ഭാഗ്യവതിയാണ്. ഒരു കുടുംബം മുഴുവൻ നിങ്ങളുടെ ഈ മനോഹരവും ബുദ്ധിമുട്ടും നിറഞ്ഞ സമയത്ത് കൂടെ ഉണ്ടായില്ലെ.

അതിനെക്കാൾ വലിയൊരു സപ്പോർട്ട് ഒരു ഗർഭിണിക്ക് ഇനി കിട്ടാനില്ല സത്യം', 'വയറും കഴുകി മണിക്കൂറുകളോളം ലേബർ റൂമിൽ കിടന്നു കരഞ്ഞ കാലം, പാവം എന്റെ അമ്മ മാത്രം നട്ട പാതിരക്കു പുറത്തുണ്ടാവും. പ്രസവിച്ചു കഴിഞ്ഞാൽ മാത്രം കാണാൻ വരുന്ന കുടുംബക്കാർ', 'സ്വന്തം അമ്മയുടെ പ്രസവ വേദന കാണാൻ പറ്റിയിരുന്നെങ്കിൽ ലോകത്തു ഒരു മക്കളും അവരെ വേദനിപ്പിക്കില്ലായിരുന്നു' എന്നിങ്ങനെ നിരവധി കമന്റുകൾ വരുന്നുണ്ട്. കുഞ്ഞിന്റെ മുഖം വെെകാതെ ദിയ സോഷ്യൽ മീഡിയയിൽ പങ്കുവെക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.

Read more about: diya krishna ahaana krishna
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X