ഗര്‍ഭിണിയാവരുത്, 18 പേര്‍ക്കും ഫ്‌ളൈറ്റ് വേറെയായിരിക്കും; ബിഗ് ബോസില്‍ പോവാനുള്ള കടമ്പകളിങ്ങനെ

ബിഗ് ബോസ് മലയാളത്തിന്റെ പുതിയൊരു സീസണ്‍ കൂടി തുടങ്ങാന്‍ പോവുകയാണ്. മാര്‍ച്ച് മാസത്തിലായിരിക്കും ഷോ വരാന്‍ സാധ്യതയെന്നാണ് നിലവില്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ടുകളില്‍ നിന്നും വ്യക്തമാവുന്നത്. അതേ സമയം ഷോ യിലേക്ക് പോയത് മുതലുള്ള അനുഭവങ്ങളും ഇനി പോവാകന്‍ ഉദ്ദേശിക്കുന്നവര്‍ക്കുള്ള നിര്‍ദ്ദേശങ്ങളുമായിട്ടാണ് ശാലിനി നായര്‍ എത്തുന്നത്.

പുതിയതായി യൂട്യൂബില്‍ തുടങ്ങിയ ചാനലിലൂടെയാണ് ബിഗ് ബോസ് വിശേഷങ്ങള്‍ ശാലിനി പങ്കുവെച്ചത്. കഴിഞ്ഞ ദിവസം ഷോ യിലേക്ക് പോകുന്ന സ്ത്രീകള്‍ ഗര്‍ഭിണിയാണോ അല്ലയോ എന്നൊക്കെ അറിയാനുള്ള ടെസ്റ്റ് നടത്തുന്നതിനെ പറ്റിയും തന്റെ ഓഡിഷന്‍ അനുഭവങ്ങളുമാണ് ശാലിനി പങ്കുവെച്ചത്.

 തത്സമയം ശാലിനിയിലൂടെ കുറച്ചു കാര്യങ്ങള്‍ പങ്കുവെക്കുവാന്‍ ശ്രമിച്ചിട്ടുണ്ട്

തത്സമയം ശാലിനിയിലൂടെ കുറച്ചു കാര്യങ്ങള്‍ പങ്കുവെക്കുവാന്‍ ശ്രമിച്ചിട്ടുണ്ട്, ഓഡിഷന്‍ അറ്റന്‍ഡ് ചെയ്യുന്നവര്‍ക്കും ഷോയില്‍ പോകുവാന്‍ ആഗ്രഹിക്കുന്നവര്‍ക്കും ബിഗ് ബോസ് പ്രേക്ഷകര്‍ക്കും ഇന്‍ട്രസ്റ്റിങ് ആവുന്ന രീതിയില്‍ കാര്യങ്ങള്‍ വിവരിക്കുവാന്‍ ശ്രമിച്ചിട്ടുണ്ട്.

എന്റെ ഇന്‍സ്റ്റാഗ്രാമിലെയും മീഡിയ കുടുംബത്തിലെയും ആളുകളോടുമാണ്, 'തത്സമയം ശാലിനി' എന്റെ ചെറിയൊരു ശ്രമമാണ്. ചാനല്‍ ഒന്ന് കണ്ട് ഇഷ്ടപ്പെട്ടാല്‍ സബ്‌സ്‌ക്രൈബ് ചെയ്ത് സപ്പോര്‍ട്ട് ചെയ്യണേ.. എന്ന് പറഞ്ഞാണ് പുത്തന്‍ വീഡിയോയുമായി ശാലിനി നായർ എത്തിയത്. നടിയുടെ വീഡിയോ വൈറലായതിന് പിന്നാലെ ഇതിൽ അഭിപ്രായം പറഞ്ഞ് ആരാധകരുമെത്തി.

 പല നിയമങ്ങളും നിയന്ത്രണങ്ങളുമൊക്കെയുള്ള ഷോ ആണ് ബിഗ് ബോസ്

പല നിയമങ്ങളും നിയന്ത്രണങ്ങളുമൊക്കെയുള്ള ഷോ ആണ് ബിഗ് ബോസ്. അതിലേക്ക് വരുന്നവരുടെ ആരോഗ്യത്തിന് പ്രധാന്യം കൊടുക്കാറുണ്ട്. ആയത് കൊണ്ട് തന്നെ ഡോക്ടറുടെ സര്‍ട്ടിഫിക്കറ്റും ആവശ്യമായി വരാറുണ്ട്. അതുപോലെ ഗര്‍ഭിണിയാണോന്ന് അറിയാനുള്ള ടെസ്റ്റ് വനിതാ മത്സരാര്‍ഥികള്‍ക്ക് കൊടുക്കാറുണ്ടെന്നാണ് ശാലിനി വീഡിയോയില്‍ പറയുന്നത്. ആ ടെസ്റ്റ് ചെയ്തിട്ടുണ്ടോന്നുള്ള ലാബ് റിപ്പോര്‍ട്ടും കൊടുക്കണം.

ഒരു മത്സരാര്‍ഥിയ്ക്ക് തലക്കറക്കം വന്നപ്പോള്‍ പ്രഗ്നന്‍സി ടെസ്റ്റ് ചെയ്തിട്ടില്ലേ എന്ന ചോദ്യം വന്നത്

തന്റെ സീസണില്‍ ഒരു മത്സരാര്‍ഥിയ്ക്ക് തലക്കറക്കം വന്നപ്പോള്‍ പ്രഗ്നന്‍സി ടെസ്റ്റ് ചെയ്തിട്ടില്ലേ എന്ന ചോദ്യം അവിടെ വന്നിരുന്നു. അതാണ് മുന്‍കൂട്ടി താനിത് പറഞ്ഞതെന്നാണ് ശാലിനി കൂട്ടിച്ചേര്‍ക്കുന്നത്. അതേ സമയം ബിഗ് ബോസിലേക്ക് വരുന്നവരെ താമസിപ്പിക്കുന്ന ഹോട്ടലിനെ കുറിച്ച് മുതല്‍ യാത്ര ചെയ്ത ഫ്‌ളൈറ്റിനെ പറ്റിയും ശാലിനി പറഞ്ഞിരുന്നു. എല്ലാവരും ഒരു ഹോട്ടലിലാണോന്ന് ചോദിച്ചാല്‍ അല്ല. മൂന്നോ നാലോ ഹോട്ടലുകളില്‍ ക്വാറന്റൈനിലായിട്ടാണ് മത്സരാര്‍ഥികളെ ഇരുത്തുക.

 പതിനെട്ട് പേര്‍ക്കും പ്രത്യേകമായി വിമാനത്തില്‍ യാത്ര ചെയ്യാനാണ് അവസരം ഒരുക്കുന്നത്

അവരെ നിയന്ത്രിക്കാന്‍ ഷാഡോ ഗേള്‍സും ഉണ്ടാവും. ഭക്ഷണം തരുന്നത് മുതല്‍ നമ്മളെ കൊണ്ട് പുറത്തിറങ്ങാതിരിക്കാനുള്ള എല്ലാ ശ്രമങ്ങളും ഇവര്‍ തടയും. അതുപോലെ പതിനെട്ട് മത്സരാര്‍ഥികള്‍ ഉണ്ടെങ്കില്‍ ഈ പതിനെട്ട് പേര്‍ക്കും പ്രത്യേകമായി വിമാനത്തില്‍ യാത്ര ചെയ്യാനാണ് അവസരം ഒരുക്കുന്നത്. മുഖപരിചയമുള്ള താരങ്ങള്‍ തമ്മില്‍ കണ്ടുമുട്ടാതെ ഇരിക്കാന്‍ വേണ്ടിയാണ് ഇത്തരത്തില്‍ യാത്രയടക്കം ഏര്‍പ്പാട് ചെയ്തതെന്നാണ് ശാലിനി പറയുന്നത്. ഇതൊക്കെ നടക്കുമോന്ന് ചിന്തിച്ചാല്‍ അതായിരുന്നു സത്യാവസ്ഥ എന്നും നടി കൂട്ടിച്ചേര്‍ത്തു.

ഒരു മത്സരാർഥി അനുഭവങ്ങൾ പറയുന്നത് ആദ്യമായിട്ടാണ്

ശാലിനിയുടെ ഈ വീഡിയോയുടെ താഴെ നൂറ് കണക്കിന് അഭിപ്രായങ്ങളാണ് വന്ന് നിറയുന്നത്. 'ബിഗ് ബോസ് ആദ്യ സീസണ്‍ മുതല്‍ ഇങ്ങോട്ട് ഒരുപാട് യൂട്യൂബ് ചാനലുകള്‍ വന്നിരുന്നു. പക്ഷേ ഒരു മത്സരാര്‍ഥി തന്റെ അനുഭവങ്ങളെല്ലാം അടുത്തതായി വരുന്ന സീസണിലെ മത്സരാര്‍ഥികള്‍ക്കായി പറഞ്ഞു കൊടുക്കുന്ന സംഭവം നന്നായിട്ടുണ്ടെന്നാണ്', ശാലിനിയോട് ആരാധകര്‍ പറയുന്നത്. ശാലിനിയുടേത് നല്ല അവതരണമാണെന്നും ബിഗ് ബോസ് വീട്ടിലെ കൂടുതല്‍ രസകരമായ വിശേഷങ്ങള്‍ക്കായി കാത്തിരിക്കുന്നുവെന്നും കമന്റുകളില്‍ പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X