കുഞ്ഞിനെ മാറ്റി നിർത്തുന്നതാണ് നല്ലത്, അവർ നിങ്ങളുടെ കുടുംബമല്ല; ദിയയുടെ കുഞ്ഞിനെതിരെയുള്ള കമന്റ് ചർച്ച
കേരളത്തിൽ ഇന്ന് ഏറ്റവും കൂടുതൽ ജനശ്രദ്ധ ലഭിക്കുന്ന ഇൻഫ്ലുവൻസർമാരിൽ ഒരാളാണ് ദിയ കൃഷ്ണ. ദിയയുടെ യൂട്യൂബ് ചാനലിൽ പങ്കുവെക്കുന്ന വീഡിയോകളെല്ലാം ട്രെൻഡിംഗ് ആകുന്നു. ഈയടുത്താണ് ദിയ അമ്മയായത്. കുഞ്ഞിനൊപ്പമുള്ള സന്തോഷകരമായ നിമിഷങ്ങൾ ആസ്വദിക്കുകയാണ് ദിയ കൃഷ്ണ. ഓമി എന്ന ഓമനപ്പേരാണ് ദിയയും കുടുംബവും കുഞ്ഞിനെ വിളിക്കുന്നത്. കൃഷ്ണകുമാർ കുടുംബത്തിൽ ഏറെക്കാലത്തിന് ശേഷം ജനിച്ച ആൺകുഞ്ഞാണ് ഓമി.
കഴിഞ്ഞ ദിവസമായിരുന്നു ഓമിയുട നല് കെട്ട്. കുഞ്ഞിന്റെ മുഖം ഓമി ഇതുവരെ സോഷ്യൽ മീഡിയയിൽ കാണിച്ചിട്ടില്ല. അധികം വെെകാതെ ദിയയുടെ കുഞ്ഞിനെ കാണാൻ പറ്റുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. ആരാധകരെ പോലും ഹേറ്റേഴ്സും ദിയ കൃഷ്ണയ്ക്കുണ്ട്. ഒരു ഹേറ്ററുടെ വളരെ മോശം കമന്റിന്റെ സ്ക്രീൻ ഷോട്ട് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. ഈ കുഞ്ഞ് ഒരു വർഷത്തിനുള്ളിൽ മരിക്കുമെന്നുൾപ്പെടെയുള്ള ക്രൂരമായ കമന്റുകളാണ് വന്നിരിക്കുന്നത്.

റെഡിറ്റിൽ ഈ കമന്റിട്ട വ്യക്തിക്കെതിരെ വ്യാപക വിമർശനം വരുന്നുണ്ട്. കടുത്ത വിഷമുള്ള മനസാണ് അയാളുടേത്, മാനസിക പ്രശ്നമുണ്ടെന്ന് തോന്നുന്നു എന്നെല്ലാം വിമർശനമുണ്ട്. കുഞ്ഞിനെ സോഷ്യൽ മീഡിയയിൽ നിന്നും പരമാവധി മാറ്റി നിർത്തുന്നതാണ് നല്ലതെന്നും അഭിപ്രായങ്ങളുണ്ട്. ആരാധകരെ പോലെ ഹേറ്റേഴ്സും ദിയക്കും കുടുംബത്തിനുണ്ട്. ഈ സാഹചര്യത്തിൽ കുഞ്ഞിനെക്കുറിച്ചും നെഗറ്റീവ് കമന്റുകൾ വരാനിടയുണ്ടെന്ന് നെറ്റിസൺസ് പറയുന്നു.
വ്യൂവേർസ് കുടുംബമല്ലെന്ന് എന്നാണ് ദിയയും മറ്റ് വ്ലോഗേർസും മനസിലാക്കുക. സത്യത്തിൽ 90 ശതമാനം ആളുകളും നിങ്ങളുടെ കണ്ടന്റ് വെറുക്കുന്നു. അതിനാൽ കുട്ടികളെയും അവരുടെ അമൂല്യമായ നിമിഷങ്ങളെയും സോഷ്യൽ മീഡിയയിൽ കാണിക്കാതിരിക്കുക എന്നാണ് ഒരാളുടെ കമന്റ്.

ഇൻഫ്ലുവൻസർമാരുടെ കുഞ്ഞുങ്ങൾക്ക് ഇന്ന് സിനിമാ താരങ്ങളുടെ മക്കൾക്ക് ലഭിക്കുന്ന അതേ ജനശ്രദ്ധ ലഭിക്കുന്നുണ്ട്.
സിനിമാ താരങ്ങളിൽ പലരും കുട്ടികളുടെ സ്വകാര്യത നിലനിർത്താൻ ശ്രമിക്കുന്നുണ്ടെങ്കിലും ഇൻഫ്ലുവൻസേർസിനിടയിൽ ഇതല്ല സാഹചര്യം. മക്കൾക്കൊപ്പമുള്ള നിമിഷങ്ങൾ ഇവർക്ക് ലക്ഷക്കണക്കിന് വ്യൂവേഴ്സിനെ തരുന്ന കണ്ടന്റാണ്.
ഇത് വേണ്ടെന്ന് വെക്കുന്ന ഇൻഫ്ലുവൻസേർസ് ചുരുക്കമാണ്.മക്കളുടെ സ്വകാര്യത കണ്ടന്റാക്കുന്നു എന്ന വിമർശനം ഏറ്റവും കൂടുതൽ നേരിടാറുള്ളത് പേളി മാണിയാണ്. ദിയ കൃഷ്ണയും ഭാവിയിൽ പേളിയുടെ പാത പിന്തുടർന്നേക്കുമെന്ന് അഭിപ്രായങ്ങളുണ്ട്. പ്രണയം, വിവാഹം, പ്രെഗ്നനെൻസി, പ്രസവം തുടങ്ങി ജീവിതത്തിലെ ഒട്ടുമിക്ക വിശേഷങ്ങളും ദിയ യൂട്യൂബ് ചാനലിലൂടെ പങ്കുവെച്ചിട്ടുണ്ട്. കുഞ്ഞിനെയും യൂട്യൂബ് ചാനലിൽ നിന്ന് മാറ്റി നിർത്തില്ലെന്ന് ഉറപ്പാണ്. ദിയയുടെ പ്രശസ്തി ഭർത്താവ് അശ്വിൻ ഗണേശിന്റെ സ്വകാര്യതയെ പോലും ബാധിച്ചതാണ്.
അതേസമയം സ്വകാര്യ വിഷയങ്ങളാണ് ദിയയുടെ കണ്ടന്റെങ്കിലും ഇത് സമൂഹത്തെ നല്ല മാറ്റങ്ങൾക്ക് പ്രചോദിപ്പിക്കുന്നുണ്ട്.
ദിയയുടെ ഡെലിവറി വ്ലോഗ് വലിയ ജനശ്രദ്ധ നേടിയിരുന്നു. ട്രെൻഡിംഗ് ലിസ്റ്റിൽ വന്ന വ്ലോഗ് പല ചർച്ചകൾക്കും തുടക്കം കുറിച്ചു. പ്രസവ സമയത്ത് ലേബർ റൂമിൽ ദിയക്ക് വീട്ടുകാരുടെ സാമീപ്യം ലഭിച്ചത് നിരവധി പേർ ചൂണ്ടിക്കാട്ടി. പ്രസവ സമയത്ത് സ്ത്രീകൾ നേരിടുന്ന മാനസിക സംഘർഷങ്ങളെക്കുറിച്ച് അവബോധമുണ്ടാക്കാൻ ദിയയുടെ വ്ലോഗിലൂടെ കഴിഞ്ഞു.
ആരാധകരും ഹേറ്റേഴ്സും ഇവർക്ക് ഒരുപോലെയുണ്ട്. എന്നാൽ ഈയടുത്തായി താരകുടുംബത്തിന് ജനപ്രീതി കൂടുതലാണ്. ദിയയുടെ വ്ലോഗ് എവിടെയെങ്കിലും നല്ല മാറ്റങ്ങൾ ഉണ്ടാക്കും. ഒരു കാരണവശാലും ഇത് കണ്ട് മോശം കാര്യങ്ങളുണ്ടാകില്ലെന്ന് ദിയയുടെ പിതാവ് കൃഷ്ണകുമാർ കഴിഞ്ഞ ദിവസം വ്യക്തമാക്കി. മക്കളുടെ പ്രശസ്തിയെക്കുറിച്ചും ഇദ്ദേഹം സംസാരിച്ചു. തന്റെ മക്കളുടെയും ഭാര്യയുടെയും പേരിൽ ഇന്നറിയപ്പെടുന്നതിൽ സന്തോഷമുണ്ടെന്നാണ് കൃഷ്ണകുമാർ പറഞ്ഞത്. കൊച്ചുകുട്ടികൾ പോലും ഇന്ന് ഹൻസിക ചേച്ചിയുടെ അച്ഛനല്ലേ എന്ന് പറയുന്നു. എനിക്കൊരു അഡ്രസ് കിട്ടുന്നതിൽ സന്തോഷമാണെന്നും കൃഷ്ണകുമാർ വ്യക്തമാക്കി.


Click it and Unblock the Notifications











