'ഈ നിലയിൽ എത്തിച്ചത് ഞങ്ങൾ മിഡിൽ ക്ലാസ്, പക്ഷെ ബിസിനസ് തുടങ്ങിയപ്പോൾ പണക്കാർക്ക് മാത്രം'; അഹാനയ്ക്ക് വിമർശനം

പുതിയ ബിസിനസ് സംരഭത്തിന് തുടക്കം കുറിച്ച് അഹാന കൃഷ്ണയും കുടുംബവും.. അഹാന, അമ്മ സിന്ധു കൃഷ്ണ, സഹോദ​രിമാരായ ഇഷാനി കൃഷ്ണ, ഹൻസിക കൃഷ്ണ എന്നിവർ ചേർന്നാണ് സിയ എന്ന ക്ലോത്തിം​ഗ് ബ്രാൻഡിന് തുടക്കം കുറിച്ചിരിക്കുന്നത്. അഹാനയുടെ സഹോദരി ദിയ കൃഷ്ണ ആഭരണങ്ങളുടെ ബിസിനസ് നടത്തിയ വലിയ ലാഭമുണ്ടാക്കവെയാണ് ഇവരുടെ കടന്ന് വരവ്. പുതിയ വീഡിയോയിൽ നാല് പേരും സിയ എന്ന ബ്രാൻഡിനെക്കുറിച്ച് സംസാരിക്കുന്നുണ്ട്.

ഒരു വർഷത്തോളമായി ഒരുപാട് ലവ് ആന്റ് കെയർ കൊടുത്ത ഒരു തുടക്കമാണിത്. ഒരുപാട് വർഷങ്ങളായി സാരികൾ ധരിച്ച് ഫോട്ടോകൾ പോസ്റ്റ് ചെയ്യുമ്പോൾ ഇഷ്ടമുള്ളവർ എപ്പോഴും ചോ​ദിക്കുന്ന ചോദ്യമുണ്ട്. ഈ സാരി എവിടെ നിന്നാണ് മേടിച്ചത്, നിങ്ങളുടെ ഫാഷനിലെ ടേസ്റ്റ് ഇഷ്‌ടമാണ് എന്നെല്ലാം. അതാണ് ഒരു ബ്രാൻഡ് നിർമ്മിക്കാൻ ഞങ്ങളെ ശരിക്കും പ്രചോദിപ്പിച്ചത്. വളരെ ലിമിറ്റഡ് പീസസുള്ള ഒരു കലക്ഷനാണ് ഞങ്ങൾ ഉദ്ദേശിക്കുന്നത്.

Ahaana Krishna

ഇന്ത്യയിലുള്ള പല ഭാ​ഗങ്ങളിൽ യാത്ര ചെയ്യുമ്പോൾ നമുക്ക് വേണ്ടി സാരികൾ എടുക്കുമ്പോൾ എന്തുകൊണ്ട് എക്സ്ട്രാ പീസുകൾ എടുത്ത് കൂട. ഈ ചിന്തയാണ് ബ്രാൻഡ് സ്റ്റാർട്ട് ചെയ്യുന്ന തീരുമാനത്തിലേക്ക് എത്തിച്ചത്. ട്രാവൽ ചെയ്യുമ്പോൾ ഇഷ്‌ടപ്പെട്ട കുറച്ച് ഐറ്റംസ് ഹാൻഡ് പിക്ക് ചെയ്യും. രണ്ടോ മൂന്നോ മാസം കൂടുമ്പോൾ ഡ്രോപ് ചെയ്യും. ഇനി ഞങ്ങൾ ഷോപ്പ് ചെയ്യാൻ പോകുന്നത്. നമ്മൾക്ക് വേണ്ടി മാത്രമല്ല. നിങ്ങൾക്ക് കൂടിയാണ് എന്നാണ് ഇവർ വീഡിയോയയിൽ പറയുന്നത്.

നിരവധി പേർ പുതിയ സംരംഭത്തിന് ആശംസകൾ അറിയിച്ചു നാല് പേരുടെയും ഫാഷൻ സെൻസിന് ഒരുപാട് ആരാധകരുണ്ട്. ഇത് ബിസിനസിൽ ഇവർക്ക് ​ഗുണം ചെയ്തേക്കും. അതേസമയം വിമർശനങ്ങളും തുടക്കത്തിലേ വരുന്നുണ്ട്. സിയയുടെ വെബ്സെെറ്റിൽ കയറി നോക്കുമ്പോൾ സാരികൾക്ക് വലിയ വിലയാണെന്നാണ് വിമർശനം. ‌

Ahaana Krishna
Photo Credit: Instagram / Ahaana Krishna, Hansika Krishna

പതിനായിരത്തിന് മുകളിലാണ് പല സാരികളുടെയും വില. വിലയിടുമ്പോൾ സാധാരണക്കാരെ കൂടി പരി​ഗണിക്കേണ്ടതായിരുന്നെന്ന് വിമർശനം വരുന്നുണ്ട്. 'ഞങ്ങൾ മി‍ഡിൽ ക്ലാസ് ആളുകൾ വ്യൂസും ലെക്ക്സും തന്ന് നിങ്ങളെ സഹായിക്കുന്നുണ്ട്. എന്നിട്ടും ഒടുവിൽ ഞങ്ങൾക്ക് നിങ്ങളു‍ടെ പ്രൊഡക്ടുകൾ അകലെ നിന്ന് കാണാനേ പറ്റുന്നുള്ളൂ. സാധാരണക്കാർക്ക് വാങ്ങാൻ പറ്റുന്ന തരത്തിലുള്ള പ്രൊ‍‍ഡക്ടുകൾ ഉണ്ടായിരുന്നെങ്കിൽ പിന്തുണച്ചേനെ'

'സാരി എല്ലാം പണക്കാർക്ക് വാങ്ങാൻ പറ്റുന്ന റേറ് ആണ്. 13k , 14k. സാധാരണക്കാർ ഇവരുടെ വീഡിയോസ് കണ്ട് സഹായിക്കും', 'നമ്മൾ സാരി വാങ്ങണമെന്നില്ല, അവർക്ക് വ്യൂസ് കിട്ടിയാലും മതി', 'നല്ല തുടക്കം, പക്ഷെ ഇത് പോലെയുള്ള സംരംഭം തുടങ്ങുന്നതിന് മുമ്പ് പ്രെെസിം​ഗ് മാർക്കറ്റിം​ഗ് എന്നിവയെക്കുറിച്ച് പഠിക്കണം. മിന്ത്ര പോലുള്ള ഇ കൊമേഴ്സ് പ്ലാറ്റ്ഫോമുകൾ ഭം​ഗിയുള്ള കലക്ഷനുകൾ നല്ല ഡീലിൽ നൽകുന്നു' എന്നിങ്ങനെ കമന്റുകളുണ്ട്. ദിയയുടെ ബിസിനസ് വിജയകരമായി മുന്നോട്ട് പോകവെയാണ് പുതിയ തുടക്കം.

ആഭരണങ്ങളുടെ വിൽപ്പനയാണ് ദിയ കൃഷ്ണ നടത്തുന്നത്. അടുത്തിടെ ഈ സ്ഥാപനത്തിലെ മുൻജീവനക്കാർ തട്ടിപ്പ് നട‌ത്തിയെന്ന പുറത്ത് വന്നിരുന്നു. 60 ലക്ഷം രൂപയ്ക്ക് മുകളിൽ മൂന്ന് ജീവനക്കാരികൾ ക്യൂ ആർ കോഡ് മാറ്റിയും പ്രൊഡക്ടുകൾ മറിച്ച് വിറ്റും കെെക്കലാക്കിയെന്നായിരുന്നു പരാതി. മൂന്ന് ജീവനക്കാരികളും കുറ്റം സമ്മതിച്ചിട്ടുണ്ട്. ദിയ കൃഷ്ണയ്ക്ക് ബിസിനസിൽ ഏറെ ​ഗുണം ചെയ്തത് സോഷ്യൽ മീഡിയ റീച്ച് ആണ്. ഇതേ റീച്ച് അഹാനയ്ക്കും സിന്ധു കൃഷ്ണയ്ക്കും ഇഷാനിക്കും ഹൻസികയ്ക്കുമുണ്ട്.

Read more about: ahaana krishna
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X