സ്വന്തം വീട്ടിലും ദേവികയെ തളച്ചിട്ടാണ് വളർത്തിയത്, വിജയിയുടെ ടോക്സിസിറ്റി മനസിലാവില്ല; ചർച്ചയായി അഭിമുഖം!

By Desk

മുപ്പതുകളിലേക്ക് കടന്നശേഷമാണ് വിജയ് മാധവിനെ വിവാഹം ചെയ്യാമെന്ന തീരുമാനത്തിലേക്ക് ദേവിക നമ്പ്യാർ എത്തിയത്. അതിനും വർഷങ്ങൾക്ക് മുമ്പ് തന്നെ ഇരുവരും പരിചയക്കാരും സുഹൃത്തുക്കളുമായിരുന്നു. യോ​ഗ പഠിക്കാൻ തുടങ്ങിയശേഷമാണ് ഇരുവരും സൗഹൃദത്തിലാകുന്നത്. മൂന്ന് വർഷം മുമ്പായിരുന്നു വിജയ്-ദേവിക വിവാഹം. സീരിയൽ രം​ഗത്ത് നായികയായി തിളങ്ങി നിന്നിരുന്ന ദേവിക വിവാഹത്തോടെ അഭിനയം ഉപേക്ഷിച്ചു. യോ​ഗ, നൃത്തം, സം​ഗീതം, കുടുംബം എന്നിവ മാത്രമാണിപ്പോൾ നടിയുടെ ജീവിതം.

റിയാലിറ്റി ഷോകളിലൂടെ പ്രേക്ഷകർക്ക് സുപരിചിതനായ ​ഗായകനാണ് വിജയ് മാധവ്. ഇരുവരും ഒരുമിച്ച് ഒരു യുട്യൂബ് ചാനലും മുന്നോട്ട് കൊണ്ടുപോകുന്നുണ്ട്. ഫാമിലി വ്ലോ​ഗുകളാണ് അതിൽ ഏറെയും. അഭിമുഖങ്ങൾ നൽകി തുടങ്ങിയശേഷം പുരുഷമേധാവിത്വം ഭാര്യയുടെ മേലും കാണിക്കുന്ന വ്യക്തി എന്ന ​ടാ​​ഗ് വിജയ് മാധവിനുണ്ട്.

Vijay Madhav Devika nambiar
Photo Credit: Vijay Madhav / Facebook

ദേവികയ്ക്ക് അഭിപ്രായ സ്വാതന്ത്ര്യം പോലും വിജയ് കൊടുത്തിട്ടില്ലെന്നതാണ് പ്രധാനമായും ഇവരുടെ വീ‍ഡിയോകൾക്ക് പ്രത്യക്ഷപ്പെടാറുള്ള കമന്റ്.‍ കുഞ്ഞുങ്ങൾക്ക് പേരിട്ടപ്പോൾ പോലും സ്വന്തം താൽപര്യവും ഇഷ്ടവും മാത്രമാണ് വിജയ് നോക്കിയതെന്നും വിമർശനം ഉയർന്നിരുന്നു. എന്നാൽ പ്രേക്ഷകർ തെറ്റിദ്ധരിച്ചതാണെന്നും താൻ കൂടി സമ്മതം പറഞ്ഞിട്ടാണ് മക്കൾക്ക് ആത്മജ മഹാദേവ്, ഓം പരമാത്മ എന്നീ പേരുകൾ നൽകിയതെന്നുമാണ് ദേവിക പിന്നീട് പറഞ്ഞത്.

അടുത്തിടെ ഒറിജിനൽസ് എന്ന യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ വിജയിയും ദേവികയും നെ​​ഗറ്റീവ് കമന്റുകൾക്ക് എതിരെ പ്രതികരിച്ചിരുന്നു. പ്രേക്ഷകർ പറയുന്നത് പോലൊരു മോശം വ്യക്തിയല്ല വിജയ് മാധവ് എന്നാണ് ദേവിക ആവർത്തിച്ചത്.

വിജയിയെ പരിചയപ്പെട്ടശേഷമാണ് സ്വപ്ന ലോകത്ത് ജീവിച്ചിരുന്ന താൻ റിയാലിറ്റി മനസിലാക്കി തുടങ്ങിയതെന്നും ദേവിക പറയുന്നു. ഏറ്റവും സന്തോഷകരമായാണ് തങ്ങൾ ജീവിക്കുന്നതെന്നും വിജയിയും ദേവികയും പറഞ്ഞിരുന്നു. അതിനിടയിൽ ദേവികയെ അടിമയാക്കി വെച്ചിരിക്കുകയാണ് വിജയ് എന്ന കമന്റിനുള്ള മറുപടിയും വിജയ് നൽകി.

താൻ അങ്ങനെ അടിമയാക്കി വെച്ചിരിക്കുകയാണെങ്കിൽ തന്നെ ആ വ്യക്തിക്ക് അത് പ്രശ്നമില്ലെങ്കിൽ എന്താണ് കുഴപ്പമെന്ന് വിജയ് പറഞ്ഞിരുന്നു. ആ വാക്കുകൾ വലിയ ചർച്ചകൾക്ക് കാരണമായി. ഞാൻ ദേവികയെ അടിമയാക്കി വെച്ചിരിക്കുകയാണെന്ന് തന്നെ കരുത് എന്നത് വളരെ മോശമായ സ്റ്റേറ്റ്മെന്റാണെന്നാണ് റിയാക്ഷൻ വീഡിയോകളിലൂടെ ശ്രദ്ധേയനായ യുട്യൂബർ മുപ്പൻസ് വ്ലോ​ഗ് വിമർശിച്ച് പറഞ്ഞത്.

Vijay Madhav Devika nambiar
Photo Credit: Vijay Madhav / FacebookVijay Madhav / Facebook

അടിമയാക്കി വെച്ചിരിക്കുകയാണെന്ന് തന്നെ കരുത് എന്ന് പറയാൻ ആരാണ് അവകാശം തന്നിട്ടുള്ളത്?. ഈ സമൂഹ​ത്തിൽ അടിമത്തം നിലനിൽക്കുന്നില്ല. ഇത് 2025 ആണ്. അടിമത്തം ഇല്ലാത്ത നാട്ടിൽ അടിമയാക്കി വെച്ചിരിക്കുകയാണെന്ന് തന്നെ കരുത് എന്ന സ്റ്റേറ്റ്മെന്റ് അം​ഗീകരിക്കാൻ കഴിയില്ലെന്നും മൂപ്പൻസ് വ്ലോ​ഗ് പറയുന്നു.

വീഡിയോയ്ക്ക് അനുകൂലിച്ചും പ്രതികൂലിച്ചുമെല്ലാം കമന്റുകൾ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ആ ഇന്റർവ്യൂവിൽ ദേവിക തന്നെ പറയുന്നുണ്ട് 28-29 വയസ് ആയപ്പോൾ പോലും ഫോൺ ഉപയോ​ഗിക്കാനോ ഫ്രണ്ട്‌സിനെ ഉണ്ടാക്കാനോ ഒന്നും വീട്ടിൽ അനുവദിച്ചിരുന്നില്ലെന്ന്. അങ്ങനെ തളച്ചിട്ട് വളർന്ന് വന്ന ഒരാൾക്ക് ഇങ്ങനെ ഒരാളെ കല്യാണം കഴിച്ചാൽ അയാളുടെ ടോക്സിസിറ്റി ഒന്നും മനസിലായിക്കോളണം എന്നില്ല.

അവരെ സംബന്ധിച്ച് ഇതാണ് ജീവിതം. അത് അവരുടെ സംസാരത്തിൽ നിന്ന് വ്യക്തമാണ് എന്നാണ് ചിലർ വിജയിയയുടെ പ്രസ്താവനയെ വിമർശിച്ച് കുറിച്ചത്. ദേവികക്ക്‌ ഇല്ലാത്ത പ്രശ്നം മറ്റുള്ളവർക്ക് എന്തിനാണ്. സ്വന്തം വീട്ടിലും ആ കുട്ടി അങ്ങനെയാണ് ജീവിച്ചത്. ചെറുപ്പം മുതൽ അനുസരിച്ച് ജീവിച്ചവരും അങ്ങനെ ജീവിച്ച അച്ഛനമ്മമാരെ കണ്ടും വളർന്നവർക്ക് ഇതൊരു പ്രശ്നം ആയിരിക്കില്ലെന്നാണ് വിജയിയേയും ദേവികയേയും അനുകൂലിച്ചവർ കുറിച്ചത്.

More from Filmibeat

Read more about: Devika Nambiar
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X