സുഹാനയില്ലാതെ യാത്ര, മഷൂറയ്ക്കും ബഷീറിനും വിമർശനം; ചർച്ചയാക്കി സോഷ്യൽ മീഡിയ
സോഷ്യൽ മീഡിയയിൽ എപ്പോഴും ശ്രദ്ധ നേടുന്ന കുടുംബമാണ് ബഷീർ ബഷിയുടേത്. സുഹാന, മഷൂറ എന്നീ രണ്ട് ഭാര്യമാർക്കൊപ്പമുള്ള ബഷീറിന്റെ ജീവിതം പലർക്കും കൗതുമാണ്. മിക്കവർക്കും ഇത് ഉൾക്കൊള്ളാനേ പറ്റുന്നില്ല. ക്രിസ്ത്യൻ മതസ്ഥയായിരുന്നു സുഹാനയെ വിവാഹം ചെയ്ത മക്കളായ ശേഷമാണ് ബഷീർ മഷൂറയെ വിവാഹം ചെയ്യുന്നത്. ആദ്യം എതിർത്തെങ്കിലും പിന്നീട് സുഹാന ബഷീറിന്റെ തീരുമാനത്തെ അംഗീകരിച്ചു. മഷൂറയെ സ്വന്തം സഹോദരിയെ പോലെ സ്നേഹിക്കുകയും ചെയ്യുന്നു.
എന്നാൽ സുഹാന ആരാധകരിൽ പലർക്കും വേദനയാണ്. സ്വന്തം ഭർത്താവ് മറ്റൊരാളെ വിവാഹം ചെയ്ത് ഒരേ വീട്ടിൽ കഴിയുന്നത് ഏത് സ്ത്രീക്കാണ് സഹിക്കാൻ പറ്റുകയെന്ന് ഇവർ ചോദിക്കുന്നു. തനിക്കൊരു വിഷമവും ഇല്ലെന്ന് സുഹാന പല തവണ പറഞ്ഞെങ്കിലും സുഹാനയുടെ മുഖം വിഷമം കാണാമെന്നാണ് ആരാധകർ പറയാറുള്ളത്. സുഹാന ഒടുവിൽ പങ്കുവെച്ച വ്ലോഗിലെ വാക്കുകളാണിപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. സുഹാനയില്ലാതെ മഷൂറയും ബഷീറും വിദേശത്ത് പോയതിനെക്കുറിച്ച് സുഹാന വ്ലോഗിൽ സംസാരിക്കുന്നുണ്ട്.

എന്താണ് സുഹാന മാത്രമേയുള്ളോയെന്ന് നിങ്ങളിപ്പോൾ വിചാരിക്കുന്നുണ്ടാകും. ഞാനും പിള്ളേരും മാത്രമേ വീട്ടിലുള്ളൂ. സർപ്രെെസെന്ന് പറയണോ എന്നറിയില്ല. മഷുറയും ബഷിയും എബ്രുവും ബാങ്കോക്കിലാണ് ഗയ്സ്. എല്ലാം പെട്ടെന്നായിരുന്നു. ഞങ്ങൾക്ക് പെട്ടെന്ന് ആഗ്രഹമൊക്കെ വന്നു. മഷുവിന്റെ സ്വന്തം ബ്രാൻഡിൽ ഓൺലെെൻ സ്റ്റോർ വരികയാണ്. അപ്പോൾ എല്ലാവരും നമ്മളെ സപ്പോർട്ട് ചെയ്യണം. പ്ലാൻ ചെയ്ത് ഇന്നലെ രാത്രി തന്നെ അവർ ഫ്ലെെറ്റ് കയറിയെന്നും സുഹാന പറഞ്ഞു.
സുഹാന പറഞ്ഞ ഈ ഭാഗം കട്ട് ചെയ്ത് സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചു. നിരവധി പേർ മഷൂറയെയും ബഷീറിനെയും വിമർശിച്ചു. ആ വീട്ടിൽ സുഹാനയ്ക്ക് ഭാര്യയുടെ സ്ഥാനമില്ല, സുഹാനയുടെ നിസഹായത കൊണ്ട് ബന്ധം തുടരുന്നു എന്നിങ്ങനെ കമന്റുകൾ വരുന്നുണ്ട്. നിങ്ങളുടെ ഉള്ളിലെ വിഷമം മുഖത്ത് കാണാം, സുഹാനയ്ക്ക് മികച്ച നടിക്കുള്ള അവാർഡ് കിട്ടണം, നിങ്ങൾക്ക് യൂട്യൂബ് റെവന്യൂ ഇല്ലേ മക്കളെയും കൊണ്ട് ഒറ്റയ്ക്ക് ജീവിച്ച് കൂടേ, ഒരു കണ്ടന്റില്ലെങ്കിലും നിങ്ങൾക്ക് റെവന്യു കിട്ടാൻ ഞങ്ങൾ കുത്തിയിരുന്ന് കാണാം എന്നെല്ലാം കമന്റുകളുണ്ട്.

ഇതേക്കുറിച്ച് ഷഫീന ബീവി എന്ന യൂട്യൂബറും ശക്തമായി പ്രതികരിച്ചിട്ടുണ്ട്. മഷൂറയെ നമ്മളെല്ലാവരും കുറ്റപ്പെടുത്തും. ഒരിക്കലും മഷൂറ തെറ്റുകാരിയല്ല. അവർക്ക് ജീവിക്കേണ്ടേ. അവർ വിവാഹം ചെയ്തിരിക്കുന്നത് ഭാര്യയുള്ള ഒരുത്തനെയാണെങ്കിലും അവൻ പറഞ്ഞ് കൊടുത്തിരിക്കുന്നത് ഞാൻ ഏറ്റവും കൂടുതൽ സ്നേഹിക്കുന്നത് നിന്നെയാണെന്നാണ്. അതിന് തെളിവല്ലേ ഇത്. ഒന്നുകിൽ യാത്ര പോകുമ്പോൾ എല്ലാവരുമായി പോകുക.
അല്ലെങ്കിൽ പോകാതിരിക്കുക. അങ്ങനെയൊരു സോഫ്റ്റ് കോർണർ മഷൂറ കാണിക്കേണ്ട ആവശ്യമെന്താണ്. മഷൂറയ്ക്ക് അവനെയും കൊണ്ട് പുറത്ത് പോകണമെന്ന് തോന്നി. പോയി. ഇതേ നടക്കൂ എന്ന് ഞാൻ പറഞ്ഞപ്പോൾ എന്നെ അടിക്കാൻ കേറി. സുഹാനയുൾപ്പെടെ എന്നെ പറഞ്ഞിട്ടുണ്ട്. കമന്റോളികളുടെ കമന്റൊന്നും ഞങ്ങൾക്ക് ആവശ്യമില്ലെന്നാണ് സുഹാന പറഞ്ഞത്.
ബഷീർ ബഷി എന്ന വ്യക്തിക്ക് ഇത് മൂന്നാമത്തെ പെണ്ണാണ്. രണ്ടാമത്തെ പെൺകുട്ടി തുറന്ന് പറഞ്ഞിട്ട് പോലും സുഹാന നിശബ്ദയായി. സുഹാന യഥാർത്ഥത്തിൽ വിക്ടിം ആണ്. മറ്റാരും വിക്ടിം ആക്കിയതല്ല. സ്വയം എടുത്ത് വെച്ചിരിക്കുന്ന മൂടുപടമാണ്. ഇതിൽ യഥാർത്ഥ കള്ളൻ ബഷീർ ആണ്. ആ രണ്ട് പെണ്ണുങ്ങളും ഇരകളാണ്. രണ്ടാമത്തവളോട് അമിത സ്നേഹവും വാത്സല്യവും കാണിക്കുന്നതിന് കാരണം അവൾ വന്ന ശേഷമാണ് സോഷ്യൽ മീഡിയ വഴിയുള്ള സമ്പാദ്യം ഉണ്ടായതും. മൂത്തവളും ഇളയവളും തന്നേ സ്നേഹിക്കാനും നന്നാക്കാനും മത്സരിക്കുന്നു. സുഭിക്ഷമായ ജീവിതം. അതിൽ കൂടെ വരുമാനം. നല്ല റിച്ച് ലെെഫ്. നല്ല പെണ്ണുങ്ങളെ സ്നേഹം നടിച്ച് പറഞ്ഞ് പറ്റിച്ച് വഞ്ചിച്ച ഒരുത്താനാണ് ബഷീറെന്നും ഷഫീന ബീവി കുറ്റപ്പെടുത്തി.


Click it and Unblock the Notifications