24 മണിക്കൂറും കണ്ട് ഇഷ്ടപ്പെട്ടതാണ്! റോബിനെ വട്ടംചുറ്റി ആരാധകര്‍, കല്യാണ വീട്ടില്‍ നിന്നുള്ള വീഡിയോ പുറത്ത്
ബിഗ് ബോസ് മലയാളത്തില്‍ പങ്കെടുത്തതിന് ശേഷം കേരളമൊട്ടാകെ തരംഗമായ താരമാണ് ഡോ. റോബിന്‍ രാധകൃഷ്ണന്‍. ബിഗ് ബോസ് പൂര്‍ത്തിയാക്കുന്നതിന് മുന്‍പ് പുറത്തേക്ക് ഇറങ്ങിയ റോബിന് വമ്പന്‍ സ്വീകരണമായിരുന്നു ലഭിച്ചത്. പിന്നീടുള്ള ജീവിതത്തിലും റോബിന്‍ എവിടെ പോയാലും ആളുകള്‍ കൂടുമെന്നുള്ള സ്ഥിതിയിലേക്ക് കാര്യങ്ങളെത്തി.
എന്നാല്‍ പെട്ടെന്ന് തന്നെ കാര്യങ്ങള്‍ മാറി മറിഞ്ഞു. റോബിനെതിരെ സോഷ്യല്‍ മീഡിയിയല്‍ വ്യാപകമായ വിമര്‍ശനങ്ങള്‍ ഉയര്‍ന്ന് വന്നു. പിന്നാലെ ഡിഗ്രേഡിങ്ങും നടന്നതായിട്ടാണ് താരം ആരോപിക്കുന്നത്. നിലവില്‍ വാര്‍ത്തകളില്‍ നിന്നെല്ലാം മാറി നടക്കുകയാണ് താരം. ഇടയ്ക്ക് സിനിമയിലേക്ക് കയറുന്നതിനെ കുറിച്ചും അതിന്റെ തിരക്കിലാണെന്നും റോബിന്‍ പറഞ്ഞിരുന്നു.

ഇപ്പോഴിതാ റോബിന്‍ ഇന്‍സ്റ്റാഗ്രാം പേജിലൂടെ പങ്കുവെച്ച വീഡിയോയാണ് വൈറലാവുന്നത്. 'മലപ്പുറം ഈ സ്‌നേഹത്തിന് നന്ദി', എന്നാണ് വീഡിയോയ്ക്ക് റോബിന്‍ നല്‍കിയ ക്യാപ്ഷന്‍. ശേഷം മലപ്പുറത്ത് ഒരു വിവാഹത്തില്‍ പങ്കെടുക്കാന്‍ പോയപ്പോഴുള്ള നിമിഷങ്ങളാണ് കാണിച്ചിരിക്കുന്നത്.
കാറില്‍ നിന്നും ഇറങ്ങിയത് മുതല്‍ റോബിനൊപ്പം ഫോട്ടോ എടുക്കാനും മറ്റുമായി ആളുകള്‍ ചുറ്റും കൂടുകയായിരുന്നു. ഇതിനിടയില്‍ കല്യാണ പന്തലില്‍ നിന്നും സ്ത്രീകളടക്കമുള്ളവര്‍ റോബിന് ചുറ്റും കൂടി. വിശേഷങ്ങള്‍ പറഞ്ഞും ഫോട്ടോ എടുത്തും എല്ലാവരുടെയും നടുവില്‍ നിറഞ്ഞ് നില്‍ക്കുകയായിരുന്നു താരം. റോബിനൊപ്പം പ്രതിശ്രുത വധുവും നടിയുമായ ആരതി പൊടിയും ഉണ്ടായിരുന്നു.

വീഡിയോ പുറത്ത് വന്നതിന് പിന്നാലെ റോബിനോട് ആളുകള്‍ക്കുള്ള സ്‌നേഹത്തെ കുറിച്ചാണ് ആരാധകര്‍ പറയുന്നത്. ഇതെല്ലാം കാണുമ്പോള്‍ ഭയങ്കര സന്തോഷം തോന്നുന്നു. ഡോക്ടര്‍ ഹാപ്പിയായിരിക്കുക. സ്‌നേഹിച്ചവരെല്ലാം എന്നും കൂടെയുണ്ടാവുമെന്ന് തുടങ്ങി നിരവധി കമന്റുകളാണ് വീഡിയോയുടെ താഴെ വരുന്നത്.
ഇത്രയും സ്‌നേഹം തരാന്‍ ഇപ്പോഴും ആളുകള്‍ ഉള്ളത് ഡോക്ടറുടെ ഭാഗ്യമാണ്. ഇതെപ്പോഴും ഇങ്ങനെ തന്നെ കാണട്ടെ. ഒന്ന് പഴയപോലെ ആക്ടീവയാല്‍ തീരുന്നതേയുള്ളു എല്ലാ ഡീഗ്രേഡിങ്ങും. സ്‌നേഹിക്കുന്ന ഒരുപാടുപേര്‍ കൂടെ ഉണ്ട്. റോബിന്‍ ബിഗ് ബോസില്‍ നിന്നും ഇറങ്ങിയത് ഒരുപാട് പേരുടെ നിഷ്‌കളങ്കമായ സ്‌നേഹവും കരുതലും കൊണ്ടാണ്. മലപ്പുറത്തിന്റെ സ്‌നേഹം എന്താണെന്ന് ഡോക്ടറുടെ ഒരു ഉദ്ഘാടന വീഡിയോയില്‍ കണ്‍കുളിര്‍ക്കെ കണ്ടതാണ്.
അതില്‍ ഒരു അംശവും കുറയാതെ ഇന്നും നിലനില്‍ക്കുന്നത് കാണുമ്പോള്‍ അഭിമാനവും ഒപ്പം സന്തോഷവും തോന്നുന്നു. ഡോക്ടറില്‍ നിന്നും യാതൊന്നും പ്രതീക്ഷിക്കാതെ ഇന്നും സ്‌നേഹിക്കുന്ന ഒരുപാട് ആളുകള്‍ ഇപ്പോഴും ഉണ്ട്. നിങ്ങളുടെ നന്മ മാത്രമേ അവര്‍ ആഗ്രഹിക്കുന്നുള്ളൂ. എന്നെങ്കിലും ഇതുപോലെ ഡോക്ടറെ നേരില്‍ കാണാന്‍ ദൈവം ഞങ്ങള്‍ക്കും അവസരം തരുമെന്ന് വിശ്വസിക്കുകയാണെന്നാണ് ഒരു ആരാധകന്‍ എഴുതിയിരിക്കുന്നത്.

ഡോക്ടറെ ആത്മാര്‍ത്ഥമായി അറിഞ്ഞ് സ്‌നേഹിച്ചവര്‍ അങ്ങനെ ഒന്നും ഒരിക്കലും വിട്ടുപോകില്ല. ഇതൊക്കെ കാണുമ്പോള്‍ ഒരുപാട് സന്തോഷമാണ് തോന്നുനനത്. കാരണം ഇരുപത്തിനാല് മണിക്കൂറും നിങ്ങളെ കണ്ടുകൊണ്ട് ഞങ്ങള്‍ അറിഞ്ഞ് ഇഷ്ട്ടപെട്ടതാണ്. ആ ഇഷ്ട്ടം ഒരിക്കലും കുറയില്ല
റോബിന്‍ ബ്രോയോടുള്ള സ്‌നേഹത്തിന് ഒരു കുറവും സംഭവിച്ചിട്ടില്ല. ആരൊക്കെ ശ്രമിച്ചാലും റോബിനെ സ്‌നേഹിക്കുന്നവരുടെ ഹൃദയത്തില്‍ നിന്നും ഒരിക്കലും ഒരിക്കലും അടര്‍ത്തി മാറ്റാനും സാധിക്കില്ല. ജാതിയോ മതമോ നിറമോ ഒന്നും നോക്കുന്നില്ല. ഒരേ പോലെ ചിരിച്ചു എല്ലാവര്‍ക്കും ഫോട്ടോ എടുക്കാന്‍ നിന്ന് കൊടുക്കുന്ന ആ മനസ്സ് ഉണ്ടല്ലോ അതാണ് ഇങ്ങളെ ഹൈലൈറ്റ്.
ഡോക്ടര്‍ എവിടെ ചെന്നാലും ഫോക്കസ് മൊത്തം നിങ്ങള്‍ കൊണ്ട് പോകും. എത്ര ഫോട്ടോസ് എടുത്താലും നിറഞ്ഞ പുഞ്ചിരിയോടെ വീണ്ടും എടുക്കുന്ന ഡോക്ടറുടെ മനസ്സാണ് എല്ലാര്‍ക്കും ഇഷ്ടം.
ഒരാളുടെ വ്യക്തിത്വത്തിന്റെ ഗുണമേന്‍മക്ക് കിട്ടുന്ന അംഗീകാരമാണ് ഇപ്പോഴും ഡോക്ടര്‍ റോബിന് കിട്ടി കൊണ്ടിരിക്കുന്നത്. ഏതൊക്കെ രൂപത്തില്‍ കഥകള്‍ മെനഞ്ഞിട്ടും മോശക്കാരനാക്കാന്‍ ശ്രമിച്ചിട്ടും ഏല്‍ക്കാതെ പോയത് 24 മണിക്കൂര്‍ ലൈവായി കണ്ട് പേഴ്‌സണാലിറ്റി എന്താണെന്ന് മനസ്സിലായത് കൊണ്ടാണ്. പിന്നെ മലപ്പുറത്തുകാരിയായതില്‍ ചെറിയൊരു അഭിമാനം എനിക്കും ഉണ്ടെന്നാണ് ഒരു ആരാധിക റോബിനോട് പറയുന്നത്.


Click it and Unblock the Notifications











