ക്യൂട്ട്നെസ് കൊണ്ടല്ല, പ്രാർത്ഥനയ്ക്ക് കഴിവുണ്ട്, ഹൻസികയ്ക്ക് പരിഹാസം; തക്ക മറുപടി; വാ​​ദപ്രതിവാദമിങ്ങനെ

സിനിമാ താരങ്ങൾക്ക് ലഭിച്ചിരുന്ന സ്പേസിലേക്ക് ഇന്ന് സോഷ്യൽ മീഡിയ താരങ്ങൾ ഒരു പരിധി വരെ എത്തിക്കഴിഞ്ഞു. കാരണം സിനിമാ താരങ്ങളേക്കാൾ ആളുകൾ ഫോൺ സ്ക്രീനിൽ ഇന്ന് കാണുന്നത് ഇൻഫ്ലുവൻസേർസിനെയാണ്. ഹൻസിക കൃഷ്ണയും ഇത്തരത്തിൽ എപ്പോഴും ജനം കാണുന്ന മുഖമാണ്. കൃഷ്ണകുമാർ കുടുംബത്തിലെ ഇരുപതുകാരിയായ ഇളയകുട്ടി. വീട്ടുകാരുടെ പൊന്നോമന. യുവാക്കളുടെ ക്രഷ്. ജെൻ സി പെൺകുട്ടികളുടെ ഫാഷൻ ഐക്കൺ. എങ്കിൽ പോലും ഹേറ്റേഴ്സും ഹൻസിക കൃഷ്ണയ്ക്കുണ്ട്. ഇരുപതുകാരിക്ക് കുറച്ചൊക്കെ പക്വതയാകാമെന്നാണ് വിമർശകരുടെ വാദം.

നടൻ ഇന്ദ്രജിത്തിന്റെ മകൾ പ്രാർത്ഥനയെയും ഹൻസിക കൃഷ്ണയെയും താരതമ്യം ചെയ്ത് കൊണ്ട് റെഡിറ്റിൽ നടക്കുന്ന ചർച്ചയാണിപ്പോൾ ശ്രദ്ധ നേടുന്നത്. പ്രാർത്ഥനയാേ, ഹൻസികയോ? പ്രാർത്ഥനയ്ക്ക് കഴിവെങ്കിലും ഉണ്ട് എന്ന ചോദ്യത്തിലാണ് ചർച്ച തുടങ്ങിയത്. പല അഭിപ്രായങ്ങളാണ് നെറ്റിസൺസ് പങ്കുവെച്ചത്. കൂടുതൽ പേരും പ്രാർത്ഥനയെ പ്രശംസിച്ചാണ് സംസാരിച്ചത്.

മികച്ച ​ഗായികയാണ് പ്രാർത്ഥന. ചെറുപ്രായത്തിൽ തന്നെ സിനിമകളിലും കൺസേർട്ടുകളിലും പാടി. സോഷ്യൽ മീഡിയ താരം എന്നതിനപ്പുറം ഒരു പ്രൊഫഷണൽ ആയി പ്രാർത്ഥനയെ ജനം കാണുന്നു. എന്നാൽ ഹൻസികയ്ക്ക് സോഷ്യൽ മീഡിയ താരം എന്നതിനപ്പുറം എടുത്ത് പറയാൻ മറ്റൊന്നുമില്ലെന്നാണ് നെറ്റിസൺസ് പറയുന്നത്. ഹൻസിക അറ്റൻഷൻ സീക്കർ ആണെന്നും ഫില്ലറുകളും മേക്കപ്പും ഇല്ലാതെ ഇൻസെക്യൂർ ആണെന്നും വിമർശനമുണ്ട്.

എന്നാൽ ഹൻസികയെ അനുകൂലിച്ച് അഭിപ്രായങ്ങൾ വരുന്നുണ്ട്. കരിയറിൽ മികച്ച തുടക്കം ലഭിച്ചയാളാണ് പ്രാർത്ഥന. അച്ഛൻ ഇന്ദ്രജിത്തിനും അമ്മ പൂർണിമയ്ക്കും വലിയ സ്വാധീനം സിനിമാ രം​ഗത്തുണ്ട്. ഇവരുടെ സംരക്ഷണം പ്രാർത്ഥനയ്ക്ക് ​ഗുണം ചെയ്യുന്നുണ്ടെന്നാണ് വാദം. കുടുംബപരമായി ധനികരാണ് പ്രാർത്ഥന. ഇൻസ്റ്റ​ഗ്രാമിൽ നിന്നുള്ള പണം ആവശ്യമില്ല. എന്നാൽ ഹൻസികയ്ക്ക് അത്രയും സമ്പത്തില്ല. സോഷ്യൽ മീഡിയയാണ് പ്രധാന വരുമാന മാർ​ഗമെന്ന് ഹൻസികയെ അനുകൂലിക്കുന്നവർ ചൂണ്ടിക്കാട്ടുന്നു.

Hansika Krishna  Prarthana Indrajith

പ്രാർത്ഥനയും ഇൻസ്റ്റ​ഗ്രാമിൽ ആളുകളെ ആകർഷിക്കുന്ന ഡാൻസ് റീലുകൾ പോസ്റ്റ് ചെയ്യാറുണ്ട്. എന്താണ് എൻ​ഗേജ്മെന്റ് കൊണ്ട് വരികയെന്ന് ഇവർക്കെല്ലാം അറിയാം. പ്രാർത്ഥനയെ പോലെ കഴിവുള്ള ഒരാൾക്ക് തന്റെ കഴിവ് കൊണ്ട് മാത്രം മുന്നോട്ട് പോകാം. എക്സ്ട്രാ ഫൺ കാര്യങ്ങൾ പോസ്റ്റ് ചെയ്യേണ്ട ആവശ്യമില്ല. പക്ഷെ പ്രാർത്ഥനയ്ക്ക് വ്യക്തമായി മാർക്കറ്റ് അറിയാം. അവൾ തന്റെ യൂട്യൂബ് ചാനൽ വീണ്ടും പുനരാരംഭിച്ചു.

ഹൻസികയ്ക്ക് തന്റെ സഹോ​ദ​രിമാരേക്കാൾ സ്ക്രീൻ പ്രസൻസുണ്ട്. ലൂക്കയിലെ ചെറിയ റോൾ നന്നായിരുന്നു. പക്ഷെ അതിന് ശേഷം അഭിനയിച്ചിട്ടില്ല. അതിനാൽ ഇപ്പോൾ ഹൻസികയുടെ റേഞ്ച് പറയാൻ പറ്റില്ല. പക്ഷെ ചെറിയ കൊളേബറേഷൻ വീഡിയോകളിൽ പോലും ഹൻസിക ക്യാമറയുണ്ടെന്ന് അവെയർ അല്ല. തന്റെ ചേച്ചിമാരെ പോലെ ചോദിക്കുന്നതിന്റെ പത്തിരട്ടി എക്സ്പ്രഷൻ മുഖത്ത് വരുത്തുന്നില്ലെന്നും കമന്റുണ്ട്.

More from Filmibeat

Read more about: social media
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X