കുഞ്ഞിനായി അക്കൗണ്ട് പോലും തുടങ്ങി, പക്ഷെ എല്ലാം പാളി; പേളിയുടെ വഴിയിലേക്കില്ല; ദിയ ചർച്ചയാകുന്നു

സിനിമാ താരങ്ങളേക്കാൾ ഇൻഫ്ലുവൻസേർസ് ചർച്ചയാകുന്ന കാലഘട്ടമാണിത്. ഇക്കൂട്ടത്തിൽ ഏറ്റവും ചർച്ചയാകുന്ന മലയാളി ഇൻഫ്ലുവൻസർ പേളി മാണിയാണ്. ആരാധകരുടെ പിന്തുണയാണ് പേളിയെ ഇന്ന് ഈ നിലയിലേക്ക് എത്തിച്ചത്. ഫാമിലി വ്ലോ​ഗർ കൂടിയായ പേളി മക്കളുടെ സന്തോഷകരമായ നിമിഷങ്ങൾ ക്യാമറയിൽ പകർത്തി ആരാധകരുമായി പങ്കുവെക്കാറുണ്ട്. ആരാധകർക്ക് തന്റെ മക്കളോടുള്ള സ്നേഹം പേളി മാണി മനസിലാക്കുന്നു. ഒരിക്കൽ ഒരു ആരാധകന്റെ കയ്യിൽ മകളെ കൊടുക്കാനും പേളി തയ്യാറായി.

താരമാണെന്ന ഭാവമില്ലാതെ എല്ലാവരോടും സ്നേഹത്തോ‌ടെ ഇടപഴകിയതാണ് പേളിയുടെ വിജയത്തിൽ പ്രധാന ഘടകമായ ഒരു കാര്യം. പേളിയുടെ അതേ ട്രാക്കിലേക്കായിരുന്നു ഇൻഫ്ലുവൻസർ ദിയ കൃഷ്ണയുടെ വരവ്. പേളിയെ പോലെ ഡെലിവറി വ്ലോ​ഗ് ദിയയും പങ്കുവെച്ചു. വ്ലോ​ഗ് കേരളമൊന്നടങ്കം ചർച്ച ചെയ്തു. പിന്നീടിങ്ങോ‌ട്ട് കുഞ്ഞായിരുന്നു ദിയയുടെ വ്ലോ​ഗുകളിലെ പ്രധാന കണ്ടന്റ്. എന്നാൽ ഇടയ്ക്ക് വെച്ച് ദിയക്ക് പാളി. പേളിക്ക് പ്രശംസകളുടെ പ്രവാഹമാണെങ്കിൽ ദിയക്ക് കുറ്റപ്പെടുത്തലുകളുടെയും വിമർശനങ്ങളുടെയും ഒരു നിര തന്നെയാണ് വന്നത്.

Diya Krishna  Pearle Maaney
Photo Credit: Instagram / Diya Krishna, Pearle Maaney

പേളിയുടെ സ്വഭാവ രീതികൾ ജനത്തിനിഷ്ടപ്പെട്ടു. എന്നാൽ ദിയക്ക് അഹങ്കാരമാണെന്നാണ് ഇവർ പറയുന്നത്. കുഞ്ഞിന്റെ കാര്യത്തിൽ അശ്രദ്ധ കാണിക്കുന്നെന്ന വിമർശനവും വന്നു. മൂന്ന് മാസം പോലും തികയാത്ത കുഞ്ഞിനെയും കൊണ്ട് സിനിമാ തിയറ്ററിൽ പോയതായിരുന്നു വിമർശനത്തിന് വഴി വെച്ച ഒരു സംഭവം.

പിന്നീട് കുഞ്ഞിനെ എങ്ങനെ വളർത്തണം, കഴിക്കാൻ എന്തുകൊടുക്കണം എന്നെല്ലാം തുടരെ വ്യൂവേർസിന്റെ അഭിപ്രായം വന്നു. ഇതോടെ ഇനി പഴയത് പോലെ വ്ലോ​ഗിൽ തന്റെ ജീവിതം തുറന്ന് കാണിക്കേണ്ട എന്ന തീരുമാനത്തിലെത്തിയിരിക്കുകയാണ് ദിയ കൃഷ്ണ. കുഞ്ഞിന്റെ പേരിൽ ഇൻസ്റ്റ​ഗ്രാമിൽ ഒരു അക്കൗണ്ട് ദിയയും അശ്വിനും തുട‌ങ്ങിയിരുന്നു. എന്നാൽ ഈ വർഷം ഈ അക്കൗണ്ടിൽ പോസ്റ്റുകളൊന്നുമില്ല. കുഞ്ഞിനെ സോഷ്യൽ മീ‍ഡിയയിൽ നിന്ന് മാറ്റി നിർത്താനുള്ള ദിയയുടെ തീരുമാനം നല്ലതാണെന്ന് അഭിപ്രായങ്ങൾ വരുന്നുണ്ട്.

കുഞ്ഞിന്റെ കാര്യത്തിൽ ദിയ പൊസസീവ് ആണെന്ന വിമർശനവും വരുന്നുണ്ട്. ‍പത്ത് മിനുട്ടിൽ കൂടുതൽ കുഞ്ഞിനെ മറ്റാരും എടുക്കുന്നത് ദിയക്ക് ഇഷ്ടമല്ല. ഇക്കാര്യം ദിയ തന്നെയാണ് ഒരു അഭിമുഖത്തിൽ തുറന്ന് പറഞ്ഞത്. ഇപ്പോൾ കുഞ്ഞിനെ മറ്റാരും ഉമ്മ വെക്കുന്നതിനെതിരെയാണ് ദിയ നിരന്തരം ഇൻസ്റ്റ​ഗ്രാം സ്റ്റോറികൾ പങ്കുവെക്കുന്നത്. കുഞ്ഞിന്റെ മുഖത്ത് ഉമ്മ വെക്കുന്നത് അണുബാധ വരാൻ കാരണമാകുമെന്നാണ് ദിയ പറയുന്നത്.

ഇത് ഡോക്ടർമാർ ശരി വെക്കുന്ന വാദവുമാണ്. എന്നാൽ ദിയ മറ്റുള്ളവരെ വേദനിപ്പിക്കുന്ന തരത്തിലാണ് ഈ നിബന്ധന സോഷ്യൽ മീഡിയയിലൂടെ പ്രകടിപ്പിക്കുന്നത് എന്നാണ് വിമർശനങ്ങൾ. വീട്ടുകാർ പോലും കുഞ്ഞുങ്ങളെ ചുംബിക്കരുതെന്ന പറയുന്ന റീലുകൾ ദിയ പങ്കുവെക്കുന്നുണ്ട്. ഇത് സ്വന്തം വീട്ടുകാരെ ഉദ്ദേശിച്ചാണോ എന്ന ചോദ്യവും വരുന്നുണ്ട്. അമ്മയാകണമെന്നും കുടുംബ ജീവിതം നയിക്കണമെന്നും ദിയയുടെ വലിയ ആ​ഗ്രഹമായിരുന്നു. ഈ സ്വപ്നം സഫലമായതിന്റെ സന്തോഷത്തിലാണ് ദിയ. ദിയയുടെ ലോകം തന്നെ ഇന്ന് മകനാണ്.

More from Filmibeat

Read more about: diya krishna pearle maaney
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X