ദിയക്ക് ചിന്തിക്കാൻ പറ്റാത്ത സമ്പത്തുള്ള മീനാക്ഷി, പക്ഷെ ഒരു വാക്ക് പൊങ്ങച്ചം പറയില്ല; ചർച്ച
ഇൻഫ്ലുവൻസർ ദിയ കൃഷ്ണയ്ക്ക് നേരെയുള്ള വിമർശനം തുടരുന്നു. ദിയ വല്ലാതെ പൊങ്ങച്ചം പറയുന്നു എന്നാണ് സോഷ്യൽ മീഡിയയിലെ വിമർശനം. തന്റെ ദുബായ് യാത്രയുടെ രണ്ട് വ്ലോഗുകളാണ് ദിയ കഴിഞ്ഞ ദിവസങ്ങളിൽ പങ്കുവെച്ചത്. രണ്ടും വ്ലോഗുകളിലും ദിയ വല്ലാതെ സ്വയം പുകഴ്ത്തുന്നെന്നും താൻ പണക്കാരിയാണെന്ന് കാണാക്കാൻ ശ്രമിക്കുന്നെന്നും വാദമുണ്ട്. ഞങ്ങൾക്ക് പെെസയുള്ളത് കൊണ്ടാണ് കറങ്ങി നടക്കുന്നതെന്ന് പുതിയ വ്ലോഗിൽ ദിയ പറയുന്നുണ്ട്.
മുൻപത്തെ വ്ലോഗിൽ ബിസിനസ് ക്ലാസ് ടിക്കറ്റിലാണ് യാത്രയെന്ന് എടുത്ത് പറയുകയും ചെയ്തു. താരപുത്രികളായ മറ്റുള്ളവർക്കൊന്നും ഇത്രയും പൊങ്ങച്ചം ഇല്ലന്നൊണ് സോഷ്യൽ മീഡിയയിൽ വരുന്ന കമന്റുകൾ. ഇതൊക്കെ ആദ്യമായിട്ടായിരിക്കും അതാണ് ഇങ്ങനെ പൊങ്ങച്ചം പറയുന്നത് അങ്ങനെയൊക്കെ ജീവിച്ചു വളർന്നവരൊന്നും ഇത്രേം പൊങ്ങച്ചം പറയില്ല വിസ്മയ മോഹൻലാലും കല്യാണി പ്രിയദർശനും മാളവിക ജയറാമും ഒക്കെ എന്ത് മാത്രം എളിമയുള്ളവരാണ് അവരുടെ ജീവിതരീതി ഇതിനെക്കാളും എത്രയോ മുകളിലാണ്.. കാണുന്ന പ്രേക്ഷകർക്ക് മുൻപിൽ ഈ അല്പത്തരം പറച്ചിൽ വേണ്ടായിരുന്നു എന്നാണ് ഒരു കമന്റ്.

വിസ്മയ മോഹൻലാൽ, കല്യാണി പ്രിയദർശൻ, മാളവിക ജയറാം, മീനാക്ഷി ദിലീപ് തുടങ്ങിയവരെല്ലാം കോടികൾ ആസ്തിയുള്ള താരപുത്രിമാരാണ്. മീനാക്ഷിയും ദിയ കൃഷ്ണയും തമ്മിൽ വലിയ പ്രായവ്യത്യാസമില്ല. ദിയയേക്കാൾ സമ്പത്ത് മീനാക്ഷിക്കുണ്ട്. മിനി കൂപ്പർ ഡ്രെെവ് ചെയ്ത് പോകുന്ന മീനാക്ഷിയെ ആരാധകർ കണ്ടതാണ്. ചെറുപ്പം തൊട്ടേ വിദേശയാത്രകൾക്ക് പോകുന്നയാളാണ് മീനാക്ഷി. എന്നാൽ ഒരിക്കൽ പോലും പൊതുജനത്തിന് മുന്നിൽ മീനാക്ഷി സ്വയം പുകഴ്ത്തി സംസാരിച്ചിട്ടില്ല.
സാമ്പത്തിക പ്രശ്നങ്ങൾ അഭിമുഖീകരിച്ചവരാണ് ദിയയുടെ കുടുംബം. സ്കൂൾ ഫീസ് പോലും അടയ്ക്കാൻ ബുദ്ധിമുട്ടിയ നാളുകളുണ്ടെന്ന് ദിയയുടെ ചേച്ചി അഹാന കൃഷ്ണ ഒരിക്കൽ പറഞ്ഞിട്ടുണ്ട്. സോഷ്യൽ മീഡിയയാണ് ഈ കുടുംബത്തിന്റെ ഗതി മാറ്റിയത്. ഒരു വീട്ടിൽ തന്നെ അഞ്ച് സോഷ്യൽ മീഡിയ താരങ്ങൾ. ഇവരെല്ലാം ലക്ഷങ്ങൾ സമ്പാദിക്കുന്നു. ഇതിന് പുറമെ ബിസിനസുകളുമുണ്ട്. ദിയ ലക്ഷങ്ങൾ വരുമാനമുള്ള ബിസിനസുകാരിയാണ്. 60 ലക്ഷത്തിലേറെ രൂപ ഈയടുത്ത് ദിയയുടെ സ്ഥാപനത്തിൽ നിന്നും മുൻ ജീവനക്കാരികൾ തട്ടിയെടുത്തിരുന്നു. ഈ വാർത്ത പുറത്ത് വന്നപ്പോഴാണ് ദിയയുടെ വരുമാനം എത്രത്തോളമുണ്ടെന്ന് പൊതുജനത്തിന് മനസിലായത്.
എന്നാൽ പണത്തോടൊപ്പം അൽപ്പം വിനയവും ആകാമെന്നാണ് ദിയക്ക് നെറ്റിസൺസ് നൽകുന്ന ഉപദേശം. മറുവശത്ത് മീനാക്ഷി ദിലീപ് കോടികൾ ആസ്തിയുള്ള താരപുത്രിയാണ്. അച്ഛൻ ദിലീപും അമ്മ മഞ്ജു വാര്യരും കോടികൾ വാരുന്ന താരങ്ങൾ. മീനാക്ഷി ഡോക്ടറും. സോഷ്യൽ മീഡിയ വരുമാന മാർഗമാക്കേണ്ട സാഹചര്യം മീനാക്ഷിക്കില്ല. വല്ലപ്പോഴും പോസ്റ്റുകൾ ഇടും എന്നല്ലാതെ മീനാക്ഷിയുടെ ശബ്ദം പോലും ആരാധകർ കേൾക്കാറില്ല.


Click it and Unblock the Notifications











