സുധിയുടെ ഭാഗത്ത് വലിയ തെറ്റുണ്ട്, പറയാതെ വയ്യ; എത്ര പേരുടെ ജീവിതമാണ് പ്രശ്നത്തിലായത്; വിമർശനങ്ങൾ

രേണു സുധിക്കെതിരെയുള്ള വിമർശനങ്ങൾ രേണുവിന്റെ അന്തരിച്ച ഭർത്താവ് നടൻ കൊല്ലം സുധിയിലേക്കും നീങ്ങുന്നു. രേണു സഹായിച്ചവരെ പിന്നീട് തള്ളിപ്പറയുന്ന പ്രകൃതക്കാരിയാണെന്ന് വാദിക്കാൻ കൊല്ലം സുധിയുടെ പഴയൊരു വിവാദം യൂട്യൂബേർസ് ചർച്ചാ വിഷയമാക്കുന്നുണ്ട്. സാമ്പത്തികമായി ബുദ്ധിമുട്ടിയ സമയത്ത് സുധി പലരെയും വിളിച്ച് പണം ചോദിച്ചിരുന്നു. തന്റെ ബുദ്ധിമുട്ടുകൾ പറഞ്ഞാണ് സുധി പലരിൽ നിന്നും പണം വാങ്ങിയത്. രേണുവിനെക്കൊണ്ട് സുധി സംസാരിപ്പിച്ചു. എന്നാൽ പിന്നീട് ഈ പണം തിരികെ നൽകാഞ്ഞതോടെ പരാതികൾ വന്നു. അത് അന്ന് വിവാദ വിഷയമായിരുന്നു. സുധി തട്ടിപ്പ് നടത്തിയെന്ന് പലരും പറഞ്ഞു.

അന്നത്തെ ഫോൺ സംഭാഷണങ്ങളാണ് ഇപ്പോൾ വീണ്ടും പ്രചരിക്കുന്നത്. സുധി പണം ആവശ്യപ്പെട്ട ആളോട് രേണുവും ഫോണിൽ സംസാരിക്കുന്നുണ്ട്. അഖിലേ നാട്ടിൽ എവിടെയാണ്. നാട്ടിൽ വരുമ്പോൾ ഇങ്ങോട്ട് വരണേ, ഞങ്ങളെ സ്റ്റാർ മാജിക്കിൽ കണ്ടിരിക്കുമല്ലോ, കുറച്ച് ബുദ്ധിമുട്ടായി ഏട്ടന്, ഹെൽപ് ചെയ്യാമെന്ന് പറഞ്ഞ മനസിന് ഒരുപാട് നന്ദി എന്നാണ് രേണു പറയുന്നത്.

Kollam Sudhi

എന്നെപ്പോലൊരു സെലിബ്രിറ്റിയെ താൻ നാല് ദിവസമായി പറ്റിക്കുകയാണെന്നേ ചേട്ടൻ പറയുള്ളൂ. മൂന്ന് മാസം മുമ്പ് വരെ എല്ലാവരും ക്യാഷ് അയച്ച് തന്നതാണെന്ന് ഒരാളോട് കൊല്ലം സുധി പറയുന്നുണ്ട്. സുധി അന്ന് തനിക്ക് മെസേജ് അയക്കുന്ന പലരോടും പണം ചോദിച്ചിരുന്നു എന്നതിനും തെളിവുണ്ട്. മക്കളേ, ചേട്ടന് ഒരു ഹെൽപ് ചെയ്ത് തരുമോ എന്നറിയാൻ വേണ്ടി വിളിച്ചതാണ്, എങ്ങനെയെങ്കിലും പെട്ടെന്ന് അയക്കാൻ എന്തെങ്കിലും മാർ​ഗമുണ്ടോ എന്നെല്ലാം കൊല്ലം സുധി ചോദിക്കുന്നുണ്ട്. പണം തിരികെ ചോദിക്കുന്നവരോട് കാെല്ലം സുധി ദേഷ്യപ്പെടുന്നുമുണ്ട്.

രേണുവിനെ വിമർശിക്കാനാണ് ഈ വിഷയം വീണ്ടും യൂട്യൂബേർസ് ചർച്ചയാക്കിതയെങ്കിലും കൊല്ലപ്പെട്ട സുധിക്ക് നേരെ വ്യപക വിമർശനം വരുന്നുണ്ട്. സുധി ജീവിതത്തിൽ ചെയ്ത തെറ്റുകൾ ഓരോന്നായി പലരും ചൂണ്ടിക്കാട്ടുന്നു. മൂന്ന് തവണ വിവാഹം ചെയ്തു, കടുത്ത മദ്യപാനം, അറിയപ്പെടുന്ന സ്റ്റേജ് ആർട്ടിസ്റ്റായിട്ടും ഒന്നും സമ്പാദിക്കാതിരുന്ന സാഹചര്യം തുടങ്ങിയവ നെറ്റിസൺസും ചില യൂട്യൂബേർസും ചൂണ്ടിക്കാട്ടുന്നു.

Kollam Sudhi  Renu Sudhi

ആദ്യ ഭാര്യയിലെ മകനും രേണുവിൽ പിറന്ന മകനും കൊല്ലം സുധിക്കുണ്ട്. മക്കളുടെ ജീവിതം ജനമധ്യത്തിലേക്ക് വലിച്ചിഴച്ചതിൽ കൊല്ലം സുധിക്കും രേണുവിനും ഒരുപോലെ പങ്കുണ്ടെന്ന് വിമർശനമുണ്ട്. കിച്ചു, രണ്ടാമത്തെ ഭാര്യ വീണ എസ് പിള്ള, രേണു, മകൻ റിതപ്പൻ തുടങ്ങിവരെയെല്ലാം സുധിക്ക് ജീവിതത്തിൽ പറ്റിയ പാളിച്ചകൾ പ്രത്യക്ഷമായോ പരോക്ഷമായോ ബാധിച്ചിട്ടുണ്ടെന്നും അഭിപ്രായങ്ങളുണ്ട്. കൊല്ലം സുധി നിരവധി രാജ്യങ്ങളിൽ പ്രോ​ഗ്രാമുകൾ ചെയ്തിട്ടുണ്ടെന്നും ഈ സാഹചര്യത്തിൽ ജീവിക്കേണ്ടയാളായിരുന്നില്ലെന്നും നേരത്തെ സ്റ്റാർ മാജിക് ഡയരക്ടർ അനൂപ് ജോൺ പറഞ്ഞിട്ടുണ്ട്.

എന്തുകൊണ്ട് സുധി ചേട്ടൻ പെെസയില്ലാത്ത സാഹചര്യത്തിലേക്ക് പോയെന്ന് ഞാൻ ആലോചിച്ചിട്ടുണ്ട്. ഒരുപാട് പേർ പുള്ളിയുടെ ഫാൻസായിരുന്നു. അത്രയും തിളങ്ങി നിന്നതാണ്. സുധി ചേട്ടൻ യാത്ര ചെയ്യാത്ത രാജ്യങ്ങളില്ല. ഒരുപാട് ഷോകൾ ചെയ്തിട്ടുണ്ട്. സ്റ്റാർ മാജിക് ഷൂട്ട് കഴിഞ്ഞാൽ ആദ്യം പോകുന്നത് സുധി ചേട്ടന്റെ പേയ്മെന്റാണ്. സുധി ചേട്ടന്റെ അച്ഛൻ ​സർക്കാർ ഉദ്യോ​ഗസ്ഥനായിരുന്നു. സുധി ചേട്ടൻ കുറച്ച് കൂടെ വലിയ നിലയിൽ ജീവിക്കേണ്ട ആളായിരുന്നെന്നു എന്നാണ് അനൂപ് ജോൺ പറഞ്ഞത്.

Read more about: Renu Sudhi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X