ഇത് തന്ത്രപരമായ പ്രൊമോഷനോ? 'ആരാധകരുടെ ചോദ്യത്തിന് പേളി മറുപടി പറയുന്നതിന് മറ്റൊരു കാരണം': റെഡിറ്റ് യൂസേർസ്
സോഷ്യൽ മീഡിയയിലെ ഏറ്റവും വലിയ താരമാണ് പേളി മാണി. എപ്പോഴും പ്രസരിപ്പോടെയുള്ള സംസാരം, കുടുംബബന്ധങ്ങൾക്ക് നൽകുന്ന മൂല്യം, ആരാധകർ നൽകുന്ന സ്നേഹത്തെ വിലമതിക്കുന്നത് തുടങ്ങി പേളി മാണിയെ ജനപ്രിയയാക്കിയ പല ഘടകങ്ങളുമുണ്ട്. യുവ ജനതയ്ക്കൊപ്പം വീട്ടമ്മമാർക്കും പേളി പ്രിയങ്കരിയാണ്. ബിഗ് ബോസിൽ വന്ന ശേഷമാണ് പേളിക്ക് ഇത്രമാത്രം ജനപ്രീതി കൂടിയത്. പിന്നീടിങ്ങോട്ട് യൂട്യൂബ് ചാനൽ വഴി തന്റെ ജീവിതത്തിലെ സന്തോഷങ്ങളും വിശേഷങ്ങളും പേളി സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചു.
സോഷ്യൽ മീഡിയ റീച്ച് പേളിയുടെ ജീവിതം തന്നെ മാറ്റി മറിച്ചു. ജനങ്ങളുടെ പിന്തുണയില്ലായിരുന്നെങ്കിൽ തനിക്കിതൊന്നും സാധ്യമാകില്ലായിരുന്നു എന്നാണ് പേളി പറയുന്നത്. മക്കൾ രണ്ട് പേരുടെയും വിശേഷങ്ങളെല്ലാം പേളി സോഷ്യൽ മീഡിയയിൽ പങ്കുവെക്കാറുണ്ട്. അതേസമയം ജനങ്ങളുടെ സ്നേഹത്തിന് വേണ്ടി മാത്രമല്ല പേളി തന്റെ ജീവിതം സോഷ്യൽ മീഡിയയിൽ തുറന്ന് കാണിക്കുന്നത്. താരത്തിന് ഇത് പ്രധാന വരുമാന മാർഗമാണ്.

യൂട്യൂബ് ചാനലിലൂടെയും വിവിധ ബ്രാൻഡുകളുടെ കൊളാബറേഷനിലൂടെയും വലിയ വരുമാനം പേളി മാണിക്ക് ലഭിക്കുന്നുണ്ട്. യൂട്യൂബിലും ഇൻസ്റ്റഗ്രാമിലുമെല്ലാം പേളി മാണിയുടെ ഫാൻസിനെയാണ് കൂടുതൽ കാണാറ്. നെഗറ്റീവ് കമന്റുകൾ പേളി തന്റെ ചാനലിൽ നിന്നും അക്കൗണ്ടിൽ നിന്നും നീക്കം ചെയ്യാറുണ്ട്. എന്നാൽ റെഡിറ്റിൽ പേളി മാണിയെ എതിർക്കുന്ന വലിയൊരു ഗ്രൂപ്പ് തന്നെയുണ്ട്. പേളിയെ വിമർശിച്ച് കൊണ്ട് പലപ്പോഴും റെഡിറ്റിൽ പോസ്റ്റുകളും വരാറുണ്ട്.
ഇത്തരത്തിൽ വന്നിരിക്കുന്ന ഒരു പോസ്റ്റാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. കഴിഞ്ഞ ദിവസം ഇൻസ്റ്റഗ്രമിൽ പേളി ക്യു ആന്റ് എ സെഷൻ നടത്തിയിരുന്നു. ആരാധകരുടെ പല ചോദ്യങ്ങൾക്കും പേളി മറുപടി നൽകി. കുടുംബ ജീവിതത്തെക്കുറിച്ചും മറ്റുമുള്ള ചോദ്യത്തിന് പേളി മറുപടി നൽകി. ചിലർ ശ്രദ്ധിച്ചത് ഹെയർ കെയർ എങ്ങനെയെന്ന ചോദ്യത്തിന് പേളി നൽകിയ മറുപടിയാണ്. ഒരു ഹെയർ ഓയിൽ ബ്രാൻഡാണ് തന്റെ മുടിയുടെ ആരോഗ്യം സംരക്ഷിക്കുന്നതെന്ന് പേളി പറയുന്നു.

പേളി ഈ ക്യു ആന്റ് സെഷൻ വെച്ചത് തന്നെ ഈ ഹെയർ ഓയിലിന്റെ പ്രൊമോഷന് വേണ്ടിയാണെന്ന് റെഡിറ്റ് യൂസേർസ് പറയുന്നു. മുമ്പ് പല തവണ പേളി നടത്തിയ ക്യു ആന്റ് എ സെഷനുകളിൽ ചേച്ചിയുടെ ഹെയർ സൂപ്പർ ആണ്, എന്താണ് രഹസ്യമെന്ന ചോദ്യം വന്നിട്ടുണ്ട്. വളരെ തന്ത്രപരമായി പേളി ഒരു ബ്രാൻഡ് പ്രൊമോട്ട് ചെയ്യുന്നു എന്നാണ് റെഡിറ്റിലെ കമന്റുകൾ. അതേസമയം പേളിയെ സ്നേഹിക്കുന്നവർ ഇത്തരം വാദങ്ങൾ അംഗീകരിക്കാറില്ല.എപ്പോഴും പോസിറ്റിവിറ്റിക്ക് പ്രാധാന്യം നൽകുന്ന പേളി നെഗറ്റീവായ കാര്യങ്ങളെ അവഗണിക്കുന്നു.
അൺപ്രൊഫഷണലായാണ് പേളി ഇപ്പോൾ തന്റെ ഷോ കെെകാര്യം ചെയ്യുന്നതെന്ന് ഈയടുത്ത് റെഡിറ്റിൽ അഭിപ്രായം വന്നിരുന്നു. ഏത് അതിഥി വന്നാലും സ്വന്തം കുടുംബ കാര്യങ്ങൾ പേളി ചർച്ച വിഷയമാക്കുന്നു എന്നായിരുന്നു വിമർശനം. അതിഥിയെക്കുറിച്ച് അറിയുന്നതിനേക്കാൾ തന്റെ കാര്യങ്ങൾ സംസാരിക്കാനാണ് പേളി മാണിക്ക് താൽപര്യമെന്നും വാദം വന്നു. പേളി മാണിയുടെ ഷോയോട് ആളുകൾ അതൃപ്തി പ്രകടിപ്പിച്ച് തുടങ്ങിയെന്നും റെഡിറ്റിൽ വാദം വന്നു. രഞ്ജിനി ഹരിദാസിന്റെ പുതിയ ഷോ ദ ഗ്രീൻ റൂം പ്രഖ്യാപിച്ചപ്പോൾ പേളിയുടെ ഷോയുമായി ചിലർ താരതമ്യം ചെയ്യുകയും ചെയ്തു. എന്നാൽ പേളിയുടെ ഷോയ്ക്ക് ഇന്നും വലിയ വ്യൂവേർസ് ഉണ്ട്.


Click it and Unblock the Notifications