അച്ഛൻ ഐസിയുവിൽ കിടക്കുമ്പോൾ ആഘോഷം, മാതാപിതാക്കളെ നട തള്ളുന്ന മക്കളില്ലേ?, അദ്ദേഹം ജീവനോടെയുണ്ടല്ലോ; മറുപടി
ഒരു ഇടവേളയ്ക്കുശേഷം പതിവ് ഹോം വ്ലോഗ് വീഡിയോയുമായി സിന്ധു കൃഷ്ണ എത്തി. കുറച്ച് അധികം ദിവസത്തെ വിശേഷങ്ങൾ എല്ലാം ഉൾക്കൊള്ളിച്ചായിരുന്നു ഇത്തവണ സിന്ധു വ്ലോഗ് ചെയ്തത്. ഓമിയുടെ വരവിനുശേഷവും മൂന്നാമത്തെ മകൾ ഇഷാനി സിനിമയിൽ അരങ്ങേറിയശേഷവും ഒഴിവ് സമയങ്ങൾ സിന്ധുവിന് ലഭിക്കാറില്ല. അതിനാൽ തന്നെ വ്ലോഗുകൾ പങ്കുവെക്കുന്ന ഇടവേളകളും കൂടി.
വീഡിയോ വരാൻ വൈകിയതിന്റെ കാരണം അന്വേഷിച്ചായിരുന്നു പുതിയ വ്ലോഗ് പ്രത്യക്ഷപ്പെട്ടപ്പോൾ വന്ന ഏറെയും കമന്റുകൾ. മക്കളുടെ വ്ലോഗുകളെക്കാൾ സിന്ധുവിന്റെ വ്ലോഗിനാണ് ആരാധകർ കൂടുതൽ. ഇത്തവണ തിരുവോണം കൃഷ്ണകുമാർ കുടുംബത്തിന് ആഘോഷിക്കാൻ കഴിഞ്ഞിരുന്നില്ല. ദിയയുടെ കുഞ്ഞും സിന്ധുവിന്റെ അച്ഛനും അസുഖങ്ങൾ മൂലം ആശുപത്രിയിൽ അഡ്മിറ്റായിരുന്നു.

അതിനാലാണ് തിരുവോണ ആഘോഷങ്ങൾ വേണ്ടെന്ന് കുടുംബം തീരുമാനിച്ചത്. രണ്ടുപേരുടേയും ആരോഗ്യസ്ഥിതി മെച്ചപ്പെട്ടശേഷം ഓണം ആഘോഷിക്കാമെന്നാണ് കുടുംബം കരുതിയത്. ഒരു ലേറ്റ് ഓണം എന്ന രീതിയിൽ പിന്നീട് പതിവുപോലെ ബന്ധുക്കളേയും സുഹൃത്തുക്കളേയും വിളിച്ചുകൂട്ടി കുടുംബം ഓണം ആഘോഷിക്കുകയും ചെയ്തു. ഓണാഘോഷത്തിന്റെ ഹൈലൈറ്റ്സാണ് സിന്ധുവിന്റെ പുതിയ വ്ലോഗുകളിൽ ഏറെയും.
പക്ഷെ സിന്ധുവിന്റെ അച്ഛന് മാത്രം ആഘോഷത്തിൽ പങ്കെടുക്കാൻ കഴിഞ്ഞില്ല. നിശ്ചയിച്ച ദിവസം അച്ഛന്റെ ഡിസ്ചാർജ് നടന്നില്ലെന്നതാണ് കാരണം. തിരുവോണ ദിവസം ആഘോഷങ്ങൾക്കായി സദ്യ അടക്കം കുടുംബം ബുക്ക് ചെയ്തിരുന്നു. പിന്നീട് അത് കാൻസൽ ചെയ്താണ് കുറച്ച് ദിവസങ്ങൾക്കുശേഷം വീണ്ടും ആഘോഷം സംഘടിപ്പിച്ചത്.
സിന്ധുവിന്റെ പിതാവ് ആ സമയവും ഐസിയുവിലായിരുന്നു. അച്ഛൻ ഐസിയുവിൽ ആയിരിക്കുമ്പോഴും ഓണം ആഘോഷിക്കാൻ തീരുമാനിച്ചതിന്റെ കാരണം വീഡിയോയിൽ സിന്ധു തന്നെ പറയുന്നുണ്ട്. പന്ത്രണ്ട് ദിവസം മുമ്പാണ് ഞാൻ അവസാനം വ്ലോഗ് പങ്കുവെച്ചതെന്ന് തോന്നുന്നു. തിരുവോണ ദിവസം കുഞ്ഞും അച്ഛനും ആശുപത്രിയിൽ ആയിരുന്നതുകൊണ്ട് അത് കഴിഞ്ഞുള്ള വീക്കിൽ എല്ലാവരേയും വിളിച്ച് സദ്യയും ആഘോഷവും സംഘടിപ്പിച്ചിരുന്നു.
തിരുവോണത്തിന് ബുക്ക് ചെയ്തിരുന്നുവെങ്കിലും നടന്നില്ല. അത് കുളമായി കാൻസൽ ചെയ്തു. ശേഷം വീണ്ടും അതിന്റെ അടുത്ത ആഴ്ച ബുക്ക് ചെയ്തു. പക്ഷെ ഡാഡിക്ക് വീണ്ടും സുഖമില്ലാതെയായി. ഇനിയും ഫങ്ഷൻ കാൻസൽ ചെയ്യേണ്ടെന്ന് കരുതി. കാരണം ഓമിയുടെ ആദ്യത്തെ ഓണമാണല്ലോ. അതിനാലാണ് ഡാഡിയുടെ അസാന്നിധ്യത്തിൽ സെലിബ്രേഷൻ നടത്തിയത്.

നിങ്ങൾ ആഘോഷിച്ചോളൂവെന്ന് ഡാഡിയും പറഞ്ഞു. കഴിഞ്ഞ കുറച്ച് അധികം മാസങ്ങളായി ഞങ്ങൾ കിംസിൽ വന്നും പോയിയുമാണ് ഇരിക്കുന്നത്. ഡാഡിയുടെ ഹെൽത്തിനെ കുറിച്ച് അന്വേഷിച്ച് പലരും മെസേജ് അയച്ചിരുന്നു. ചെറിയൊരു സ്ട്രോക്കായിരുന്നു. കഴിഞ്ഞ വർഷവും സമാനമായ രീതിയിൽ വന്നിരുന്നു. ഇത്തവണയും അത് റിപ്പീറ്റായി. ചെറിയൊരു ബ്ലോക്കുണ്ട്. അത് നീക്കം ചെയ്യാനുള്ള സർജറി വൈകാതെ നടക്കും. എല്ലാം നന്നായി തന്നെ വരുമെന്ന് കരുതുന്നു.
വിദഗ്ദരായ ഡോക്ടർമാരാണ് ഡാഡിയെ ചികിത്സിക്കുന്നതെന്നും സിന്ധു പറയുന്നു. അച്ഛൻ ആശുപത്രിയിൽ ആയിരുന്നപ്പോഴും ഓണം ആഘോഷിക്കാൻ തീരുമാനിച്ചതിന്റെ കാരണം സിന്ധു വ്ലോഗിൽ വിശദമായി പറഞ്ഞിരുന്നുവെങ്കിലും കമന്റ് ബോക്സിൽ വന്നുള്ള ആളുകളുടെ വിമർശനത്തിന് കുറവില്ല. സ്വന്തം അച്ഛൻ ഐസിയുവിൽ കിടക്കുമ്പോൾ ലേറ്റ് ആയിട്ട് ആണേലും ഓണം ആഘോഷിക്കാൻ കാണിച്ച ആ മനസ്... ഭർത്താവ് ഐസിയുവിൽ ആയിരിക്കുമ്പോഴും ഓണാഘോഷത്തിന് എത്തിയ അമ്മമ്മക്ക് ഇരിക്കട്ടെ ഒരു ബിഗ് സല്യൂട്ട് എന്നായിരുന്നു ചിലർ വിമർശിച്ച് കുറിച്ചത്.
സിന്ധു ഒന്നിനും മറുപടി നൽകിയില്ലെങ്കിലും താരപത്നിയുടെ ആരാധകർ സിന്ധുവിന് വേണ്ടി ഹെയ്റ്റേഴ്സിന് മറുപടി നൽകി. ആശുപത്രിയിൽ അഡ്മിറ്റായ ദിവസമൊന്നും അല്ലല്ലോ അവർ ആഘോഷിച്ചത്. വയസായവർ എത്രകാലം ഉണ്ടാകുമെന്ന് അറിയില്ല. അതുകൊണ്ട് തന്നെ സിന്ധുവിന്റെ അമ്മ ആഘോഷത്തിൽ പങ്കെടുക്കുന്നതിന് എന്താണ് തെറ്റ്.
സിന്ധു മാതാപിതാക്കളെ നന്നായി തന്നെയാണ് നോക്കുന്നത്. വൃദ്ധസദനത്തിൽ നടതള്ളിയിട്ടോ ആശുപത്രിയിൽ ഉപേക്ഷിച്ചശേഷമോ അല്ലല്ലോ ആഘോഷം നടത്തിയത്. സെലിബ്രേഷനുശേഷം ഉടനെ സിന്ധു ഓടി എത്തിയതും അച്ഛന്റെ അരികിലേക്കാണ് എന്നിങ്ങനെയായിരുന്നു മറുപടികൾ.


Click it and Unblock the Notifications